തസ്റാക്ക് പിറന്ന ഞാറ്റുപുര

തസ്റാക്ക് യാത്ര



സ്കൂളിൽ വിളക്കു തെളിഞ്ഞു . ഇഴ തെറ്റിയ വെളുത്ത താടി രോമങ്ങൾ ഉഴിഞ്ഞു കൊണ്ട് അയാൾ ഒരു പാട് നേരം തളത്തിലിരുന്നു. ഞാറ്റുപുരയിലെ വിളക്കത്ത് ആ വിരുന്നുകാരൻ വായിക്കുകയാവണം.

      ഖസാക്കിന്റെ ഗെയ്റ്റ് കടന്നാൽ ചെറിയൊരുകൂര പോലെയുള്ള ഒന്ന് കാണാം അതാണ് ഇതിഹാസം പിറന്ന ഞാറ്റുപുര. സ്മാരകത്തിലെ കാഴ്ച്ചകൾ എല്ലാം കണ്ട് ഞങ്ങൾ തിരിച്ച് പോരുമ്പോഴാണ് ഞാറ്റുപുരയുടെ തിണ്ണയിൽ എഴുപതിലധികം വയസ്സുള്ള ഒരു വയോധികൻ ഇരിക്കുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ ഞങ്ങളന്വേഷിക്കുന്ന വ്യക്തി ഇത് തന്നെ എന്ന് മനസ്സിലായി. ഖസാക്കിന്റെ കാവൽക്കാരൻ മജീദ്ക്ക . ഒരു തുറന്ന പുസ്തകം പോലെ ഞങ്ങൾക്ക് മുൻപിൽ ഇതിഹാസത്തിന്റെ ചരിത്രകഥകൾ അദ്ദേഹം പറയാൻ തുടങ്ങി. താൻ കണ്ടനുഭവിച്ച ഈ കഥകളെല്ലാം കെട്ടഴിക്കാൻ സന്ദർശകരെ കാത്തിരിക്കുന്ന പ്രതീതിയാണ് അദ്ധേഹത്തിന്റെ വാചകങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുക. 
      ഒവി വിജയന്റെ മൂത്ത പെങ്ങൾ ഒവി ശാന്തയാണ് 12 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാൻ തസ്റാക്കിൽ എത്തുന്നത്.  അവർക്ക് തങ്ങാൻ ഒരിടമിണ്ടായിരുന്നില്ല. അപ്പോഴാണ് ശിവരാമൻ നായരുടെ ( പുസ്തകത്തിൽ മാധവൻ നായരുടെ ) ഞാറ്റുപുരയുടെ ഒരു മുറി അവർക്ക് നൽകി. ബാക്കി സ്ഥലങ്ങളിൽ നെല്ലായിരുന്നു. ആയിടക്കാണ് ഒവി വിജയൻ പെങ്ങളെ സന്ദർശിക്കാൻ അവിടെയെത്തുന്നത്. തസ്റാക്കിലെ പച്ചപ്പും  കൃഷിയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു അങ്ങനെയാണ് ഇരുപത് ദിവസം മാത്രം ഇവിടെ കഴിഞ്ഞ് കൂടിയ അദ്ധേഹം ആ പുസ്തകം എഴുതിയത്. ഇവിടെ ഇരുന്ന് ഇങ്ങനെ ചിത്രം വരക്കുന്നുണ്ട്. മൊല്ലാക്ക , മൈമൂന, അപ്പുക്കിളി, കുപ്പുവച്ചൻ അങ്ങനെ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം കൂട്ടിയോജിപ്പിച്ച് ഒരു കാർട്ടൂൺ വരച്ച് അദ്ധേഹം ദില്ലിക്ക് പോയി. പിന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടാണ് ഈ പുസ്തകം നമ്മൾ അറിയുന്നത്. അതിനിടക്ക് ഒരുപാട് വായനക്കാർ ഇവിടെ വരുന്നു പക്ഷേ ഇവിടെ ഒന്നുല്ല. അങ്ങനെ ഞാൻ വിജയനെ ബന്ധപ്പെട്ടു ഇവിടെ കൊണ്ട് വന്ന് സ്വീകരണം കൊടുത്തു. ഞാൻ അറാം വയസ്സിലാണ് വിജയൻ സാറിനെ കാണുന്നത്. ആ സ്കൂളിലാണ് ഞാൻ പഠിച്ചത്. അള്ളാപിച്ച മൊല്ലാക്കയിൽ നിന്നാണ് ഓത്ത് പഠിച്ചത്. ഇതിന്റെ മുൻപിൽ തന്നെ നിങ്ങൾ കാണുന്ന ഷീറ്റ് ഇട്ട വീടാണ് എന്റേത്. എനിക്ക് വിജയൻ സാറുമായി ഒമ്പതു കൊല്ലത്തെ ബന്ധമുണ്ട്. ചാനലും പത്രവുമൊക്കെ അതൊരു വിഷയമാക്കി അവതരിപ്പിച്ചു. അങ്ങനെ എല്ലാവരും അറിഞ്ഞു . ഇതെല്ലാം നിർവികാരനായി മജീദ്ക്ക പങ്കുവെച്ചു. അദ്ധേഹത്തിന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ ആന്ദോളനങ്ങൾ കാണാമായിരുന്നു. 
        ഈ വാർധ്യക്കത്തിലും ദിവസവും അഞ്ചു മണിവരെ ഒരു മഹാ എഴുത്തുകാരന്റെ ഓർമയിടത്തിന് സേവകനായി കഴിഞ്ഞുകൂടുകയാണ്. അവിടുത്തെ മണ്ണും മനസ്സും മനുഷ്യരെയും അനുഭവിച്ചറിഞ്ഞയാളാണ് അദ്ദേഹം. ആ പുസ്തകത്തിലെ ഓരോന്നും ഒരു ദൃക്ഷാസിയെ പോലെ വിവരിച്ചു നൽകും.
           മാറി വന്ന രണ്ടു സർക്കാരുകളും ഇതിഹാസ ഭൂമിയെ സംരക്ഷിച്ചു. ഞാറ്റുപുരയും ഭംഗിയായി നിലനിർത്തി. പച്ചപരവതാനി വിരിച്ചതു പോലെയുള്ള മിറ്റം. ചെറിയ ചെടികളും മറ്റുമായി നല്ല രസമുള്ള കാഴ്ച്ച . ഓടുമേഞ്ഞ ആ ഞാറ്റുപുരയിലേക്ക് കയറുമ്പോൾ നിരവധി ചരിത്രങ്ങൾ പറഞ്ഞു തരുന്ന ചിത്രങ്ങൾ ആ ചുമരിടങ്ങളിൽ പതിപ്പിച്ചിട്ടുണ്ട്. കയറിവരുന്ന സമയത്ത് താഴ്ട്ട് പൂട്ടിയ ഒരു മുറിയുണ്ട് അതിന് ഓവി വിജയൻ ലൈവ് തിയ്യറ്റർ എന്ന് ലേബൽ ഒട്ടിച്ചിട്ടുണ്ട്. അതിന്റെ ചുറ്റുഭാഗങ്ങളിലും വിജയൻ സാറിന്റെ കാർട്ടൂണുകളാണ്. ഈ ഞാറ്റുപുരയിൽ നിന്നാണ് ഇതിഹാസം പിറവിയെടുക്കുന്നതും ലോകമറിഞ്ഞ ഒരു ക്ലാസിക്കൽ നോവൽ പുറത്തിറങ്ങുന്നതും.  നോവൽ എന്ന് പറയുമ്പോൾ അതൊരു സാങ്കൽപ്പികതയല്ല കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ ഒരു ഗ്രാമത്തിന്റെ കഥയാണ് പിറവിയെടുത്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍