പൈതൃക ഇന്ത്യക്കുള്ള അംഗീകാരമാണ് നെതന്യാഹുവിൻ്റെ ട്വീറ്റ്

 published on www.lightofislam.co.in, 2021 May 19, 11.35 AM

      
ഇസ്റാഇൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ അക്രമ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച 25 രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്ത പട്ടികയിൽ ഇന്ത്യയെ ഒഴിവാക്കിയത് സമാധാനത്തിനും മനുഷ്യസ്നേഹത്തിനും മാതൃകയായി ലോകത്ത് നിലകൊണ്ട പൈതൃക ഇന്ത്യക്കുള്ള അംഗീകാരമാണ്. എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരുന്ന് ആദ്യമായി ഇസ്രയേൽ സന്ദർശിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്ത നരേന്ദ്ര മോഡിക്കും കേന്ദ്ര സർക്കാരിനുമുള്ള തിരിച്ചടികൂടിയാണ് ഈ ഒഴിവാക്കൽ. ഇതിൻ്റെ രോഷം ഇന്ത്യയിലെ ചില കോണുകളിൽ നിന്ന് റീട്വിറ്റായി ഉയരുന്നതും അദ്ദേഹത്തിൻ്റെ ട്വിറ്റർ പോസ്റ്റിൽ കണ്ടു. ഇന്ത്യയുടെ മാനവിക മൂല്യങ്ങൾക്ക് വിഘാതം സൃഷ്ട്ടിക്കുന്നതായിട്ട് വേണം ഈ മറുപടികളെ മനസ്സിലാക്കാൻ. സംഘ പരിവാർ പ്രവർത്തകരും ചില ക്രൈസ്തവരുമാണ് ഇതിന് മുന്നിൽ നിൽക്കുന്നത്. പിറന്നു വീണ മണ്ണിൽ ഒരിടത്തിന് വേണ്ടി എല്ലാം ത്യജിച്ച് മരണത്തെ മുഖാമുഖം കണ്ട് പോരാടുന്ന ഒരു ജനതയെ അക്രമിച്ച് ഇല്ലാതാക്കുന്നവർക്ക് പിന്തുണക്ക് പകരം മുഖം തിരിക്കുന്നതാണ് അന്തസ്സെന്ന് ലോകത്തിന് മുമ്പിൽ കാണിക്കുന്നതിന് പകരം ഇവരെന്തിനാണ്. ഞങ്ങൾ ഇന്ത്യക്കാർ ഇസ്റായേലിനൊപ്പമെന്ന് കമൻ്റടിക്കുന്നത്. മനഷ്യത്വം അൽപമെങ്കിലും ഹൃദയത്തിലുള്ള ഇന്ത്യക്കാർ അതിനെ തിരുത്തി വായിക്കുന്നത് ഇങ്ങനെയാണ് ഇന്ത്യയിൽ താമസിക്കുന്ന സയണിസ്റ്റ് ഭീകരരുടെ സപ്പോർട്ടർമാരായ ഞങ്ങളെന്ന്. അല്ലാതെ ഇന്ത്യക്കാരായ മനുഷ്യരുടെ പിന്തുണ ഈ ഭീകരർക്ക് നൽകാനാവില്ല. 
മാർപ്പാപ്പയടക്കം ക്രൈസ്തവ ദർശനത്തിലെ അതികായകൻമാർ നിരപരാധികളെ ദയയില്ലാതെ കൊന്നൊടുക്കുന്ന ഈ കൂട്ടക്കുരുതി അംഗീകരിക്കാനാവില്ലന്നും ആയുധ പോരാട്ടം നിർത്തി സമാധാനം നിലനിർത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങ് കേരളത്തിലിരുന്ന് ചില ക്രൈസ്തവ മിഷ്നറിമാർ സമൂഹ മാധ്യമങ്ങളിലൂടെ ഇസ്റായേലിന് വേണ്ടി സ്തുതി പാടുന്നത്. ഇവരുടെയെല്ലാം ഉള്ളിൽ പുകയുന്നത് ഇസ്ലാം വിരുദ്ധതയാണ് മനുഷ്യാവകാശത്തോടുള്ള കടുത്ത ലംഘനമാണ്. ഫലസ്തീനിൽ നിരവധി
 ക്രൈസ്തവർ ജീവിക്കുന്നുണ്ട് അവരെല്ലാം മനസ്സറിഞ്ഞ് ഫലസ്തീനൊപ്പം നിൽക്കുന്നു. കാരണം ജൂതരുടെ മനസ്സ് എന്നും അക്രമത്തിൻ്റെയാണ് തൻ്റെ ഇരകളെ ഏതു വിധേനയും ഇല്ലായ്മ ചെയ്യാൻ മടിക്കാത്തവരാണവർ, അത് അന്നാട്ടിലെ ക്രൈസ്തവർക്ക് തന്നെ നല്ലവണ്ണം അറിയാം അത് കൊണ്ട് തന്നെയാണ് സയണിസ്റ്റ് ഭീകരതയോട് വെറുപ്പ് കാണിക്കുകയും ഫലസതീനിലെ ജനങ്ങളോട് ഐക്യദാർഢ്യം കാണിക്കുന്നതും. 

    ലോകം മുഴുവൻ ഫലസ്തീനൊപ്പം നിൽക്കുകയും പ്രാർത്ഥനാ മനസ്സുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും തങ്ങളുടെ ഈ കിരാതത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലന്ന് പറഞ്ഞ് നെതന്യാഹു മനുഷ്യരാഹിത്യത്തിൻ്റെ പരമകാഷ്ട്ടയിലെത്തിയിരിക്കുകയാണ്.ഇതിനിടയിൽ കുട്ടികളും സ്ത്രീകളും അടക്കം നിരവധി നിരപരാധികളെയാണ് ഇസറയേൽ സേന കൊന്നൊടുക്കിയത്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളെ തകർത്തെറിഞ്ഞു ലോകത്തിലെ ഏറ്റവും വലിയ കിരാതരാവുകയാണ് നെതന്യാഹുവും സംഘവും. എന്നിട്ടും പിറന്ന മണ്ണിന് വേണ്ടിയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തെ ജീവിന് വേണ്ടിയുള്ള പ്രതിരോധമായി കാണാൻ സമാധാനത്തിൻ്റെ വെള്ളരിപ്രാവായി വൈറ്റ് ഹൗസിൽ ഉദയം ചെയ്ത ജോ ബൈഡനായില്ല എന്നത് മനുഷ്യത്വമുള്ളവർ കാണാതെ പോകരുത്.
     അമേരിക്കയിൽ ട്രെംപിസം അടിയറവ് പറഞ്ഞ് ബൈഡൻ വാഴുന്നത് ലോകം കാത്തിരുന്നതാണ്. അമേരിക്കക്കാർ മാത്രമല്ല എല്ലാവരും പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമാണ് .നമ്മൾ ഇന്ത്യക്കാർ രാഹുൽ ഗാന്ധിയുടെ ഉദയത്തെയും യു പി എ യുടെ തിരുച്ചുവരലിനെയും പ്രതീക്ഷിച്ചത് പോലെ, പക്ഷേ ഇവിടെ അതുണ്ടായില്ലങ്കിലും അമേരിക്കയിൽ പ്രതീക്ഷഫലിച്ചു. അധികാര കസേരയിൽ നാലു വർഷം വംശീയതയും വിദ്വേശവും പകയും ആളിക്കത്തിച്ച ടൊണാൾട് ട്രെംപ് പടിയിറങ്ങുമ്പോൾ നമ്മൾ പ്രതീക്ഷ വച്ചു വൈറ്റ് ഹൗസ് ബൈഡനിൽ സുരക്ഷിതമാകുമെന്ന് അതിനെ ശരി വെക്കുന്ന ചില തീരുമാനങ്ങളും നടപടികളും അദ്ധേഹം കൈകൊണ്ടു. അധികാരത്തിൽ ഗർവ്വ് നടിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയായിരിക്കുന്നു ബൈഡൻ്റെ വിജയം. പക്ഷേ ഇപ്പോൾ ബൈഡനും നില മാറിയിരിക്കുന്നു. ലോകം മുഴുവൻ ഫലസ്തീന് വേണ്ടി പിന്തുണ കൊടുക്കുമ്പോൾ അമേരിക്കയുടെ പിന്തുണ നൽകിയത് അക്രമങ്ങൾക്ക് എന്നും മുന്നിൽ നിന്ന ജൂത സയണിസ്റ്റ് തീവ്രവാദികൾക്കാണ്. അമേരിക്കൻ പിന്തുണ കൂടി കിട്ടിയതോടെ അവരുടെ കിരാതത്തിന് മൂർധന്യതയേറുമെന്നതിൽ സംശയമില്ല. 
യുഎൻ രക്ഷാസമിതി വെടിനിർത്തൽ പ്രഖ്യാപിക്കാനും സമാധാനം നിലനിർത്താനും സമാധാന ചർച്ചക്കായി പലവുരു ശ്രമിച്ചിട്ടും അമേരിക്ക വിലങ്ങുതടിയായി നിൽക്കുന്നു. മാത്രവുമല്ല 73.5 കോടി ഡോളറിൻ്റെ ആയുധ കരാറാണ് അമേരിക്ക ഇസ്രായേലുമായി ഒപ്പിട്ടത്. ഇതോടെ കൂടെ തിരഞ്ഞെടുപ്പ് വേളയിൽ ഐക്യകാഹളം മുഴക്കിയ ബൈഡൻ്റെ ഇരട്ട മുഖമാണ് പ്രത്യക്ഷമാവുന്നത്. ആ സമയത്ത് ഫലസ്തീനൊപ്പം നിന്ന് ഇപ്പോൾ ആ രാജ്യത്തെ ഇല്ലായ്മ ചെയ്യാൻ കത്തിയെരിയുന്ന തിയ്യിൽ എണ്ണയൊഴിച്ച് ഊതി വീർപ്പിക്കുകയാണ് ബൈഡൻ എന്ന രക്ഷകൻ.
ഇസ്റായേലിന് സ്വയം സുരക്ഷാ പ്രതിരോധത്തിന് അവകാശമുണ്ടെന്ന് ബൈഡൻ പറയുംമ്പോഴും വിശുദ്ധ മാസത്തിലെ പവിത്ര രാവു മുതൽ സയണിസ്റ്റ്‌ ഭീകരർ അഴിച്ചു വിടുന്ന അക്രമവും അവിടെയുള്ള മരണവും നാശവും കണ്ടിട്ടും കാണാത്ത മട്ടിൽ ആണ് ബൈഡൻ ശ്രമിക്കുന്നത്. എന്നാൽ ബൈഡൻ്റെ ഈ നിലപാടിനെതിരിൽ സ്വന്തം പാർട്ടിയിൽ പോലും വിമർശനങ്ങളുയരുന്ന വാർത്തയാണ് അമേരിക്കയിൽ നിന്ന് കേൾക്കുന്നത്. ട്രെംപതിനിവേശങ്ങൾക്ക് അറുതി വരുത്തിയ ജനങ്ങൾക്ക് പ്രതീക്ഷയുടെ നാമ്പായി മാറിയാൽ ബൈഡന് നന്ന്. ഇല്ലങ്കിൽ ദയനീയതയോടെ പടിയിറങ്ങാം. 
      ഫലസ്തീൻ ഇസ്രയേൽ പ്രശ്നത്തെ കേവലം മതകീയവൽക്കരിക്കാതെ മനുഷ്യരുടെ പ്രശ്നമായി കാണുക. നമ്മെ പോലെയുള്ള പച്ച മനുഷ്യരുടെ അനേകം ജീവനാണ് പൊലിയുന്നത്. ശരിയായ ജീവിതത്തിലേക്ക് കാലെടുത്തു വെക്കും മുൻപേ നിരവധി ബാല്യങ്ങളാണ് പൊലിഞ്ഞ് വീഴുന്നത് ,
ഗസ്സയുടെ തെരുവോരങ്ങളിൽ ജീവിന് വേണ്ടി നിലവിളിച്ചോടുന്ന കുഞ്ഞുങ്ങളുടെ ദയനീയത ചിത്രങ്ങളിൽ തെളിഞ്ഞ് നിൽക്കുന്നു. എത്ര പേരാണ് വിവിധ പരുക്കുകളാൽ ജീവനോട് മല്ലിട്ട് ആശുപത്രികളിൽ കഴിയുന്നത്. നഗരങ്ങളിൽ തല ഉയർത്തി നിന്നിരുന്ന അനേകം കെട്ടിടങ്ങൾ നിലംപതിച്ചു. തകർന്നടിഞ്ഞ തങ്ങളുടെ ഉപജീവനമാർഘങ്ങൾക്ക് മുൻപിൽ നിന്ന് വിലപിക്കാൻ മാത്രമേ അവർക്കാവുന്നുള്ളു. ലോകം മുഴുവൻ മഹാമാരിയുടെ തീവ്രതക്കു മുൻപിൽ പകച്ചു നിൽക്കുമ്പോഴും മനുഷ്യത്വം തീരെ തീണ്ടാത്ത സയണിസ്റ്റ് ഭീകരരുടെ കൂട്ടക്കുരുതി നിർബാധം തുടരുകയാണ്. അതിനിടയിൽ നിരാലംബരായ അനവധിപേർ ഇതിനോടകം തന്നെ പലായനം നടത്തി കഴിഞ്ഞു. അഭയാർത്ഥി ക്യാമ്പുകളിൽ വരെ ബോബുകൾ വർഷിപ്പിച്ചു. കിരാതമായ ഒരു നരനായാട്ടാണ് ഇസ്രായേൽ സേന നടത്തിയിരിക്കുന്നത്. ഇതിനെ ഇരു രാജ്യങ്ങളുമായിട്ടുള്ള യുദ്ധമായി ചിലരുടെ ചിത്രീകരണം ഒട്ടും ശരിയല്ല. കുരുതികൾ കൊണ്ട് ജീവിതം നയിക്കുന്ന ഒരു രാജ്യത്തിൻ്റെ നരഹത്യയും പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ അതിജീവനവുമാണ് ഇവിടെ ദർശിക്കുന്നത്. ഇങ്ങനെയൊരു ആക്രമണം ഇതാദ്യമായിട്ടല്ല ഇതിനു മുൻപും അനേകം തവണ ഇസ്രയേൽ ഫലസ്തീനിൽ ചോരക്കളി നടത്തിയിട്ടുണ്ട്. അവർ ഇനിയും തുടരും അവരുടെ ലക്ഷ്യം അവിടെ ഒരു ഫലസ്തീനിയും അവശേഷിക്കരുതെന്നാണ് ആ നഗരം പൂർണ്ണമായും അവർക്കധീനപ്പെടുത്തകയെന്നാണ്
അതിന് വേണ്ടി ഇതങ്ങനെ ചെയ്ത് കൊണ്ടിരിക്കും, ഇനിയും വിശുദ്ധമാസങ്ങളിൽ അവർ അക്രമം നടത്തും ജനങ്ങളെ ഇളക്കിവിടും വലിയൊരു യുദ്ധഭീതി പരത്തും അമേരിക്കയെ പോലെ ലോകപോലിസ് ചമയുന്നവർ അവർക്ക് പിന്തുണയുമായിട്ടുണ്ടാവും ഈ വേളയിൽ യുഎൻ നും ലോകരാജ്യങ്ങളും ധ്രുതഗതിയിൽ ശ്രമിക്കേണ്ടത് ഇതിനൊരു ശാശ്വത പരിഹാരമാണ് എന്നെന്നേക്കുമായി അവസാനിപ്പിക്കലാണ്. വെടിയൊച്ചകളും സ്ഫോടനങ്ങളും എന്നെന്നേക്കുമായി അവസാനിപ്പിക്കലാണ്. സ്ഫോടനത്തിൻ്റെ ഭീകര ശബ്ദം കേൾക്കാത്ത രാത്രികൾ സമാധാനത്തിൻ്റെ നിലാവ് പെയ്യുന്ന നിശകൾ അതിന് വേണ്ടിയാണ് ഫലസ്തീനിലെ ജനത കാത്തിരിക്കുന്നത്. നാളിതുവരെ അവർ കണ്ടെതെല്ലാം ഇത്തരം രാത്രികളാണ് . ഫലസ്തീനിൻ്റെ മണ്ണും മനസ്സും അറിഞ്ഞ മഹ്മൂദ് ദർവീശ് പറഞ്ഞത് പോലെ "സ്‌ഫോടനങ്ങളുടെ രാത്രികളില്‍
നക്ഷത്ര നിബിഡമായ രാത്രികളില്ല" ആ രാത്രികളുടെ അവസാനത്തിന് വേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. 
സ്വലാഹുദ്ധീൻ അയ്യുബി (റ)വിലൂടെ സമാധാനപരമായി ഖുദ്സിൻ്റെ മോചനം സാധ്യമായത് പോലെ ഫലസ്തീനിൻ്റെ സമാധാനത്തിനായി പ്രാർത്ഥിക്കാം. ഭീരുത്വം എന്തന്നറിയാത്ത ഫലസ്തീനികൾക്കായി ഐക്യദാർഢ്യം പ്രഖ്യാപിക്കാം. 


മുനീർ അഹ്സനി ഒമ്മല



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍