ഛിന്നഭിന്നമായി, അഹ്മദിയത്ത്

Published by www.lightofislam.co.in,
On 30 APRIL 2020,9.40 PM
ഭാഗം-3
       കെട്ടു കഥകളും കള്ളത്തരവും പ്രചരിപ്പിക്കുകയും അതിന് വേണ്ടി കുറച്ച് പേരെ തനിക്ക് പിന്നിൽ ഒപ്പിക്കുകയും ചെയ്ത് ഒറ്റപ്പെട്ട എതിർപ്പുണ്ടായിരുന്നുവെങ്കിലും മീർസ ഗുലാം ഖാദിയാനി തൻ്റെ കാലം കഴിച്ചു. അവിഭക്ത ഇന്ത്യയിൽ ഖാദിയാനിസം പിച്ചവെച്ചു വന്നു. എന്നാൽ ടിയാൻ ദിവ്യംഗതനായതോടെ അവസ്ഥകൾ മാറി, പലരുടെയും അകത്തളങ്ങളിൽ സൂക്ഷിച്ച് വെച്ചിരുന്ന ഈർഷ്യവും എതിർപ്പുകളും പുറത്ത് വന്നു. ഭീന്നത രൂപപ്പെട്ടു. അഹ്മദിയത്ത് രണ്ടായി വിഭജിക്കപ്പെട്ടു.  ഖാദിയാനികൾ, ലാഹോരികൾ. പിന്നിട് പല വിഭാഗങ്ങളും അഹ്മദിയത്തിൽ നിന്ന് പൊട്ടി പുറപ്പെട്ടിട്ടുണ്ട്.
     1908 ലാണ് മീർസാ ഗുലാം ഖാദിയാനി മരണപ്പെടുന്നത്. മീർസ നബിയാണോ, കേവലം ഒരു പണ്ഡിതനാണോ എന്ന വിഷയത്തിലാണ് ഭിന്നസ്വരങ്ങൾ ഉടലെടുത്തത് .അദ്ധേഹത്തിൻ്റെ പേരിൽ നിലകൊള്ളുന്നവർ തന്നെയാണ് ഭിന്നാഭിപ്രായക്കാർ.മുസ്ലിം സമുദായം ഇയാളെ പണ്ഡിതൻ പോയിട്ട് ഒരു വിശ്വാസിയായിട്ട് പോലും ഗണിക്കുന്നില്ല. ഇയാളുടെ മതം ഇസ് ലാമിലെ ഒരു വിഭാഗം പോലുമല്ല, ടിയാൻ പ്രചരിപ്പിച്ചത് മറ്റൊരു മതമാണ്. സ്വതന്ത്ര മതം. അതിൻ്റെ സ്ഥാപകൻ മനുഷ്യനായ അഹ്മദ് മീർസയാണ്. എന്നാൽ ഇസ്ലാമിൻ്റെ  ഒരു വിഭാഗമായി പൊതു സമൂഹം ഇവരെ വിലയിരുത്തുകയും തങ്ങളാണ് യത്ഥാർത്ഥ വിശ്വാസികളെന്ന് സ്വയം അവകാശപ്പെടുകയും അവരുടെ ന്യായങ്ങൾക്ക് ഇസ്ലാമിക പ്രമാണങ്ങൾ ദുർവ്യാഖ്യാനം നടത്തപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിം സമൂഹം ഇവർക്ക് മറുപടി പറയാൻ നിർബന്ധിതമായത്. വിഷയത്തിൻ്റെ ഗൗരവവും യാതാർത്ഥ്യവും ബോധ്യമാകാത്തതിനാൽ നിരവധി പാവപ്പെട്ട മനുഷ്യർ ഇവരുടെ കെണിയിൽ അകപ്പെട്ടുവെന്നത് വസ്തുതയാണ്. 
    മീർസയുടെ മരണശേഷം ഹക്കീം നൂറുദ്ധീൻ പ്രഥമഖലീഫയും അമീറുൽ മുഅമീനിനുമായി അവരോധിക്കപ്പെട്ടു. ഇസ്ലാമിൽ എന്താണോ സംഭവിച്ചത് അതിൻ്റെ നേർ പകർപ്പായി ഖാദിയാനികൾ കോപ്പിയടിക്കാൻ തുടങ്ങി. 1914 ൽ ഇയാളും മരണത്തിനു കീഴടങ്ങി ഇതോടെ ഭിന്നിപ്പ് ശക്തമായി. നബി (സ) തങ്ങൾ അവസാനത്തെ നബിയാണന്ന മുസ്ലിം ലോകത്തിൻ്റെ ഏകകണ്ഠതയെയാണ് മീർസ ധിക്കരിച്ചത്. തനിക്ക് നബിയാകാൻ കൊതിച്ച മീർസ ഖാതിമുന്നബി(അവസാന നബി) എന്ന മുത്ത് റസൂലിൻ്റെ വിശേഷണത്തെ ഉത്തമനായ നബി എന്നാക്കി. പിന്നീട് താൻ നബിയാണെന്ന് വാദിച്ച് രംഗത്ത് വരികയും ചെയ്തു. എന്നാൽ ഈ കള്ള വാദം പലർക്കും പിടിച്ചില്ല. മീർസയുടെ കാലത്ത് തന്നെ അസ്വരസ്യങ്ങൾ പുറപ്പെട്ടിരുന്നു. മീർസയെ പ്രവാചകനായി അംഗീകരിക്കാൻ ചിലർക്കായില്ല, ഖാദിയാനികളും ലാഹോരികളും തമ്മിലുള്ള പ്രധാന അന്തരവും ഇത് തന്നെ. മീർസയെ പ്രവാചകനായി അനുകൂലിച്ചവർ ഖാദിയാനികളെന്നും കേവലം ഒരു പണ്ഡിതനായി ഗണിച്ചവരെ ലാഹോരികളെന്നും വിളിക്കുന്നു. പ്രഥമഖലീഫ ഹകീം നൂറുദ്ധീനു ശേഷം ഖാദിയാനികൾ മീർസയുടെ മകൻ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദിനെ ഖലീഫയാക്കി എന്നാൽ ലാഹോരികൾ മൗലവി മുഹമ്മദലി ലാഹോരിയെ ഖലീഫയാക്കുകയും ചെയ്തു. ഇതോടു കൂടെയാണ് അഹ്മദിയാക്കൾ ഖാദിയാനികളെന്നും ലാഹോരികളെന്നും രണ്ടായി പിളർന്നത്. ഇവിടെ ശ്രദ്ധേയമായ വിഷയം ഖാദിയാനികളുടെ പരമപ്രധാനമായ വിശ്വാസമാണ് നബി(സ)യോടുകൂടെ പ്രവാചകത്വ പരമ്പര അവസാനിച്ചിട്ടില്ല, മുൻപത്തെ പോലെ പ്രവാചകന്മാർ ഇനിയും വരും. ഈ വിശ്വാസത്തിനാണ് ഇവിടെ ഇളക്കം തട്ടിയത്. ലാഹോരികളുടെ അഭിപ്രായമനുസരിച്ച് നബി (സ) തന്നെയാണ് അവസാന പ്രവാചകൻ.
ലാഹോരികൾ പ്രസ്താവിക്കുന്നു:
    The Ahmadiyya Anjuman Isha'at Islam Lahore  was founded in Lahore (now Pakistan) in 1914 by some senior companions of Hazrat Mirza Ghulam Ahmad (d. 1908) with the chief object of the propagation of the true picture of Islam, as a tolerant, rational, peaceful and liberal faith. This propagation work is done by publishing literature and establishing missions, centres and branches of the Movement around the world.We believe in Islam as taught in the Holy Quran and as illustrated in practice by the Holy Prophet Muhammad. Our belief is that the Holy Prophet Muhammad was the Last and final Prophet, after whom no prophet whatsoever can appear.
       അഹ്മദിയ അൻജുമൻ ഇശാഅത് ഇസ്ലാം ലാഹോർ ഹസ്റത് മീർസ ഗുലാം അഹ്മദി (1908 മരണം) ൻ്റെ മുതിർന്ന സഹയാത്രികർ 1914 ൽ ലാഹോറിൽ (ഇപ്പോൾ പാക്കിസ്ഥാൻ) സഹിഷ്ണുതയോടെ, യുക്തിസഹമായും, സമാധാനപരമായും, ലിബറൽ വിശ്വാസത്തോടെയും
ഇസ്ലാമിൻ്റെ യത്ഥാർത്ത ചിത്രം പ്രചരിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടു.ലോകമാനം
ഈ പ്രചരണ പ്രവർത്തനങ്ങൾ നടക്കുന്നത് സാഹിത്യ കൃതികളിലൂടെയും  പ്രസ്ഥാഥാനത്തിൻ്റെ ദൗത്യസംഘത്തെയും കേന്ദ്രങ്ങളും ശാഖകളും സ്ഥാപിച്ച് കൊണ്ടുമാണ്. 
വിശുദ്ധ ഖുർആനിൽ പഠിപ്പിച്ചതും മുഹമ്മദ് നബി പ്രയോഗത്തിൽ കൊണ്ടുവന്നതുമായ കാര്യങ്ങൾ ഞങ്ങൾ ഇസ്ലാമിൽ വിശ്വസിക്കുന്നു .മുഹമ്മദ് നബി അവസാനത്തെയും അന്ത്യനുമായ പ്രവാചകനാവുന്നു, അവർക്ക് ശേഷം ഒരാൾക്കും പ്രവാചകനായി പ്രത്യക്ഷപ്പെടാനാവില്ല.ഖാദിയാനികളുടെ വിശ്വാസത്തിന് കടകവിരുദ്ധമാണ് ലാഹോരികൾ പ്രചരിപ്പിക്കുന്നത്.
   എന്ന് മാത്രവുമല്ല മീർസ ഗുലാം കള്ള പ്രവാചകനാണന്നതിൻ്റെ ഏറ്റവും വലിയ തെളിവും ഇത് തന്നെയാണ്. തൻ്റെ അനുയായികളിൽ തന്നെ താനൊരു പ്രവാചകനാണെന്ന് തെളിയിക്കാനും എല്ലാവരെയും അംഗീകരിപ്പിക്കാനും അദ്ധേഹത്തിനായില്ല. ഒരു നബിയുടെ ചരിത്രത്തിലും സ്വന്തം അനുയായികളിൽ നിന്ന് ഇങ്ങനെയൊരു അവിശ്വാസ പ്രമേയം ഉണ്ടാായിട്ടില്ല. അവിശ്വാസികൾ വിശ്വസിച്ചിട്ടില്ലങ്കിലും വിശ്വാസികളെല്ലാം അംഗീകരിച്ചിട്ടുണ്ട്. ദൈവമായി ചിത്രീകരിക്കുന്ന യേശുവിൻ്റെ അവസ്ഥയാണ് മീർസക്ക്. യേശുവിനെ ചിലർ ദൈവമായി ചിത്രീകരിക്കുന്നുണ്ടെങ്കിലും മറുപുറത്ത് അവരെ മനുഷ്യനായും പ്രവാചകനായും അംഗീകരിക്കുന്നവരുമുണ്ട്.അബ്ദുൽ കരീം സയീദ് പാഷയാണ് നിലവിൽ ലാഹോരികളുടെ അമീർ. ലാഹോർ അഹ്മദിയ പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര അഡ്മിനിസ്ട്രേറ്റീവ് ആസ്ഥാനം സ്ഥിതിചെയ്യുന്നത് ലാഹോർ  നഗരത്തിലാണ്
     വിശ്വാസ പ്രമാണം
ഇങ്ങനെയൊക്കെയാണങ്കിലും എല്ലാവരെയും പ്രവാചകനായി അംഗീകരിക്കാൻ ഖാദിയാനികൾ തയ്യാറായിരുന്നില്ല. പലരും അവരിൽ നിന്ന് തന്നെ വാദിച്ചെങ്കിലും അവർ അംഗീകരിച്ചിട്ടില്ല. ഇതു പ്രകാരം തന്നെയാണ് മുജദ്ദിദ് വാദവും. ഖാദിയാനികളുടെ വിശ്വാസ പ്രകാരം ഇടക്കിടെ മുജദ്ദിദുകൾ വരുമെന്നാണ്. എന്നാൽ പരിഷ്കർത്താവ് വാദം ആര് ഉന്നയിച്ചാലും ഖലീഫ അത് അംഗീകരിച്ച് കൊടുക്കാറില്ല. മൗറീഷ്യസിൽ നിന്ന് മുനീർ അസീം എന്ന ഒരാൾ മീർസ വാദിച്ചതു പ്രകാരം താൻ നബിയാണന്നും പരിഷ്കർത്താവാണ്, അമീറുൽ മുഅമിനീനാണ് എന്നല്ലാം വാദിച്ച് വന്നിരുന്നു. പക്ഷേ ഖലീഫ അംഗീകരിക്കാത്തതിനാൽ ഖാദിയാനികൾ ടിയാനെ തള്ളുകയാണ് ചെയ്തത് . ജമാഅതുൽ ഇസ്ലാം അൽ സ്വഹീഹ് എന്ന വിഭാഗം ഇദ്ദേഹം സ്ഥാപിച്ചതാണ്.
 Jamaat-ul-Sahih Al-Islam:This sect of Ahmadiyya was Founded in 2007 by Munir A. Azim. He is the self proclaimed Caliph and Messiah of this group. This group is based in Mauritius
  ജമാഅതുൽ സ്വഹീഹ് അൽ ഇസ് ലാം എന്ന ഈ അഹ്മദിയ വിഭാഗം 2007 ൽ മുനീർ ആസിം സ്ഥാപിച്ചതാണ്. ഈ വിഭാഗത്തിൽ സ്വയം പ്രഖ്യാപിത ഖലീഫയും മിശിഹയുമാണ് ഇയാൾ. ഈ സംഘം മൗറീഷ്യസ് അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.
   ഖാദിയാനികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി ഖലീഫമാരെ തിരഞ്ഞെടുക്കുന്നതിലാണ്. നാളിതുവരെ നിയുക്തരായ ഖലീഫമാർ മീർസയുടെ കുടുംബത്തിൽ നിന്നാണന്നാണ് മറ്റൊരു പ്രധാന വിമർശനം. ഇതിനെതിരെ പാക്കിസ്ഥാനിൽ ഗ്രീൻ അഹമദിയത്ത് എന്ന പ്രസ്ഥാനം പൊട്ടി പുറപ്പെട്ടു.
Green Ahmadiyyat:This sect was founded by supporters of Mirza Rafi, a brother of the 3rd and 4th Calphs of the Qadiani Branch of Ahmadiyya. Although, some would say he founded it himself.'
      ഗ്രീൻ അഹ്മദിയ വിഭാഗം മീർസ റാഫി എന്നയാളെ അനുകൂലിക്കുന്നവരാൽ സ്ഥാപിച്ചതാണ്. ഇയാൾ അഹ്മദിയാക്കളിലെ ഖാദിയാനി ഗ്രൂപ്പിലെ മൂന്നാമത്തെയും നാലാമത്തെയും ഖലീഫമാരുടെ സഹോദരനാണ്. അയാൾ സ്വയം സ്ഥാപിച്ചതാണന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 
അഹ്മദിയാക്കളിലെ മറ്റൊരു വിഭാഗമാണ് ജമാഅത്ത് അഹ്മദിയ്യ അൽ മൗസ്ലെമീൻ
.Jamaat Ahmadiyya Al-Mouslemeen:This is another Mauritius based Sect, headed by Zafrullah Domun. His claim is that he is the Caliph of God. This Jamaat was founded in the year 2000. Their claim is that the leadership of the Qadiani Branch have gone astray. ഈ വിഭാഗം സഫ്റുള്ള ഡോമുൻ്റെ നേതൃത്വത്തിലുള്ള മറ്റൊരു മൗറീഷ്യസ് അടിസ്ഥാനമാക്കിയ വിഭാഗമാണ്. ദൈവത്തിൽ നിന്നുള്ള ഖലീഫയാണ് താന്നെന്നാണ് ഇയാളുടെ വാദം. ഈ സംഘം 2000ത്തിലാണ് സ്ഥാപിതമായത്. ഖാദിയാനി ഗ്രൂപ്പിൻ്റെ നേതൃത്വം വഴി തെറ്റിപ്പോയി എന്നാണ് ഇവരുടെ വാദം. ഇയാൾ ആവിയേഷൻ ഡിപ്പാർൻ്റ്മെൻ്റിലെ റിസർവേഷൻ ക്ലർക്കായിട്ടാണ് ജോലി തുടങ്ങിയത്.പിന്നീട് സൂപ്രവൈസർ, മാനേജർ, ജനറൽ മാനേജർ എന്നീ തസ്തികകളിലും ചില കമ്പനികളിലെ ഡയറക്ടറായും ജോലി ചെയ്തുവെന്ന് പറയപ്പെടുന്നു. മുപ്പത് വയസിന് ശേഷം റിട്ടയർമെൻ്റ് ചെയ്തു തൻ്റെ ദൗത്യം അല്ലാഹുവിൽ നിന്ന് സ്വീകരിച്ച് അതിന് വേണ്ടി സമയം ചിലവിട്ടുവെന്നാണ് അവകാശവാദം. ഇങ്ങനെ കള്ള വാദങ്ങൾ ഉന്നയിച്ച് മീർസയും അയാളുടെ ജീവിതം പകർത്തിയ പലരും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഖാദിയാനി ഖലീഫമാർ ഇവരെയെല്ലാം തള്ളുകയാണ് ചെയ്യുന്നത്. ഖലീഫമാരുടെ വാക്കുകൾക്ക് മാത്രമാണ് ഖാദിയാനികൾ ചെവികൊടുക്കാറും. അതിനാൽ തന്നെ മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയ തൗഹീദുമായാണ് അഹ്മദിയാക്കാൾ നിലകൊള്ളുന്നത്.


മുനീർ അഹ്സനി ഒമ്മല

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍