കേരളം അറുപത്തിരണ്ടിന്റെ നിറവിൽ

മുനീർ അഹ്സനിഒമ്മല

ഇന്ന് നവംബര് ഒന്ന്. ഭാഷാടിസ്ഥാനത്തില് കേരള സംസ്ഥാനം രൂപീകൃതമായിട്ട് 62 വര്ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില് സംസ്ഥാനങ്ങള് വിഭജിക്കപ്പെട്ടതിനെ തുടര്ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില് പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി.  കേരളം എന്ന പേരിന്റെ ഉത്ഭവത്തെപ്പറ്റി വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.
കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം. കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ
ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. "മലബാർ" എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ് ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണ നല്കുന്നത്. "മഹൽ" എന്ന പദവും "ബുഹാർ" എന്ന പദവും ചേർന്നാണു മലബാർഎന്ന പദം ഉണ്ടായത്."മഹൽബുഹാർ" എന്നാൽ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്ഥം. അത് പിന്നീട് ലോപിച്ചാണ് മലബാർ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റെല്ലാ ജനങ്ങും കേരളം എന്ന് തികച്ചു പറയുന്നില്ല. ഇംഗ്ലീഷിൽ "M " എന്ന അക്ഷരം ഉണ്ടായിട്ടും "കേരള" എന്നാണു ഇംഗ്ലീഷിൽ പറയുന്നത്. അതിനാൽ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്.
‘ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി. 
പരശുരാമൻ എറിഞ്ഞ മഴു 
അറബി കടലിൽ വീണ സ്ഥലമാണ്  കേരളം  ആയതെന്ന  ഐതീഹ്യവും പറയപ്പെടുന്നു. ചരിത്രം വ്യക്തമല്ല.
                1947 ഇന്ത്യ സ്വതന്ത്രമായി രണ്ട് വർഷങ്ങൾക്ക് ശേഷം തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടെങ്കിലും 1956 നവംബർ 1 നാണ് കേരളമെന്ന ഏകീകരണ സംസ്ഥാനം നിലവിൽ വന്നത്. വിവിധ രാജകുടുംബങ്ങളുടെ കീഴിലായിരുന്നു കേരളം . തിരുവതാംകൂറും കൊച്ചിയും ചേർന്നാണ് തീരുകൊച്ചി സംസ്ഥാനം രൂപമെടുക്കുന്നത്. എന്നാലും മലബാർ മദ്രാസ് പ്രസിഡൻസിയുടെ കീഴിലായിരുന്നു. അവിടുന്ന് ഏകദേശം ഒമ്പത് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ഇന്നത്തെ കേരളം എന്ന സംസ്ഥാനം നിലവിൽ വരാൻ. 
       62 വർഷങ്ങൾക്ക് പിറങ്കോട്ട് സഞ്ചരിച്ചാൽ ഇന്ത്യൻ ഭൂപടത്തിലെ ഈ കൊച്ചു സംസ്ഥാനത്തിന്റെ വളർച്ച സാകുതം മനസ്സിലാക്കാം. വികസനത്തിൽ വളരെ മുന്നിലാണ് കേരളം. വിദ്യാഭ്യാസ പരമായി ധാരാളം മുന്നേറ്റങ്ങൾ നടത്താനായിട്ടുണ്ട്. മറ്റു മേഖലകൾ വ്യവസായം, വാണിജ്യം, ഗതാഗതം, വിനോദം തുടങ്ങിയവയിലെല്ലാം വേണ്ടത്ര സംഭാവനകളറുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വാണിജ്യപരമായി ഒരു പഴയ ബന്ധം തന്നെ കേരളത്തിനുണ്ട്. അറബികളുമായുള്ള കേരളത്തിന്റെ വാണിജ്യ ബന്ധം എന്നും സ്മരണീയമാണ്.
       ലോകത്തെ പല കണ്ടെത്തലുകൾക്കും മാറ്റങ്ങൾക്കും പിന്നിലും മലയാളിയുടെ ശക്തമായ പ്രവർത്തനങ്ങളും ചിന്തയും ഉണ്ട് . അധികാര വികേന്ദ്രീകരണം , പൊതുജനാരോഗ്യം , ഉയര്ന്ന ജീവിത നിലവാരം , ഉയര്ന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ഘടകങ്ങളില് ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെക്കാളും നാം വളരെ മുന്നിലാണ് . പ്രകൃതി സൗന്ദര്യം കനിഞ്ഞരുളി ലഭിച്ചിട്ടുള്ള കേരളം ഈയടുത്ത് നടന്ന ചെറിയ പ്രശ്നങ്ങളൊഴിച്ചാൽ മറ്റേതു സംസ്ഥാനത്തെക്കാളും സമാധാനത്തിന്റെയും മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും ലോക മാതൃകയാണ്. ആ സാമാധാന സാഹോദര്യ പൈതൃകം അണയാതെ കാത്തു സംരക്ഷിക്കേണ്ടത് ഏതൊരു  മലയാളിയുടെയും ബാധ്യതയാണ് . ഈ പൈതൃകം കാത്തു സംരക്ഷിക്കലാവട്ടെ നമ്മുടെ ഈ കേരള പിറവി ആഘോഷത്തിന്റെ കാതൽ. 
               തിരുവതാംകൂറും കൊച്ചിയും മലബാറും കൂടി ചേർന്ന് കേരളമായതാണ് 
കേരള ചരിത്രം . എ ഡി 1729 ലാണ് തിരുവതാംകൂർ എന്ന പേരിൽ അറിയപ്പെടുന്നത് 1948 വരെ ഇതേ പേരിൽ അറിയപ്പെട്ടു. 48 ൽ കൊച്ചിയുമായി കൂട്ടിച്ചേർന്നപ്പോൾ തിരുകൊച്ചിയായി .പത്മനാഭപുരവും തിരുവനന്തപുരവുമായിരുന്നു തിരുവതാംകൂറിന്റെ തലസ്ഥാനത്ത് ഉണ്ടായിരുന്നത്. 1812 മുതൽ 1947 വരെ ബ്രിട്ടീഷ് നിയമിച്ച ദിവാൻമാർ ആയിരുന്നു  കൊച്ചിയെ ഭരിച്ചിരുന്നത് . തിരുവതാംകൂറിലെ വളർച്ച കൊച്ചിക്കുമുണ്ടായി . സ്വാതന്ത്ര്യലബ്ധിക്കു ശേഷം 48 ൽ രണ്ടും ലയിച്ച് ഒരു പാതി സംസ്ഥാനം രൂപം കൊണ്ടു തിരുകൊച്ചി . തിരുവതാംകൂറും കൊച്ചി യെയും പോലെ കേരളത്തിലെ മറ്റൊരു ഭാഗമാണ് മദ്രാസ് ഭരണത്തിനു കീഴിലുണ്ടായിരുന്ന മലബാർ പ്രദേശം തിരുവതാംകൂറിലും കൊച്ചിയിലുമുണ്ടായിരുന്ന വികസനങ്ങളും നേട്ടങ്ങളും മലബാറിലുമുണ്ടായിരുന്നു. 1949 ജൂലൈ 1ന് മലബാർ കൂടി തിരുകൊച്ചിയിൽ ചേർന്നതോടെ തിരുകൊച്ചി യെന്ന സമ്പൂർണ സംസ്ഥാനം രൂപപ്പെട്ടു. 1951 ഒക്ടോബറിൽ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു 52 ലാണ് ഇത് അറിയപ്പെടുന്നത്. തിരുകൊച്ചി സംസ്ഥാനത്തിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ലങ്കിലും കോൺഗ്രസാണ് ഭരണം നടത്തിയത്. രണ്ടാം പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ഒരു കൊല്ലം മുൻപ് കേരളം എന്ന പേരിൽ തിരുവതംകൂറും കൊച്ചിയും മലബാറും കൂടിയ സംസ്ഥാനം പിറവിയെടുത്തു. ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അവയ്ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. നിരവധി നവോത്ഥാന നായകര് ആധുനിക കേരളത്തിന്റെ സൃഷ്ടിയില് മഹത്തായ പങ്കു വഹിച്ചു. സാമുദായിക സംഘടനകളും മറ്റു പരിഷ്കരണ പ്രസ്ഥാനങ്ങളും രാഷ്ട്രീയ സംഘടനകളും നിർവഹിച്ച സംഘടിതയത്നങ്ങളും വിദ്യാഭ്യാസപുരോഗതിയുമില്ലായിരുന്നെങ്കില് ആധുനിക കേരളം സാധ്യമാകുമായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തോടൊപ്പം രാജവാഴ്ചയ്ക്കെതിരെ ഉത്തരവാദിത്ത ഭരണത്തിനും സാമൂഹികാവകാശങ്ങള്ക്കും വേണ്ടിയുള്ള സമരങ്ങളും സ്വാതന്ത്ര്യപൂർവ കേരളത്തില് അരങ്ങേറി.
       1949 ജൂലൈ ഒന്നിന് നിലവിൽ വന്ന തിരു-കൊച്ചി സംസ്ഥാനത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ടി. കെ. നാരായണ പിള്ളയായിരുന്നു . ഭാരതസര്ക്കാരിന്റെ 1956-ലെ സംസ്ഥാന പുന:സംഘടനാ നിയമ പ്രകാരം തോവാള, അഗസ്തീശ്വരം, കല്ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന് താലൂക്കുകള് തിരു-കൊച്ചിയില് നിന്നു വേര്പെടുത്തി തമിഴ് നാടിനോടു (അന്ന് മദ്രാസ് സംസ്ഥാനം) ചേര്ത്തു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര് ജില്ലയും തെക്കന് കനറാ ജില്ലയിലെ കാസര്കോടു താലൂക്കും കേരളത്തോടും ചേര്ന്നു. 1956 നവംബര് ഒന്നിന് ഇന്നത്തെ  കേരളം രൂപമെടുത്തു. പിന്നീട് ഒരു വികസനത്തിന്റെ പാരാവാരം പോലെ പരന്നു കിടക്കുന്ന കഥകൾ പറയാനുണ്ട്. ശേഷം വ്യത്യസ്ഥ പേരുകളിൽ ജില്ലകൾ തിരിച്ച് ആകെ 14 ജില്ലകളിൽ ക്ലിപ്തമാക്കി കേരളം ഭരണഘടനകളും മറ്റും പൂർവോഭരി മെച്ചപ്പെടുത്തി നല്ലൊരു പ്രദേശമായി മാറി. ഇന്ന് പലരുടെയും ആശ്വാസ കേന്ദ്രമാണ് കേരളം. ജീവിക്കാൻ ഉതകുന്ന അന്തരീക്ഷവും പ്രകൃതിയിൽ നിന്നും ലഭ്യമാവുന്ന എല്ലാ സാധനങ്ങളും കേരളത്തിൽ ലഭ്യമാണ്. ഒന്നിനും കേരളത്തിൽ പഞ്ചമില്ല ഇങ്ങനെയൊരു അനുഗ്രഹം സൃഷ്ട്ടാവ് മറ്റൊരു സംസ്ഥാനത്തിനും നൽകിയില്ല. അത് കൊണ്ടാണ് അറബികൾ പറയുന്നത് ഖൈറുള്ള ( സൃഷ്ട്ടാവിന്റെ അനുഗ്രഹങ്ങൾ ) ലോഭിച്ച് കേരളമായതെന്ന് പറയുന്നതും
        1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിൽ വൻമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത ,
ആരോഗ്യം , കുടുംബാസൂത്രണം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്ന പേരിൽ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്. വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ് അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്കാണ്. 2005-ൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ നടത്തിയ ഒരു സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്.  കേരളത്തിന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചിരിക്കുന്നു
          ഇന്ന് കേരളം ഏറെ മുന്നിലാണെന്ന് പറഞ്ഞുവല്ലോ. എവിടെക്ക് സഞ്ചരിക്കാനും  കേരളത്തിൽ സൗകര്യമുണ്ട്. രണ്ട് ജില്ലകളിൽ ഒഴിച്ച് നിറുത്തിയാൽ റെയിൽവേ ഗതാഗത സൗകര്യം വലിയൊരു ആശ്വാസമാണ്. മറ്റു സൗകര്യങ്ങളും ധാരാളമുണ്ട്. കൃഷിയാണ് കേരളത്തിൽ മുഖ്യൻ അധിക ജനങ്ങളും കർഷകരാണ് .അത് കൊണ്ട് തന്നെ ഈ രംഗത്ത് വലിയ പ്രതിസന്ധികൾ കേരളത്തിൽ അനുഭവപ്പെടുന്നില്ല . ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉള്ളതിനാൽ സഞ്ചാരികൾ കൂടുതലാണ്. തൊഴിലവസരങ്ങൾ ധാരാളം ഉള്ളതിനാൽ പല അന്യ സംസ്ഥാനങ്ങളിൽ നിന്നും പലരും തൊഴിലിന് ആശ്രയിക്കുന്നത് കേളത്തെയാണ്. വിദ്യാഭ്യാസപരമായി എത്രയോ മുന്നിലാണ് നാം അനവധി വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങൾ എല്ലാ രംഗത്തും സജീവമാണ്. മതപരവും ഭൗതിക പരവുമായ ഉന്നത കലാലയങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. പക്ഷേ ഖേദകരമായ ചില ദൂഷ്യങ്ങൾ ഇപ്പോൾ പലയിടത്ത് നിന്നും തലപൊക്കി തുടങ്ങിയിട്ടുണ്ട്. കൊലയും അക്രമങ്ങളും പീഢനങ്ങളും നിത്യസംഭവമായി കൊണ്ടിരിക്കുന്നു  ഇവ നാടിന്റെ സമാധാനന്തരീക്ഷം തകർത്തുകളയാൻ പഴുതുകൾ അന്വേഷിക്കുന്നു. ഇത്തരം ദുർവൃത്തികളെ ഉന്മൂലനം ചെയ്യേണ്ടത് ഓരോ കേരളീയന്റെയും ബാധ്യതയാണ്. 
       ചുരുക്കത്തിൽ പ്രപഞ്ച നാഥന്റെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുകയും സമാധന അന്തരീക്ഷത്തിന് ലോകത്ത് തന്നെ പേര് കിട്ടുകയും ചെയിതതിനാൽ ആ പൈതൃകം എക്കാലത്തും കാത്തുസൂക്ഷിക്കാൻ ആലോഷവേളയിലും ഒരോ കേരളീയനും ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍