ജീവിതം ക്രിയാത്മകമാകണം

www.lightofislam.co.in
01march2022

ജീവിതം ക്രിയാത്മകമാകണം

മനുഷ്യ ജീവിതത്തിൻ്റെ ലക്ഷ്യം ആത്യന്തിക വിജയം കരസ്ഥമാലാണ്. ജിവിത ലക്ഷ്യം നേടുന്നതിൻ്റെ നിദാനം സത്യവിശ്വാസവും സുകൃതങ്ങളുമാണ്. ഇതിന് വേണ്ടി നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടതുണ്ട്. നാം ചെയ്യുന്ന കർമ്മങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ലക്ഷ്യമാക്കേണ്ടത് സ്രഷ്ടാവായ റബിൻ്റെ പ്രീതിയും പരലോക ജയവുമാണ് ,ഈ ലക്ഷ്യം മുൻനിർത്തി വേണം ജീവിതത്തെ ക്രമപ്പെടുത്താൻ ഇങ്ങനെയുള്ളവരാണ് ബുദ്ധിമാൻമാർ.ആത്മാമാർത്ഥതയില്ലാത്ത കർമ്മങ്ങളഖിലവും നിഷ്ഫലമായിരിക്കും അതിനാൽ ജീവിതത്തിൽ നാം പ്രാഥമികമായി ഉണ്ടാക്കേണ്ട സ്വഭാവ ഗുണമാണ് ആത്മാർത്ഥത. ഇത് നമ്മുടെ തെളിഞ്ഞ ഹൃദയത്തിൽ നിന്നും സ്വമേധയാ രൂപപ്പെട്ട് വരേണ്ടതാണ്. അപരൻ കാണാനോ അവൻ്റെ പ്രീതി നേടാനോ സ്ഥാനമാനങ്ങൾ നേടാനോ വേണ്ടിയാണ് നാം ചെയ്യുന്ന പ്രവർത്തനങ്ങളെങ്കിൽ അത് സ്വാർത്ഥതയാണ്. അവർക്ക് ജീവിതം കൊണ്ട് വിജയം നേടാൻ സാധ്യമല്ല. ആത്മാർത്ഥയും പരലോക ലക്ഷ്യവും ഇല്ലാതെയാവുബോഴാണ് പരാജയത്തിൽപ്പെട്ടു പോവുന്നത്. 
       പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്നത് ജീവിതത്തിൻ്റെ സമ്പൂർണ്ണ സമർപ്പണമാണ്. ധർമ്മമില്ലാത്ത ജീവിതവും നല്ല കാര്യങ്ങളെ പ്രചോദിപ്പിക്കാത്ത, ജനങ്ങൾക്കിടയിൽ നന്മ പുലർത്താത്തവരുടെ ജീവിതത്തിൽ പ്രത്യേക ഗുണങ്ങളൊന്നുമില്ലന്നത് ഖുർആൻ പാഠമാണ്.  സൂക്ഷ്മതയും സത് സ്വഭാവവും ജിവിത മുഖമുദ്രയാണ്. സൂക്ഷ്മത കൈമോശം വന്നാൽ അപകടങ്ങൾ വന്നു ചേരും. പറയുന്നതിന് വിപരീത പ്രവർത്തനങ്ങൾ ഉണ്ടാകും. അറിവും കർമ്മവും യോജിക്കാൻ സൂക്ഷ്മത അനിവാര്യമാണ്. സൂക്ഷ്മത നഷ്ട്ടപ്പെടുമ്പോഴാണ് ധൂർത്ത് നമ്മുടെ കൂടപിറപ്പായി വരുന്നത്. ശ്വാശത വിജയം നേടി അനുഗ്രഹീത ജീവിതം കാംക്ഷിക്കുന്ന നാം ധൂർത്ത് വെടിഞ്ഞ് സൂക്ഷ്മത കൈവരിക്കണം. അതോടൊപ്പം സൽസ്വഭാവികളായി സൽഗുണ സമ്പന്നരാവണം ,അല്ലാഹു വിൻ്റെ അടുക്കൽ സമീപസ്ഥർ സൽ സ്വഭാവികൾ ആണല്ലോ. അതിനാൽ ദുസ്വഭാവം നാം ഉപേക്ഷിക്കുകയും സൽസ്വഭാവം കൈവരിക്കുകയും വേണം. പ്രപഞ്ചനാഥനായ സ്രഷ്ടാവ് നമ്മെ ഓർമപ്പെടുത്തുന്നത് സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുകയും സത്യസന്ധരോടൊപ്പം നിലക്കൊള്ളുകയും ചെയ്യുക എന്നാണ്. അല്ലാഹുവിൻ്റെ പ്രീതി കൈവരിക്കാൻ  ജീവിതംക്രിയാത്മക്കാനുള്ള പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളാണ് സൂക്ഷ്മതയും സത്യസന്ധതയുമെന്നാണ് ആയത്ത് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. 
         ക്ഷമയോടെയും സഹനത്തോടെയും ജീവിതത്തെ ക്രമീകരിക്കണം ക്ഷമ കൈകൊള്ളുന്നവർക്ക് കണക്കില്ലാതെ പ്രതിഫലം ലഭിക്കുമെന്നാണല്ലോ. ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകും എല്ലാം ക്ഷമയോടെ തരണം ചെയ്യണം .മുൻകോപം നമ്മെ തളർത്തുകയും തകർക്കുകയും ചെയ്യും ഏറെ സഹനത്തോടെയും വിവേകത്തോടെയുമാണ് നാം ജീവിതം നയിക്കേണ്ടത്. അപകർഷതാബോധവും അവിവേകവും നമ്മെ പരാജിതരാക്കും. 
      
    നമ്മുടെ ജീവിതം ക്രിയാത്മകമാവണം. അതിന് വേണ്ടി പരിശുദ്ധതയോടെയും ആത്മാർത്ഥതയോടെയും ജീവിതം ക്രമീകരിക്കണം . കർമ്മങ്ങളും പ്രവർത്തനങ്ങളും പാഴാകാതിരിക്കാനും പ്രതിഫലം പൂർണ്ണതയോടെ ലഭിക്കാനും കൃത്യതയോടെയും നിഷ്ഠയോടെയും ചെയ്യണം. സ്വന്തം കർമ്മങ്ങളിൽ പൊങ്ങച്ചം നന്നല്ല.പ്രശംസയും മുഖസ്തുതിയും പ്രിയം വെക്കില്ല.പ്രശസ്തനാവാൻ ശ്രമിക്കുകയുമില്ല, മറ്റുള്ളവരുടെ നന്മയെ നിരാകരിക്കില്ല, മറ്റുള്ളവരെ ഉൾകൊള്ളാനുളള മനസ്സുണ്ടാവും. ഇവർക്കെ നല്ല ജീവിതം ക്രമപ്പെടുത്താൻ കഴിയൂ. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍