Posted 13/9/2018
ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നത് 1867-ലാണ്. അന്നത്തെ ചില വകുപ്പുകൾ കാര്യമായ യാതൊരു മാറ്റവും ഇല്ലാതെ ഇന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ഭാഗമായി തുടരുന്നു. ഇതിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടുന്ന ഒന്നാണ് 377 മത്തെ വകുപ്പ്. ഇത് ബ്രിട്ടീഷ് നിർമിതവും കൊളോണിയൽ കാലത്ത് പ്രാബല്യത്തിൽ വന്നതുമായ ഒരു നിയമം ആണ്. ഇത് പ്രകാരം ഗര്ഭധാരണത്തിന് വേണ്ടി അല്ലാതെയുള്ള ദമ്പതികളുടെ ലൈംഗികബന്ധം, ട്രാൻസ് ജൻഡറുകളുടെ ലൈംഗികത, സ്വവർഗ അനുരാഗം എന്നിവ കുറ്റകരമാണ് എന്ന് വിലയിരുത്തുന്നു. പത്തുവർഷംവരെ തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ ഇത് പ്രകാരം വിധിക്കാൻ ഇത് പ്രകാരം കോടതിയ്ക്ക് കഴിയും. അതിനാൽ ലൈംഗിക ആസ്വാദന രീതികൾ വച്ചു പുലർത്തുന്ന ദമ്പതികൾ, ട്രാൻസ് ജെൻഡറുകൾ ഉൾപ്പടെയുള്ള ലൈംഗികന്യൂനപക്ഷങ്ങൾ എന്നിവർ ക്രിമിനൽ കുറ്റവാളികളായി തീരുന്നു. എന്നാൽ ചിലർക്ക് ഈ നിയമ വ്യവസ്ഥയെ ഉൾകൊള്ളാനോ, അംഗീകരിക്കാനോ കഴിയുന്നില്ല അവർ പലവിധേനയും ഈ നിയമം മാറ്റിമറിക്കാൻ ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. പല സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും 377 മത്തെ വകുപ്പ് നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുന്നവരാണ്. എന്നാൽ മത സംഘടനകളെല്ലാം തന്നെ ഇതിനെ നഘശികാന്തം എതിർക്കുകയാണുണ്ടായത്. എന്നാൽ 2012 മാർച്ച് മാസത്തിൽ ഈ നിയമത്തെ തള്ളിക്കൊണ്ട് പരസ്പര സമ്മതത്തോടെയുള്ള സ്വവർഗലൈംഗികത കുറ്റകരമല്ല എന്ന് ഡൽഹി ഹൈക്കോടതി വിധി പ്രഖ്യാപിയ്ക്കുകയുണ്ടായി. പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗിക ബന്ധം കുറ്റമല്ല എന്ന ഡൽഹി ഹൈക്കോടതിയുടെ വിധിയ്ക്ക് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്ങ്മൂലത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.എന്നാൽ ഈ വിധി പുനപ്പരിശോധിക്കാൻ അഖിലേന്ത്യാ മുസ്ലിം നിയമ ബോർഡ്, ഉത്കൽ കൃസ്ത്യൻ കൌൺസിൽ എന്നിവരടക്കമുള്ള വിവിധ മത സംഘടനകൾ ചേർന്ന് നൽകിയ പരാതിയെ തുടർന്ന് 2013 ഡിസംബറിൽ സ്വവർഗ രതി ക്രിമിനൽ കുറ്റമാണെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിയ്ക്കുകയുണ്ടായി. ഭരണഘടനയിലെ വകുപ്പുകൾ തിരുത്തുക എന്നത് പാർലമെന്റിന്റെ ചുമതലയാണ് എന്നും പാർലമെന്റിന് ഇക്കാര്യത്തിൽ സ്വവർഗ ലൈംഗികതയ്ക്ക് അനുകൂലമായ നിയമ നിർമ്മാണം നടത്താവുന്നതാണ് എന്നും കോടതി നിർദ്ദേശിച്ചു. ശേഷം പല ചർച്ചകളും മറ്റും നടന്നു ഒടുവിൽ 2018 സെപ്തംബർ 6ന് ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377->o വകുപ്പിലെ 16-)o അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് അഞ്ചംഗ ബഞ്ച് പ്രസ്താവിക്കുകയും ചെയ്തു.ചീഫ് ജസ്റ്റ്‌സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാളിതുവരെ ക്രിമിനൽ കുറ്റമായി കണ്ട ഒരു സംഗതിയെ അനുവദനീയമാക്കി നൽകുമ്പോൾ അതിനെ എതിർക്കാൻ നമ്മുടെ ബഹുമാനപ്പെട്ട കോടതിയിൽ ആരുമുണ്ടായില്ല. അധർമ്മങ്ങളെ ഇല്ലായ്മ ചെയ്തും അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ശിക്ഷിക്കുകയും ചെയ്യേണ്ടവരാണ് ജഡ്ജിമാരും കോടതിയും . എന്നാൽ സ്വയം ധർമ്മം മറന്ന് നീചപ്രവർത്തനങ്ങൾക്ക് വഴിവെച്ച് കൊടുക്കുകയാണ് ഇവർ ചെയ്തത്.
സ്വവർഗരതിയും അവിഹിത ബന്ധങ്ങളും ഇസ്ലാം നിശിദ്ധമാക്കിയ സംഗതികളാണ്. ഇവകളെ വലിയ പാപമായി ഇസ്ലാം കാണുന്നു. ഇസ്ലാമിൽ ബന്ധങ്ങൾ തുടങ്ങാൻ ചില ചട്ടങ്ങളുണ്ട്. അതനുസരിച്ച് കൊണ്ടുള്ള നിക്കാഹിലൂടെയാണ് ബന്ധങ്ങൾ ആരംഭിക്കുന്നത്. വിവാഹത്തിലൂടെ മാത്രമാണ് ഇസ്‌ലാമില്‍ ലൈംഗിക സംഭോഗം സാധുവാകുന്നത് . ഇതിലൂടെ കുടുംബവ്യവസ്ഥിതിയുടെസുസ്ഥാപിതമായ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. കുടുംബത്തിന്റെ അടിത്തറയാണ് വിവാഹം. അതു സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. മറിച്ചുള്ളതിന് വിവാഹമെന്ന് പറയില്ല.
സ്ത്രീയും പുരുഷനും വിവാഹിതരായി ഒരുമിച്ചു ജീവിക്കുന്നത് ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമല്ല. അത് ആ ബന്ധത്തിലെ ഒരു ആനന്ദം മാത്രമാണ്. വൈവാഹിക ജീവിതത്തിൽ പല മൂല്യങ്ങളും, ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ട്. സ്നേഹവും പരസ്പര വിശ്വാസവുമാണ് ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. ഇതിൽ അവകാശങ്ങള്‍ മാത്രമല്ല, ചുമതലകളും കര്‍ത്തവ്യങ്ങളുമുണ്ട്. സുഖം മാത്രമല്ല ദുഃഖവും കഷ്ടപ്പാടുമുണ്ട്. അവ പങ്കുവെക്കുന്നതിലുള്ള സായൂജ്യമാണ് വിവാഹവും കുടുംബ ജീവിതവുമെല്ലാം . ഇതിനെതിരിൽ സംഭവിക്കുന്നതെല്ലാം ജീവിത പരാജയത്തിന്റെ ഹേതുകങ്ങളാണ്. സ്വവർഗരതിയും സ്വവർഗ വിവാഹവുമെല്ലാം ഇന്ന് പല രാജ്യങ്ങളിലും അനുവദിക്കപ്പെട്ടിരിക്കുന്നു. ന്യൂസിലാന്‍ഡ്, നോര്‍വെ,അര്‍ജന്‍റീന, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍, കാനഡ, ഡെന്‍മാര്‍ക് തുടങ്ങിയവ അതിൽ ചിലത് മാത്രം. എന്നാൽ ഇവിടെങ്ങളിലെല്ലാം ഇത്തരം വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ആ ജീവിതത്തിന് നിലനിൽപ്പില്ല പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ്. എന്നാൽ സ്വവർഗാനുരാഗമെന്നത് ഒരു രോഗമോ ചികത്സിച്ച് മാറ്റാൻ കഴിയുന്നതോ അല്ല . മറിച്ച് അത് ഒരു അത് ഒരു ലൈംഗിക രൂപാന്തരമാണ്. മാനസികമായി മാറുക മാത്രമാണ് ഇതിൽ നിന്നും വിടുതി ലഭിക്കാനുള്ള ഏക മാർഗം. മാത്രമല്ല ഇവർക്ക് മാനസിക സഘർഷങ്ങളും പ്രശനങ്ങളുമുണ്ടാവും എന്നല്ല സമാധാനത്തോടെയുള്ള കൂട്ടു ജീവിതം സ്വവര്‍ഗരതിക്കാരായ പങ്കാളികള്‍ക്ക് ഒരിക്കലും സാധ്യമല്ല. അത് കൊണ്ട് തന്നെ ഈ ബന്ധത്തെ ഇസ്ലാം കടുത്ത ഭാഷയിൽ പ്രതിരോധിക്കുകയും ഇവർക്ക് കഠിനശിക്ഷ മുറകൾ വിധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനും മുന്നേ പലരിലും ഈ നീചവൃത്തി നടന്നിരുന്നു അവർക്കെല്ലാം തക്കതായ ശിക്ഷ അല്ലാഹുവിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതിനാൽ വരും കാലത്ത് ഈ വിധിക്ക് അടിമപ്പെട്ട് ഇങ്ങനെയുള്ള ദുർമാർഗികൾ നമ്മുടെ രാജ്യത്ത് വളർന്ന് വന്നാൽ സൃഷ്ടാവായ നാഥനിൽ നിന്ന് വലിയതെന്തോ നാം ഭയക്കേണ്ടതുണ്ട്. നമ്മുടെ കുത്തഴിഞ്ഞ ജീവിതരീതികളാണ് നമ്മുടെ മേൽ വന്നു ഭവിക്കുന്ന പരീക്ഷണങ്ങളുടെ ഹേതുകം .
നബി(സ്വ) പറയുന്നു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂത്ത് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി) ചരിത്രത്തിൽ ആദ്യമായി സ്വവർഗരതി സമ്പ്രദായപ്രകാരം അധമരായി ജീവിച്ചത് ലൂത്വ് നബിയുടെ സമുദായമാണ് . വിശുദ്ധ ഖുർആനിൽ നിരവധി സ്ഥലങ്ങളിൽ ഇവരുടെ ചെയ്തികൾ എടുത്ത് പരാമർശിച്ചിട്ടുണ്ട്. അന്ന് ഏത് സുന്ദരരായ ആൺകുട്ടികളെ കണ്ടാലും അവർ വെറുതെ വിട്ടുമായിരുന്നില്ല. ഈ ചെയ്തിയിൽ അദ്ധരായിപ്പോയ അവർക്ക് തങ്ങാവുന്നതിലും അപ്പുറമായ ശിക്ഷയാണ് അല്ലാഹു നൽകിയത് . അതിനെയാണ് തന്റെ സമുദായത്തിൽ വന്നുഭവിക്കുന്നതിനെ മുത്ത് റസൂൽ ഭയത്തോടെ കണ്ടത്. ആ സംഗതിയാണ് ഇപ്പോൾ കുറ്റകൃത്യമല്ലന്ന് ഒരു മടിയുമില്ലാതെ വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. സ്വവർഗരതിക്ക് പുറമേ കൊള്ളയും പിടിച്ച് പറിയും മദ്യപാനവുമടങ്ങുന്ന സർവ്വ തിന്മകൾക്കും അടിമപ്പെട്ട ഇവരെ സൽപാൻഥാവിലേക്ക് ലൂത്വ് അ ) ക്ഷണിച്ചു . ഏകനായ സൃഷ്ടാവിനെയും അവന്റെ വിധി വിലക്കുകളെയും കുറിച്ച് ഉദ്ബോധനം നടത്തി. ഞാൻ അവരിലേക്ക് നിയുക്തനായ നബിയാണെന്ന് പ്രഖ്യാപിച്ചു.
നിങ്ങൾ സ്ത്രീകളെ വിവാഹം ചെയ്യുക ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുവീൻ സ്വവർഗ്ഗരതി അല്ലാഹു വിരോധിച്ചിരിക്കുന്നു അതിനാൽ നിങ്ങൾ ആ നീചകൃത്യം അവസാനിപ്പിക്കുക എങ്കിൽ അവൻ നിങ്ങളെ സന്മാർഗ്ഗത്തിലേക്കു നയിക്കും എന്ന സുവാർത്തയും നൽകി. പക്ഷേ അതൊന്നും ആ സമുദായക്കാരുടെ ചെവിയിലേക്ക് ഏശിയത് പോലുമില്ല. അവർ അവരുടെ ചെയ്തികൾ തന്നെ തുടർന്നു. അല്ലാഹു പറയുന്നു: ലോകരില്‍ നിന്ന് നിങ്ങള്‍ മാത്രം ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയോ? നിങ്ങളുടെ ഇണകളായി നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുതന്നതിനെ നിങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ അതിക്രമകാരികളായ ഒരുജനതതന്നെ(സൂറത്തു ശുഅറ 165, 166) എന്നാൽ അല്ലാഹു വിന്റെ വിധികൾ അവർക്ക് മുമ്പിൽ നബി അവതരിപ്പിച്ചപ്പോൾ അവർ കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു അവര്‍ പറഞ്ഞു: 'നീ വിരമിക്കാത്തപക്ഷം ലൂത്ത്വേ തീര്‍ച്ചയായുംനീപുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരുന്നതാണ് (ibid 167) ഇത് കേട്ടപ്പോൾ ലൂത്വ് [അ]മിന്റെ പ്രതികരണം ഖുർആൻ പറയുന്നു അദ്ദേഹം പറഞ്ഞു: നിശ്ചയമായും ഞാന്‍ നിങ്ങളുടെ ഈ പ്രവൃത്തിയോട് കഠിന വിദ്വേഷമുള്ളവരില്‍പെട്ടവനാണ്.( 168) തുടർന്ന് ലോക രക്ഷിതാവായ പ്രപഞ്ചനാഥനോട് തന്റെ ആവശ്യം ബോധിപ്പിക്കുകയും ചെയ്തു : രക്ഷിതാവേ,ഇവര്‍പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍നിന്നു എന്നെയും എന്‍റെ സ്വന്തക്കാരെയും നീ രക്ഷപ്പെടുത്തേണമേ ( 169) നബിയുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകി. അവരെ നശിപ്പിച്ചു.
അല്ലാഹു മലക്കുകളേ അങ്ങോട്ട് അയച്ചു ആദ്യം അവർ ചെന്നത് ഇബ്രാഹിം നബിയുടെ അടുത്തേക്കായിരുന്നു. ഉള്ളതിൽ മുന്തിയ ഭക്ഷണം നൽകിയങ്കിലും അവർ അതിലേക്ക് ശ്രദ്ധിച്ചത് പോലുമില്ല. മലക്കുകളാണെന്ന് മനസ്സിലാക്കിയ നബി ആഗമനോദ്ദേശ്യം ആരാഞ്ഞപ്പോൾ അവർ മറുപടി പറഞ്ഞത് ഖുർആൻ വിവരിക്കുന്നു നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുക്കല്‍ സന്തോഷവാര്‍ത്തയും കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഞങ്ങള്‍ ഈ രാജ്യക്കാരെ നശിപ്പിക്കുന്നവരാകുന്നു. കാരണം അതിലെ ആള്‍ക്കാര്‍ അക്രമകാരികളായിത്തീര്‍ന്നിരിക്കുന്നു.അദ്ദേഹം പറഞ്ഞു: അതില്‍ ലൂത്വ് ഉണ്ടല്ലോ?!' അവര്‍ പറഞ്ഞു: അതിലുള്ളവരെക്കുറിച്ച് ഞങ്ങള്‍ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുകതന്നെ ചെയ്യും. അവള്‍ അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന]വരില്‍ പെട്ടവളാകുന്നു'.(അൻകബൂത് 31,32) ലൂത്വ് (അ ) മിന്റെ ആ ഭാര്യ അവിശ്വാസിനിയായിരുന്നു. ആ ദുർമാർഗികൾക്ക് സഹായകമായി വർത്തിച്ചവളുമായിരുന്നു . മലക്കുകൾ നബിയുടെ സമീപം വന്ന് പറഞ്ഞു നമ്മുടെ ദൂതന്‍മാര്‍ ലൂത്ത്വിന്‍റെ അടുക്കല്‍ വരുകയുണ്ടായപ്പോള്‍, അവര്‍ മൂലം അദ്ദേഹത്തിനു വ്യസനം പിടിപെടുകയും, അവരെകൊണ്ട് മനസ്സു മുട്ടുകയും ചെയ്തു. അവര്‍ പറഞ്ഞു: 'താങ്കൾ പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെയും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു. അവള്‍ അവശേഷിക്കുന്നവരില്‍പെട്ടവളാകുന്നു.’ (ibid 33) ലൂത്വ് (അ ) മിന്റെ സമീപം സുന്ദരന്മാരായ ആൺകുട്ടികളുടെ രൂപത്തിലാണ് മലക്കുകൾ വന്നത്. ആ വിവരം പുറത്ത് അറിയിച്ച് കൊടുത്തത് ഈ ഭാര്യയാണ്. വാർത്ത കേട്ടറിഞ്ഞ നാട്ടുകാർ വീടിന്റെ മുന്നിൽ ഒരുമിച്ച് കൂടുകയും കാമ കണ്ണുകളുമായി മലക്കുകകളിലേക്ക് പതിപ്പിക്കുകയും ചെയ്തു . എന്നാൽ അവരുടെ കാഴ്ച്ചയെ ഇല്ലാതാക്കിയതായി ഖുർആൻ പറയുന്നുണ്ട്: അദ്ദേഹത്തിന്‍റെ അതിഥികളെ തോന്നിവാസത്തിനു വിട്ടുകിട്ടുവാന്‍ അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടു ചെല്ലുകയുണ്ടായി. അപ്പോള്‍, നാം അവരുടെ കണ്ണുകളെ തുടച്ചുനീക്കി; അവരോടു പറയപ്പെട്ടു: 'എനി, നിങ്ങള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും ആസ്വദിച്ചു കൊള്ളുവിന്‍!' ( ഖമർ 37) പ്രഭാതമായാൽ നാശം സംഭവിക്കും അതിനാൽ ഇപ്പോൾ തന്നെ നിങ്ങൾ ഇവിടെ നിന്ന് രക്ഷപ്രാപിക്കുകയെന്ന ആജ്ഞ മലക്കുകളിൽ നിന്ന് കേട്ടപാടെ നബിയും വിശ്വാസികളും രക്ഷപ്രാപിച്ചു . പ്രഭാതമായപ്പോൾ അവരുടെ ദേശം കീഴ്മേൽ മറിക്കപ്പെട്ടു. ചുട്ടുപഴുപ്പിക്കപ്പെട്ട ഇഷ്ടിക കല്ലുകൾ തുടരെത്തുടരെ വർഷിച്ചുകൊണ്ടിരുന്നു. അസാധാരണമായിരുന്നു ആ കല്ലുകൾ. എവിടെയാണ് പതിയേണ്ടതെന്ന് കൃത്യമായി അടയാളപ്പെടുത്തിയായിരുന്നു കല്ലുകൾ വർഷിച്ചത്. അപ്രകാരം തന്നെ അവ പതിക്കുകയുമുണ്ടായി. ഖുർആൻ വിശദീകരിക്കുന്നു :അവര്‍ പറഞ്ഞു: 'ലൂത്ത്വേ ഞങ്ങള്‍ താങ്കളുടെ റബ്ബിന്‍റെ ദൂതന്‍മാരാണു; അവര്‍ താങ്കളുടെ അടുക്കലേക്കു (ഉപദ്രവാര്‍ത്ഥം) വന്നു ചേരുകയില്ല തന്നെ. ഇനി, താങ്കള്‍ താങ്കളുടെ ആള്‍ക്കാരെ യും കൊണ്ടു രാത്രിയില്‍നിന്നുള്ള ഒരംശത്തില്‍ [രാത്രി കഴിയുംമുമ്പ്] യാത്ര ചെയ്തുകൊള്ളുക; നിങ്ങളില്‍നിന്നുഒരാളുംതിരിഞ്ഞുനോക്കുകയും ചെയ്യരുത്; താങ്കളുടെ സ്ത്രീ [ഭാര്യ] ഒഴികെ. നിശ്ചയമായും അവര്‍ക്കു ബാധിക്കുന്നതു അവള്‍ക്കും ബാധിക്കുന്നതായിരിക്കും. നിശ്ചയമായും, അവരുടെ നിശ്ചിത സമയം, പ്രഭാതമാകുന്നു. അങ്ങനെ, നമ്മുടെകല്‍പന വന്നപ്പോള്‍, അതിന്‍റെ [രാജ്യത്തിന്‍റെ] മുകള്‍ഭാഗം അതിന്‍റെ താഴ്ഭാ ഗമാക്കുകയും, അതില്‍, (മേല്‍ക്കുമേല്‍ വന്നു) അട്ടിയാക്കപ്പെട്ട, ചൂളവെച്ച ഇഷ്ടികക്കല്ലു കളെ നാം വര്‍ഷിപ്പിക്കുകയും ചെയ്തു
[ ഹൂദ് 81,82]. അങ്ങനെ അഞ്ചു നാടുകൾ ഭൂമിക്കടിയിലായി.പ്രകൃതി പരമല്ലാത്ത സ്വവർഗ സംഭോഗവും വിവാഹവും തല്പരരാക്കിയ ഒരു സമുദായത്തെ അല്ലാഹു നശിപ്പിച്ചതാണിത്. ഈ വസ്തുത നമ്മുടെ മുന്നിൽ ഉണ്ടായിട്ടും നമ്മുടെ രാജ്യം സൃഷ്ടാവിന്റെകൽപനകളെ മാനിക്കാതെ അധർമങ്ങൾക്ക് വഴിവെച്ച് കൊടുക്കുകയാണുണ്ടായത്.
അഞ്ച് നാടുകളെ ബാധിച്ച കൊടും ശാപത്തിന്റെ ഓർമ്മയായി ഇന്നും ചാവുകടൽ നിലനിൽക്കുന്നു നിർജീവമായി കിടക്കുന്ന കടൽ ചലനമില്ല ജനങ്ങൾ തിങ്ങിത്താമസിച്ചിരുന്ന സദൂം പട്ടണം ചാവുകടലിൽ മുങ്ങിത്താഴ്ന്നുപോയി അഞ്ച് നാടുകൾ അടിമേൽ മറക്കപ്പെട്ടു ഈ ചാവുകടലിലെ വെള്ളത്തിൽ മത്സ്യത്തിനും മറ്റും ജീവിക്കാനാവില്ല ഒരു ജലജീവിയും അതിൽ സഞ്ചരിക്കില്ല. അതിലെ വെള്ളം കുടിക്കാനോ കുളിക്കാനോ പറ്റില്ല . ആ വെള്ളം ശരീരത്തിലായാൽ വേഗത്തിൽ ശുദ്ധജലം കൊണ്ട് കഴുകി ശുദ്ധിയാക്കണം . അല്ലാത്തപക്ഷം ചൊറിച്ചിൽ വരും . ശിക്ഷയുടെ അവിശേപ്പുള്ള മണ്ണും പ്രദേശവുമായതിൽ അവിടെ സസ്യങ്ങൾ വളരുകയില്ല. അതിന്റെ സമീപം ആൾതാമസവുമില്ല അങ്ങനെ എന്തുകൊണ്ടും വ്യത്യസ്തമാണ് ചാവുകടൽ . ചാവുകടൽ നിലനിൽക്കുന്ന കാലത്തോളം ആ ശിക്ഷയുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ നിലനിൽക്കും .ലോകത്തിന് ഒരു കാലത്തും മറക്കാനാവാത്ത ക്രൂരമായ ശിക്ഷയാണ് ആ ജനവിഭാഗത്തിന് ലഭിച്ചത്.
ഇത്രയും ക്രൂരമായ ശിക്ഷ അവരെ ബാധിക്കാനുള്ള പ്രധാന കാരണം സ്വവർഗരതിക്ക് അടിമപ്പെട്ടതാണ്. അത് കൊണ്ട് തന്നെ രാജ്യത്ത് അധാർമികത വളരാൻ സ്വവർഗ രതിയെ കുറ്റമല്ലാതാക്കിയ സുപ്രിം കോടതി വിധിക്ക് തക്കതായ താക്കീതാണ് ചാവുകടൽ നൽകുന്നത്.
സ്വവർഗരതി ഏത് വിധേനയും ഇസ്ലാം തെറ്റായി തന്നെയാണ് പരാമർശിക്കുന്നത് പുരുഷന്മാർ പരസ്പരമാണങ്കിൽ ഇതിനെ ലിവാത്വ് എന്നും സ്ത്രീകൾ സിഹാക്ക് എന്നുമാണ് പറയുക. രണ്ടായാലും നിരോധിച്ചത് തന്നെയാണ് നബി (സ്വ) പറഞ്ഞു: വികാരശമനത്തിനായി ആണ്‍കുട്ടികളെ സമീപിക്കുന്നവന്‍ അല്ലാഹുവിന്‍റെ കോപത്തിലായി പ്രഭാത-പ്രദോഷങ്ങള്‍ പിന്നിടുന്നവരാകുന്നു. (ത്വബ്‌റാനി, ബൈഹഖി) പരസ്പരം ശരീരത്തില്‍ കയറുന്ന സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ല (ത്വബ്‌റാനി) സ്ത്രീകള്‍ പരസ്പരം ലൈംഗീകസുഖമാസ്വദിക്കല്‍ ഖാസിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ്. (ശിര്‍വാനി 9/104)നബി (സ) പറയുന്നു ലൂത്വ് ജനതയുടെ ചെയ്തിയിലേർപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ചെയ്തവനേയും ചെയ്യപ്പെട്ടവനേയും നിങ്ങൾ വധിക്കുക (തുർമുദി, അബൂദാവൂദ്.) വീണ്ടും പറയുന്നു അബൂമൂസൽ അശ്അരി (റ) വിൽ നിന്ന് ഉദ്ധരണി : സ്ത്രീ സ്ത്രീയെ സമീപിച്ചാൽ ഇരുവരും വ്യഭിചാരികളാണ്.
സ്വവർഗരതിയുടെ ശിക്ഷയുടെ വിഷയത്തിൽ കർമ്മശാസ്ത്ര പണ്ഡിതർക്കിടയിൽ വീക്ഷണാന്തരമുണ്ടെങ്കിലും അത് കടുത്ത പാപം തന്നെയാണ് ഇമാം ശാഫിഈ (റ)വിന്റെ അഭിപ്രായപ്രകാരം അത് വ്യഭിചാരത്തിന്റെ ശിക്ഷക്ക് വിധേയമാണ് . ഇബ്നു ഹജർ(റ) പറയുന്നു: ശാഫിഈ കർമ്മസരണയിലെ പ്രബല വീക്ഷണപ്രകാരം പുരുഷന്റേയും സ്ത്രീയുടെയും പിൻദ്വാരം മുൻദ്വാരം പോലെ തന്നെയാണ്. അതിനാൽ സ്വവർഗരതി നടത്തിയവൻ വിവാഹിതാനാണങ്കിൽ അവനെ എറിഞ്ഞ് കൊല്ലുകയും അവിവിവാഹിതനാണെങ്കിൽ നൂറ് അടി അടിക്കുകയും ഒരു വർഷം നാട് കടത്തുകയും വേണം. പുരുഷൻ പുരുഷനെ സമീപിച്ചാൽ ഇരുവരും വ്യഭിചാരികളാണ്. എന്നാശയമുള്ള ഹദീസ് ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. സ്വവർഗരതിക്കാരനെ നിരുപാധികം വധിക്കണമെന്ന് അഭിപ്രായപെട്ടവരുമുണ്ട് . ലൂത്വ് ജനതയുടെ ചെയ്തിയിലേർപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ചെയ്തവനേയും ചെയ്യപ്പെട്ടവനേയും നിങ്ങൾ വധിക്കുക എന്ന ഹദീസാണ് ഇവർക്കാധാരം. (തുഹ്ഫ) എന്നാൽ ഇമാം അബൂഹനീഫ (റ) വിന്റെ അഭിപ്രായത്തിൽ ഇതിന് നിർണ്ണിത ശിക്ഷയില്ല. കാരണം മുൻദ്വാര ഭോഗത്തെ മാത്രമാണ് അവർ വ്യഭിചാരമായി ഗണിക്കപ്പെടുന്നത്. അതിനാൽ ഇസ്ലാമിക ഭരണാധികാരികൾക്ക് കുറ്റത്തിന്റെ സാഹചര്യ സന്ദർഭങ്ങൾക്കനുസരിച്ച് യുക്തമായ ശിക്ഷ നൽകാവുന്നതാണ് (ശറഹുൽ മുഹദ്ദബ്) എന്നാൽ ഹനഫീ മദ്ഹബിലെ രണ്ട് അഗ്രേസരായ പണ്ഡിതന്മാരായ മദ്ഹബിലെ ശൈഖൈനിമാരായ അബൂ യൂസുഫ്(റ) മുഹമ്മദ് (റ) എന്നിവരുടെ പക്ഷം അതിന് വ്യഭിചാരത്തിന്റെ ശിക്ഷ നൽകണമെന്നതാണ് ( ഹിദായ) ഇതിന് അവർ നൽകുന്ന ന്യായം ഹറാമായ മാർഗത്തിലൂടെ സമ്പൂർണ്ണമായും ആശിക്കപ്പെടുന്നിടത്ത് വികാരശമനം കണ്ടെത്തലായതു കൊണ്ട് വ്യഭിചാരത്തിന്റെ ആശയത്തിലുള്ള ഒന്നായി വേണം ഇതിനെ കാണാൻ എന്നാണ്. എന്നാൽ അബൂഹനീഫ (റ) നിർണ്ണിത ശിക്ഷയില്ലന്ന് പറഞ്ഞത് ഇതിന് എന്ത് ശിക്ഷ നൽകണമെന്നതിൽ സ്വഹാബത്തിനിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി എന്നതാണ്. എന്തായാലും ശിക്ഷ നൽകപെടേണ്ട കുറ്റമാണെന്ന് അവരും പറയുന്നു.
എന്തായാലും ഇസ്ലാമിക നിയമപ്രകാരം ഇത് മ്ലേച്ചവും കടുത്ത ശിക്ഷക്ക് വിധേയപ്പെടേണ്ടവരുമാണെന്ന് മനസ്സിലായി. അപ്പാൾ ഇസ് ലാമിക നിയ വ്യവസ്ഥിതികൾക്കനുസരിച്ചുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ വിധികൾ നടപ്പാക്കുകയെങ്കിലും എവിടെയായാലും അല്ലാഹുവിന്റെ കോപത്തിനും മരണാന്തര ജീവിതത്തിലെ കഠിനശിക്ഷകൾക്കും കാരണമായി തീരുന്ന കുറ്റമായി മനസ്സിലാക്കുക . കോടതി വിധിയിൽ സന്തോഷിച്ചവരും മതിമറന്ന് ആഘോഷിച്ചവരുമെല്ലാം ഈ വിധികൾ മനസ്സിലാക്കുന്നതും ചാവുകടലിനെ ഒരു വേള ഓർക്കുന്നതും നല്ലതാണ്. മാത്രമല്ല ചരിത്ര പഠനങ്ങൾ പറയുന്നത് മൃഗങ്ങൾപോലും സ്വന്തം ഇനത്തിൽപ്പെട്ടവയേ ആഗ്രഹിക്കുന്നില്ല എന്നാണ് അപ്പോൾ ഇത്തരം മോശത്തരത്തിന് അടിമപ്പെടുന്ന മനുഷ്യർ മൃഗങ്ങളേക്കാൾ അധ:പതിച്ചവർ എന്നല്ലേ മനസ്സിലാക്കേണ്ടത്. ഇത്തരം തിന്മകളെ അറിഞ്ഞിട്ടും മനസ്സിലാക്കാത്തവരെ ഖുർആൻ പറഞ്ഞ ഗണത്തിൽപ്പെടുത്താം
ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും വളരെ ആളുകളെ നരകത്തിനുവേണ്ടി നാം സൃഷ്‌ടിച്ചുണ്ടാക്കിയിട്ടുണ്ട് : അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അവ കൊണ്ട് അവര്‍ ഗ്രഹിച്ചു മനസ്സിലാക്കുകയില്ല; അവര്‍ക്ക് കണ്ണുകളുണ്ട്, അവകൊണ്ട് കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അവകൊണ്ട് അവര്‍ കേട്ടറിയുകയില്ല ; അക്കൂട്ടര്‍ മൃഗങ്ങളെളെപ്പോലെയാകുന്നു; എന്നല്ല, അവയെക്കാള്‍ പിഴച്ചവരാകുന്നു അക്കൂട്ടര്‍ തന്നെയാണ് അശ്രദ്ധന്‍മാര്‍:
(അൽ അഅ്‌റാഫ് 179)
അപ്രകാരം തന്നെ അവഹിത ബന്ധങ്ങളും തെറ്റ് തന്നെയാണ് പ്രായപൂർത്തിയായ രണ്ടു പേർക്ക് സ്വയമിഷ്ടപ്രകാരം ബന്ധപ്പെടാമെന്ന കോടതിയുടെ കണ്ടത്തൽ മതനിയമങ്ങൾക്ക് വിരുദ്ധമാണ്. വിശുദ്ധഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ വ്യപിചാരത്തെ സമീപിച്ചു പോകരുത്. തീര്‍ച്ചയായും അത് നീചവ്ര്‍ത്തിയും ദുഷിച്ച മാര്‍ഗവുമാണ്.
(ഇസ്റാഅ് 32 )
നബി (സ്വ) പറഞ്ഞു: അവിഹിതബന്ധം പ്യാപകമായാല്‍ പ്ലേഗും പൂര്‍വികര്‍ കണ്ടിട്ടില്ലാത്ത വേദനാജനകമായ രോഗങ്ങളും ജനങ്ങള്‍ക്ക് പിടിപെടും.(ഇബ്നുമാജ) വീണ്ടും പറയുന്നു നബി (സ്വ) പറഞ്ഞു: ഭര്‍ത്താക്കന്മാര്‍ സ്ഥലത്തില്ലാത്ത സ്ത്രീകളുടെ അടുത്തേക്ക് നിങ്ങള്‍ ചെല്ലരുത്.നിശ്ചയം നിങ്ങളില്‍ രക്തചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാച് സഞ്ചരിക്കുന്നുണ്ട് (തുര്‍മുദി)ഒരു പുരുഷനും സ്ത്രീയും തനിച്ചായാൽ; അവര്‍ക്കിടയില്‍ മൂന്നാമതായി പിശാച് വന്നു ചേരും(തുര്‍മുദി). അവർക്ക് ലഭിക്കാൻ പോവുന്ന ശിക്ഷയെ പറ്റി പറയുന്നു: മേല്‍ഭാഗം ഇടുങ്ങിയതും അടിഭാഗം വിശാലമായതുമായ അടുപ്പിന്റെ ആകൃതിയിലുള്ള ഒരു ഗുഹ ഇസ്‌റാഅ് മിഅ്റാജിന്റെ രാത്രി നബി (സ്വ) കണ്ടു. അതില്‍ തീ കത്തിക്കപ്പെടുന്നു. പൂര്‍ണ്ണ നഗ്നരായ നിരവധി സ്ത്രീപുരുഷന്മാര്‍ അതിലുണ്ട്. തീ ഉയരുമ്പോള്‍ അവര്‍ ഉയര്‍ന്നുവന്നു പുറത്തേക്ക് തിരിക്കാന്‍ അടുക്കും. തീ അടങ്ങുമ്പോള്‍ അവര്‍ താഴേക്ക് താഴുന്നു. ജിബ്രീൽ (അ) പറഞ്ഞു: ഇവര്‍ വ്യഭിചാരികളാണ്. (ബുഖാരി) അതിനാൽ ഇത്തരം നീച കൃത്യങ്ങളിൽ ഏർപ്പെടുന്നവർ ശിക്ഷാ മുറകളെ മനസ്സിലാക്കുന്നത് നന്ന്.
ഇത്തരം സമയങ്ങളിൽ നമുക്ക് ഒരേയൊരു പാഠമേയുള്ളു അത് മുത്ത് നബി(സ) പഠിപ്പിച്ചു തന്നു. സമുദായം തിന്മയിലകപ്പെടുബോൾ ആര് എന്റെ ചര്യയെ മുറുകെ പിടിക്കുന്നുവോ അവന് നൂറ് ശഹീദിന്റെ പ്രതിഫലമുണ്ട്.
മുനീർ അഹ്സനി ഒമ്മല
9048740007
0 അഭിപ്രായങ്ങള്‍