ബൈബിളിന്റെ ദൈവികത ഭാഗം 2 മുനീർ അഹ്സനി ഒമ്മല

ബൈബിൾ പൗലോസ് പറഞ്ഞു പ്രകാരം പഠിപ്പിക്കാൻ യോഗ്യമാണോ എന്ന് പരിശോധിച്ചു. ഇന്ന് രണ്ടാം കാരണമായ ശ്വാസിക്കാൻ യോഗ്യമാണോ എന്ന് നോക്കാം.
*2 ശ്വാസിക്കാൻ പറ്റുന്നതാവണം*
പൗലോസിന്റെ രണ്ടാം കാരണം കൊണ്ട് തന്നെ ബൈബിൾ ദൈവീകമാണോ എന്ന് നോക്കാം.
     ദൈവീക ഗ്രന്ഥം എന്തും ശ്വാസിക്കാൻ ഉതകുന്നതാവണം എന്നാൽ ഈ ശ്വാസന വൈഭവം ബൈബിളിനില്ല . വിഗ്രഹാരാധനയും കൊത്തു നിർമ്മാണ രൂപങ്ങളും പാടില്ലന്ന് ആവർത്തന പുസ്തകം 4 ൽ പറയുന്നു.
     *അതുകൊണ്ടു നിങ്ങൾ ആണിന്റെയെങ്കിലും പെണ്ണിന്റെയെങ്കിലുംസാദൃശ്യമോ, 17ഭൂമിയിലുള്ള* *യാതൊരു മൃഗത്തിന്റെയും* *സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു* *പക്ഷിയുടെയും സാദൃശ്യമോ,18 ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവർത്തിക്കരുതു*.
*(ആവർത്തന പുസ്തകം 4 :16-18)*
ഇപ്രകാരം ചെയ്താലുള്ള ശിക്ഷയും ആവർത്തന പുസ്തകം തന്നെ പറയട്ടെ.

*25 നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്തു ഏറെക്കാലം* *പാർത്തു വഷളായിത്തീർന്നിട്ടു വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു അവനെ കോപിപ്പിച്ചാൽ*
*26 നിങ്ങൾകൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങൾ വേഗത്തിൽ* *നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ*
*നിർമ്മൂലമായ്പോകും. 27 യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ* *നിങ്ങളെകൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.28 കാണ്മാനും കേൾപ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും*. *(ibid 4:25-28 )*
കൊത്തുപണികളെ നശിപ്പിക്കാൻ അതിൽ തന്നെ പറയുന്നു.
*1 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിതു: 2 നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജാതികൾ ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻമേലും എല്ലാപച്ചമരത്തിൻകീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ* *അശേഷംനശിപ്പിക്കേണം3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെഅശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം*. *(ibid: 12-1-3)*
ഇതെല്ലാം ശ്വാസനകളാണ് എന്നാൽ ഒട്ടുമിക്ക സഭാപിതാക്കളും ഇതിന് എതിരാണ് ചില വിഭാഗം മാത്രമാണ് പ്രതിമയും മറ്റും പ്രതിഷ്ഠിക്കാത്തത്. നാം സമീപ ചർച്ചുകളിലേക്കും വീടുകളിലേക്കും കണ്ണോടിച്ചാൽ കാണാൻ കഴിയും. ഉണ്ണിയേശുവിന്റെയും മറിയത്തിന്റെയും സ്തൂപങ്ങളും പ്രതിഷ്ഠകളും സ്ഥാപിക്കുന്നു. അവയെ ആരാധിക്കുന്നു. യേശു ലോകരക്ഷകൻ എന്ന് ടൈറ്റിൽ കൊടുത്ത് ചർച്ചുകളുട പൂമുഖത്ത് തന്നെ കാണാം. പല ഭവനങ്ങളിലും പല രൂപത്തിലുള്ള കൊത്തുപണികൾ കാണാം എന്നാൽ ഇതിനെ എതിർക്കുന്ന പൊന്തക്കോസ്ത് വിഭാഗം അടക്കമുള്ളവർ ഇവരെ ചീത്ത പറയുകയല്ലാതെ നഘ ശികാന്തം എതിർക്കുകയോ ഉച്ചാടനം ചെയ്യിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതും വലിയ സത്യമാണ്. എന്നാൽ ഈ പ്രതിമ പ്രതിഷ്ഠക്ക് തന്നെ പുതിയ നിയമവും എതിര് തന്നെ. അത് 1 കൊര്യന്തറിൽ രേഖപ്പെടുത്തുന്നു. ഇങ്ങനെ ചെയ്യുന്നവർ ന്യായപ്രമാണത്തെ തള്ളി പറയാറുണ്ട് നമുക്ക് പുതിയ നിയമം ഉണ്ട് അതാണ് ക്രൈസ്തവർ സ്വീകരിക്കുന്നത് പക്ഷേ അതും എതിരാണ്. എന്ന് മാത്രമല്ല യേശു തന്നെ പറയുന്നു. *ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു*. *(മത്തായി 5:17)*
ഇതിനർത്ഥം ന്യായപ്രാണം പൂർത്തികരിച്ചു യേശു പോയി ശേഷം പാടെ തള്ളണമെന്നല്ല. അത് പലോസിന്റെ പാഴ് വാക്ക് മാത്രം . അക്കാര്യം യേശു കാലശേഷം അപ്പോസ്തലന്മാരുടെ ജീവിത പരിസരം പഠനവിധേയമാക്കിയാൽ മത്തായിയുടെ വാക്കിന്റെ അർത്ഥ തലവും പൗലോസിന്റെ ദുർവ്യാഖ്യാനവും വ്യക്തമാവും. എന്തായാലും ഇവർക്ക് ആവശ്യമുള്ളതിന് ന്യായപ്രമാണത്തെ വേണം എതിരാണെങ്കിൽ അത് കഴിഞ്ഞു. എന്തൊരു ദുരവസ്ഥ
    ചുരുക്കി പറഞ്ഞാൽ ഇങ്ങനെ പ്രതിഷ്ഠകളും മറ്റും ചെയ്യുന്നവർ ബൈബിനേക്കാളും മുൻഗണന സഭാ പിതാക്കന്മാർക്കാണെന്ന് വ്യക്തം. ആയതിനാൽ ഇത്തരം പല കാര്യങ്ങൾക്കും ബൈബിളിന്റെ ശ്വാസന ശക്തി പകരുന്നതല്ല.
*വേദഗ്രന്ഥം തെറ്റ് തിരുത്താനും നീതിയുടെ പരിശീലനത്തിനും ഉപകരിക്കുന്നതാവണം*
അനീതികളുടെയും തെറ്റുകളുടെയും വൈരുദ്ധ്യങ്ങളുടെയും കലവറയാണ് ബൈബിൾ
  *സൈന്യങ്ങളുടെ യഹോവ ഇപ്രകാരംഅരുളിച്ചെയ്യുന്നു:യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാൻകുറിച്ചുവെച്ചിരിക്കുന്നു*. 
*3 ആകയാൽ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവർക്കുള്ളതൊക്കെയും നിർമ്മൂലമാക്കിക്കളക; അവരോടു കനിവുതോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.( 1 ശാമുവേൽ: 15:2, 3)*.
         അനീതിക്കും അക്രമത്തിനും ഏറ്റവും വലിയ തെളിവാണിത്. നീതിമാന്മാരായ പ്രവാചകന്മാരെ അനീതി ചെയ്യുന്നവരാക്കുകയും പാപം ചെയ്യുന്ന വരാക്കുകയും ആദം പാപം ചെയിതുവെന്നും അത് ജനിച്ച് വീഴുന്ന മുഴുവൻ കുഞ്ഞുങ്ങളിലും ഉണ്ട് വെന്നും അതിന് വേണ്ടി നിശ് കളങ്കനായ മഹാനായ യേശുവിനെ കുരിശിലേറ്റി യെന്നും അന്യായവും അനീതിയുളവാക്കുന്നതുമായ പ്രസ്താവന . എന്നാൽ ഇവിടെയും ന്യായപ്രമാണത്തെ അനുസരിക്കാൻ ഇവർക്ക് കഴിയുന്നില്ല .

*മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.( ആവർത്തനം 24: 16)*.
ഇതനുസരിച്ച് യേശുവിന് ആരുടെയും പാപം വഹിപ്പാനാവില്ല. പക്ഷേ പൗലോസിന് അങ്ങനെ ചെയിതേ പറ്റുകയുള്ളു. സുവിശേഷങ്ങൾ തന്നെ ഇത് പൗലോസിന്റെ ലേഖനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യത്ഥാർതത്തിൽ വേദ ഗ്രന്ഥമല്ല മറിച്ച് പൗലോസ് ഗ്രന്ഥമാണ്.
     *വൈരുദ്ധ്യ* ങ്ങളിലേക്ക് കടന്നാൽ അതിന്റെ ഒരു നീണ്ട നിര തന്നെ. യോഹന്നാൻ 5: 31 ൽ പറയുന്നു *ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല*. എന്നാൽ അതേ യോഹന്നാൻ തന്നെ പറയുന്നു. *ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറയുന്നു*; (യോഹ 8: 18)
യേശു യിസ്രയേൽക്കു മാത്രം
മത്തായി :
*അതിന്നു അവൻ: യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്നു ഉത്തരം പറഞ്ഞു*(15:24). മാർക്കോസ് പറയുന്നു: 
*പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ (16: 15)*
     യേശുവിന്റെ ജനനത്തെ സംബന്ധിച്ച് മത്തായിയും ലൂക്കോസും വെവ്വേറെ വിശദീകരണങ്ങളാണ് നൽകുന്നത്.
   പഴയ നിയമത്തിലെ അവസ്ഥയും തഥൈവ ഉദാഹരണത്തിന്
*അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു;*(2.ശാമുവേൽ 8:4).
എന്നാൽ ഇത് 1 ദിന വൃത്താന്തം 18:4ൽ പറയുന്നു:
*അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു*
ഇങ്ങനെ എത്രയെണം
യത്ഥാർത്തത്തിൽ പൗലോസ് വിശദീകരിച്ചത് ഈ പുസ്തക സമാഹാരത്തെ കുറിച്ചല്ല. മറിച്ച് യത്ഥാർത്ത തൗറാത്തും ഇഞ്ചീലുമാണ് അത് ഇന്ന് ലഭ്യവുമല്ല.
          കാരണം ഇന്നത്തെ ബൈബിൾ പുസ്തകങ്ങൾ തന്നെ പലർക്കും പലതാണല്ലോ. ഇവയെല്ലാം ഇവർക്ക് അനുകൂലമുള്ളത് മാത്രം ദൈവീകമാക്കി ബാക്കിയുള്ളത് നശിപ്പിച്ചു.അതിൽ തന്നെ യേശുവിന്റെ ഒരു അധ്യാപനംപോലും ശ്രവിക്കാത്ത, യേശു ശിഷ്യന്മാരെ അനുസരിക്കാത്ത ന്യായപ്രമാണത്തെ തള്ളിയ പൗലോസിന്റെ 13 ലേഖനങ്ങൾ ദൈവികം
ഇതാണോ വേദഗ്രന്ഥം ഒറ്റവാക്കിൽ പറയാം മാനുഷിക രചനകൾക്ക് ദൈവികതയുടെ കവർ പേജ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍