ഖസ്വീദതുൽ ബുർദ: ആശയം, അനുരാഗം, അടിയൊഴുക്കുകൾ

Published by
www.lightofislamiblogspot.com
12 march 2020 6.31 Pm

നബി സ്നേഹികളെ ഇഷ്ഖിന്റെ തീരത്തെത്തിക്കുന്ന ഉത്തമ ഗീതമാണ് ഇമാം ബൂസീരി (റ) രചന നടത്തിയ ഖസീദത്തുൽ ബുർദ : നിരവധി വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും ഗ്രന്ഥങ്ങളായി വിവിധ ഭാഷകളിൽ ഇറങ്ങിയിട്ടുണ്ട്. മലയാള ഭാഷയിൽ തന്നെ അനേകം വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം തികച്ചും വ്യതിരക്തമാണ് ബഷീർ ഫൈസി വെണ്ണക്കോട് ഉസ്താദ് രചന നിർവഹിച്ച ഖസീദത്തുൽ ബുർദഃ ആശയം, അനുരാഗം, അടിയൊഴുക്കുകൾ എന്ന വ്യാഖ്യാന ഗ്രന്ഥം. കേവല പദാനുപദ അർത്ഥങ്ങളുടെ അവതരണമോ ആശയ വിശകലനമോ അല്ല പ്രസ്തുത കൃതി.മറിച്ച് ബുർദയിലെ ഓരോ വരികളുടെയും ഉള്ളിലേക്ക് ആഴത്തിൽ ഇറങ്ങി ഗഹനമായ ചർച്ചകൾ നടത്തി ആശയങ്ങളെ സമർത്ഥിച്ച പഠനാർഹവും ഗവേഷണപരവുമായ ഏറ്റവും നല്ല കൃതിയാണിത്. ശാസ്ത്രവും സാഹിത്യവും തസവുഫും ചരിത്രവും എല്ലാം കുട്ടിയിണക്കി കൊണ്ടുള്ള അവതരണം. ചില ഭാഗങ്ങളിൽ അഹ്മദ് റസാഖാൻ ബറേൽവിയുടെ ആനുരാഗ കാവ്യത്തിന്റെ ചില ശകലങ്ങളും സന്ദർഭങ്ങൾക്കനുസരിച്ച്ചേർത്ത് ചിട്ടപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അവസാനത്തിൽ ചേർത്ത അറ്റ്ലസ് മക്ക - മദീന ഇരു സ്ഥലങ്ങളിലെയും പ്രധാന സ്ഥലങ്ങൾ മനസ്സിലാക്കുന്നതിനും അതിനെ കുറിച്ച് പഠിക്കുന്നതിനും ഏറെ സഹായകമാണ്. ആ സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ, വർഷങ്ങൾ, ഖുർആനിക വചനങ്ങൾ, ഹദീസുകൾ ,പ്രത്യേകതകൾ, പേരുകൾ എല്ലാം അറ്റ്ലസിൽ നൽകിയിട്ടുണ്ട്. അതിനും പുറമേ ഇതിന്റെയെല്ലാം അവലംബങ്ങൾ കൃത്യമായി അറ്റ്ലസ് പേജുകളിൽ കാണാം. അത്രകണ്ട് മെച്ചപ്പെട്ട ഗ്രന്ഥമാണിത്. അത് പ്രകാരം നബി(സ)യുടെ സമരങ്ങളുടെ പേരും തിയ്യതിയും കാരണങ്ങളും വിവരിക്കുകയും അതോടൊപ്പം സ്വഹാബികൾ നേതൃത്വം നൽകിയ പോരാട്ടങ്ങളുടെ വ്യക്തമായ ചരിത്രം ഉൾകൊള്ളുന പട്ടികയും അവസാനത്തിൽ ചേർത്തിട്ടുണ്ട്.
        പദ്യങ്ങളുടെ അർത്ഥങ്ങൾ മലയാളത്തിനു പുറമേ ഇംഗ്ലീഷ് ഭാഷയിലും കൊടുത്തത് പ്രസ്തുത രചനയെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്ഥമാക്കുന്നു. കാവ്യത്തിലെ മൊത്തം വരികൾ വിശയാദിഷ്ടതമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. തദ്ക്കുറുൽ ജീറാൻ, മദീന, ശരീരം, ആത്മവിമർശനം, മദ്ഹുറസൂൽ, ജനന വിശേഷണങ്ങൾ, മുഅജിസതുകൾ, ഖുർആൻ മഹിമ, ജിഹാദ്, ഇടതേട്ടം, മുനാജാത് എന്നിങ്ങനെയാണ് ഉള്ളടക്ക ക്രോഡീകരണം. മദീന എന്ന ഭാഗത്തിൽ അവിടെയുള്ള സർവ്വ വസ്തുക്കളുടെയും വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന് മുസ്വല്ല ,മിമ്പർ, പള്ളികൾ, വീടുകൾ, മലകൾ, കിണറുകൾ, നബി (സ്വ)യുടെ ഭാര്യ സന്താനങ്ങൾ, അങ്ങനെ തുടങ്ങി മദീനയുമായി ബന്ധപ്പെട്ട ഗഹനമായ ചർച്ചയാണ് ഈ ഭാഗത്ത് നടക്കുന്നത്. ഇങ്ങനെ മുകളിൽ സൂചിപ്പിച്ച ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട വിശാലമായ ചർച്ചക്ക് ഉസ്താദ് മുതിർന്നിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും യോജിച്ച ആയത്തുകളും ഹദീസുകളും ചരിത്രങ്ങളും മറ്റു ബൈതുകളും ചേർത്തിട്ടുണ്ട്. ഒപ്പം ആദർശ വിശദീകരണങ്ങൾ ആവശ്യമായ ഇടങ്ങളിൽ അതിന്റെ സമർത്ഥനത്തിനും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ തികച്ചും സമ്പൂർണ്ണമായ ഒരു വ്യാഖ്യാനമാണ് ഇതെന്ന് വായനക്കാർക്ക് ബോധ്യമാവും. ഇത്രമേൽ വിശദീകരണങ്ങൾ അടങ്ങിയ, വിശയങ്ങൾ ഉൾക്കൊണ്ട ,ഗവേഷണങ്ങൾക്ക് ഉതകിയ മറ്റൊരു കൃതി അസാധ്യമാണ്. ഭൗതികവും ശാസ്ത്ര പരവുമായി ആശയങ്ങൾ സമർത്ഥിക്കേണ്ട സ്ഥലങ്ങളിൽ അതും ഭംഗിയായി നിർവഹിച്ചിരിക്കുന്നു. നമ്മുടെ മനതലങ്ങളിൽ ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യശരങ്ങൾക്ക് വ്യക്തവും സ്പശ്ടവുമായി അവതരിപ്പിച്ചിട്ടുണ്ട്. 
       ചുരുക്കത്തിൽ ബുർദ്ദ: യെന്ന സ്നേഹഗീതത്തെ അടുത്തറിയാനും ആഴത്തിൽ പഠിക്കുവാനും ഉത്തമ ഗ്രന്ഥമാണ് വെണ്ണക്കോട് ഉസ്താദിന്റെ ഈ ഗ്രന്ഥം. പൂർണ്ണമായി വായിക്കുമ്പോൾ ഹഠാദാകർശിക്കുമെന്ന് ഉറപ്പാണ്. വായന തല്പരർക്കും എഴുത്തുകാർക്കും പ്രഭാഷകർക്കും ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ഒരു കോപ്പി കൈവശപ്പെടുത്തൽ ഉചിതമാവും. മേൽ പറയപ്പെട്ട വിഭാഗത്തിൽ ഒന്നും ഇടം നേടാത്ത മുത്ത് നബിയെ അറിയാനാഗ്രഹിക്കുന്ന  സാധാരണക്കാർക്കും ഇത് വളരെയധികം ഉപകാരപ്രദമാവും . അബൂദാബി എസ് വൈസ് മുസ്വഫഹ് കമ്മിറ്റിയാണ് പ്രഥമ പ്രസാധകർ , അതിന്റെ കോപ്പി മുഴുവൻ കഴിഞ്ഞ് രണ്ടാമത് വെണ്ണക്കോട് എംഡി സ് പ്രസിധീകരിച്ചിട്ടുണ്ട്. മുത്ത് നബിയെ സ്നേഹിക്കുന്ന കേരളീയ ജനത ഈ ഗ്രന്ഥം ഏറ്റെടുത്തത്തിന്റെ വ്യക്തമായ തെളിവാണ് 360 ലധികം പേജുകളുള്ള ഇതിന്റെ ആദ്യ പതിപ്പ് മുഴുവൻ കഴിഞ്ഞത്. രണ്ടാം പതിപ്പും ഇറങ്ങിയപ്പോൾ ആവേശപൂർവ്വമാണ് പ്രവാചക പ്രിയർ ഈ ഗ്രന്ഥം കൈവശപ്പെടുത്തുന്നത്. കേവലം 220 രൂപ മാത്രം വിലവരുന്ന ഈ പുസ്തകം ഇനിയും കൈവശപ്പെടുത്താതവർക്ക് വെണ്ണക്കോട് എംഡിൽ ബന്ധപ്പെട്ടാൽ ലഭിക്കും. 


മുനീർ അഹ്സനി ഒമ്മല. 




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍