www.lightofislamibologspot.com
Posted on 19/06/2019.8 29 Am
മുനീർ അഹ്സനി ഒമ്മല
9048740007
Posted on 19/06/2019.8 29 Am
മുനീർ അഹ്സനി ഒമ്മല
9048740007
വായനാ വിപ്ലവത്തിലൂടെ നല്ലൊരു സമൂഹത്തെ വാര്‍ത്തെടുക്കാൻ സാധിക്കും.നല്ല വായന നല്ല സംസ്ക്കാരത്തെ സംഭാവന ചെയ്യുന്നു. വിജ്ഞാന ലോകത്ത് തുറന്നിട്ട ജാലകമാണ് വായന എഴുതാനും പ്രസംഗിക്കാനുമുള്ള ചവിട്ടുപടിയാണ് പരന്ന വായനയെന്നത്. വായന വളര്‍ച്ചയിലേക്കുള്ള ഒരു വാതായനമാണ്. മനസ്സിന് വെളിച്ചവും മാനസിക വളര്‍ച്ചയും വായനയിലൂടെ ലഭിക്കുന്നു. വിജ്ഞാന വര്‍ധനവിന് പുറമേ വായന വിനോദവും കൂടിയാണ് വായന ലഹരി ലഭിച്ചവര്‍ക്ക് അത് ഒഴിച്ചുകൂടാനെ പറ്റുന്നില്ല .
എഴുത്തും വായനയും ഒരേ ദിശയിലാണ് എഴുത്തുകാരും വായനക്കാരും വളരെ ഒരുമയിലാണ് . എഴുത്തും വായനയും ഉലക്കമേലും കിടക്കും എന്നൊരു ചൊല്ലുണ്ട്. കാരണം എഴുത്തുകാരന്‍ ഇട തടവിടാതെ വായിക്കുന്നു. വായനയാണ് എഴുത്തിന്‍െറ മുഖ മുദ്ര അങ്ങനെ എഴുത്തുകാരന്‍ വായനക്കാരനൊപ്പം ചേർന്ന് നില്‍ക്കുന്നു. വായനയിലൂടെ യാണ് പലരും വളര്‍ന്നത്, നിരവധി പേർ എഴുത്തുകാരായത്. വായനയില്ലങ്കില്‍ പിന്നെ ഒന്നുമില്ല. എന്നാൽ ന്യൂ ജനറേഷന്‍ എന്ന് മുദ്ര ചാര്‍ത്തിയ ഈ സമകാലികത്തില്‍ വായന മരിക്കുന്നുവോ ? എന്ന ചോദ്യമാണ് നാനാ ഭാഗത്ത് നിന്നും ഉയർന്ന് കേള്‍ക്കുന്നത്. പുതു തലമുറക്ക് വായനെയോ പുസ്തകങ്ങളെയോ കുറിച്ച് യാതൊരു അറിവുമില്ല. വായിക്കാന്‍ പുസ്തകങ്ങൾ ഉണ്ട് പക്ഷേ വായനക്കാരില്ല. എല്ലാവരും സെെബര്‍ ലോകത്താണ്. ഇവിടെയാണ് കുഞ്ഞുണ്ണി മാഷിന്‍െറ വരികള്‍ക്ക് പ്രസക്തിയേറുന്നത്. " വായിച്ചാലും വളരും വായിച്ചിലേലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും,വായിച്ചില്ലേല്‍ വളയും". എന്തൊരു അര്‍ത്ഥവത്തായ വാക്കുകള്‍. നല്ലപുസ്തകങ്ങള്‍ വായിക്കുന്നവനാണ് നല്ല വായനക്കാരന്‍. പുസ്തകം പ്രേമികളായി സൗഹൃദം പങ്കിട്ടും കലാലയത്തിലേയും മറ്റു തൊട്ടടുത്ത ലൈബ്രറികളിലും പോയി നല്ല പുസ്തകങ്ങൾ കണ്ടെത്തി വായിക്കുബോഴാണ് ഒരു ജ്ഞാനിയും അന്വേഷകനുമായി മാറുന്നത്. എന്നാല്‍ ചീത്ത പുസ്തകങ്ങളും അശ്ലീല സാഹിത്യങ്ങളും അധ:പതനത്തിന് കാരണമാവും.അതിനാല്‍ അത്തരം കൃതികളെ വര്‍ജ്ജിക്കണം. നല്ലത് മാത്രം തിരഞ്ഞെടുത്ത് വായിക്കണം അപ്പോഴേ ഒരു യതാര്‍ത്ഥ എഴുത്തുക്കാരനാവൂ.
ശരീരത്തിന്റെ ആരോഗ്യത്തിന്
ഭക്ഷണം അനിവാര്യമാണ്. നല്ല
അറിവുണ്ടാകാൻ നല്ല വായനയും
വേണം. ആരോഗ്യമുള്ള മനുഷ്യനെ രോഗങ്ങൾക്കു മാത്രമല്ല, മറ്റുള്ളവർക്കും ഭയമാണ്. അറിവുള്ളവനെ രാജാവ് പോലും ഭയപ്പെട്ടിരുന്നു. നല്ല ആരോഗ്യം ഉണ്ടാകാൻ നല്ല ഭക്ഷണം കഴിക്കണം. നല്ല
അറിവുണ്ടാകാൻ നല്ലചിന്തകളുണ്ടാകുവാൻ പുസ്തകങ്ങൾ ഭക്ഷിക്കണം മനസിന്റെവിശപ്പകറ്റുന്നതു വായനയാണ്.
ഇസ്ലാംവായനയെ
പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിന്‍െറ തത്വ സംഹിതയായ വിശുദ്ധ ഖുർആനിന്‍െറ പ്രഥമ അവതരണം തന്നെ "വായിക്കുക" എന്നാണ്. എന്ത് വായക്കണമെന്ന് പറഞ്ഞിട്ടില്ലങ്കിലും ഇതിന്‍െറ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കി തിരുന്നത് നല്ലതെല്ലാം വായിക്കാമെന്നാണ്. അത് കൊണ്ടാണ് തൊട്ടടുത്ത വചനമായി അവതരിച്ചത് നിന്‍െറ സൃഷ്ടാവിന്‍െറ നാമത്തില്‍ വായിക്കുക. മോശമായതൊന്നും സൃഷ്ടാവിന്‍െറ നാമത്തില്‍ വായിക്കാന്‍ പറയില്ലലോ. യതാര്‍ത്ഥത്തില്‍ ഇവിടെ കല്‍പ്പന നബിയോടാണങ്കിലും സര്‍വ്വമനുഷ്യര്‍ക്കും ആ കല്‍പന ബാധകമാണ്. അതിനാൽ വായനയുടെ പ്രധാന്യത്തെയാണ് വിശുദ്ധ ഖുർആൻ വിളിച്ചറിയിക്കുന്നത്. മാത്രമല്ല ഖുർആനിന്റെ അർത്ഥം തന്നെ വായിക്കപ്പെടുന്നത് എന്നാണ്. എന്നല്ല ലോകത്ത് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഗ്രന്ഥവും ഖുർആൻ തന്നെയാണ് . അതിനാൽ അർത്ഥം അറിഞ്ഞിട്ടില്ലങ്കിലും ഖുർആൻ അധികമായി വായിക്കപ്പെടണം. അർത്ഥം അറിയുന്നവർ അത് ചിന്തിച്ച് പാരായണം ചെയ്യൽ പുണ്യകരമാണ്. ഖുർആൻ പരായണത്തിന്റെ മഹത്വമായി നബി( സ ) പറയുന്നു : ഖുർആൻ ഓതുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ രുചിയും വാസനയും ഹൃദ്യമാണ്. ഓതാത്ത സത്യവിശ്വാസി കാരക്കപോലെയാണ് അതിന്റെ രുചി ഹൃദ്യമാണെങ്കിലും വാസനയില്ല. ഖുർആൻ ഓതുന്ന കപടവിശ്വാസി റൈഹാൻ ചെടി പോലെയാണ്, അതിന്റെ മണം നല്ലതാണെങ്കിലും രുചികൈപ്പാണ്. ഓതാത്ത കപടവിശ്വാസി ആട്ടങ്ങ പോലെയാണ്, വാസനയില്ല രുചി കൈപ്പു മാണ്. ഇവിടെ വായനയെ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ഇസ്ലാം .
ഖുർആനിന് പുറമേ ഹദീസ് ക്രോഡീകരണവും ഇസ്‌ലാമിക ലോകത്ത് തുടര്‍ന്നുണ്ടായ വൈജ്ഞാനിക നവോത്ഥാനവും ഗ്രന്ഥങ്ങളുടെ വസന്തക്കാലത്തെയാണ് സമ്മാനിച്ചത്.അബാസിയ കാലം സാഹിത്യ രംഗത്ത് ഇസ്ലാം നടത്തിയ മുന്നേറ്റത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. മുസ്‌ലിം നാഗരികതയുടെ ഈറ്റില്ലമായ ബഗ്ദാദിലും ദമസ്‌കസിലുമെല്ലാം അക്കാലത്ത് ലക്ഷക്കണക്കിന് പുസ്തകങ്ങളുള്ള ലൈബ്രറികള്‍ സര്‍വ്വസാധാരണമായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നത്.
വായിക്കപ്പെടണമെങ്കിൽ രചന വേണം . രക്ത സാക്ഷിയുടെ രക്തത്തേക്കാള്‍ പണ്ഡിതന്‍െറ പേനയിലെ മഷിക്ക് സ്ഥാനം നല്‍കിയ ഇസ്ലാം എഴുത്തും വായനയും ഒരേ ദിശയിലാണെന്ന് അറിയിക്കുന്നു. അതിനാൽ വായനക്ക് ആദ്യം വേണ്ടത് പുസ്തകളാണ്. അത് കൊണ്ട് രചനയെ പ്രോത്സാഹിപ്പിക്കണം. എഴുത്തിനെയും എഴുത്ത്കാരെയും ഇസ്ലാം ഏറെ പ്രശംസിച്ചിട്ടുണ്ട് എന്നല്ല ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥം സംഭവാന ചെയ്തത് മുസലിം എഴുത്തുകാരാണ്. എക്കാലത്തും മുസ്ലിം എഴുത്തുകാരാണ് മുന്നിൽ നിൽക്കുന്നത്. എഴുത്തിനും വായനക്കും ഇസ്ലാം കൽപ്പിക്കുന്ന പ്രാധാന്യമാണിത്.
മാത്രമല്ല ഇഖ്റഅ് " വായിക്കുക" എന്ന വിശുദ്ധ ഖുർആനിന്റെ അധ്യാപനത്തിന് ശേഷം പ്രപഞ്ച നാഥനായ സൃഷ്ട്ടാവിന്റെ നാമത്തിൽ വായിക്കാൻ ആവശ്യപ്പെടുമ്പോൾ സൃഷ്ടാവിന് ചില വിശേഷണങ്ങൾ ഖുർആൻ പറയുന്നുണ്ട് അക്കൂട്ടത്തിൽ വളരെ പ്രസക്തമായ ഒന്നാണ് ആ സൃഷ്ടാവ് പേന കൊണ്ട് പഠിപ്പിച്ചവനാണ് എന്നത് . പേന കൊണ്ട് മനുഷ്യനെ എഴുത്ത് പഠിപ്പിച്ചവനായ അല്ലാഹു എന്നാണ് ആയത്തിന്റെ വിവക്ഷ അതു പ്രകാരം തന്നെ ബഹുമാനിക്കപ്പെടുന്നതും ഉപകാരപ്രദവുമായ അറിവുകളെ രേഖപ്പെടുത്തി വെക്കപ്പെടുന്നതിന്റെ ശ്രേഷ്ഠതയെ ഉണർത്തുകയുമാണിവിടെ.
അതിനും പുറമേ പേന എന്ന് അർത്ഥമുള്ള സൂറത്തുൽ ഖലം എന്ന ഒരു അധ്യായം തന്നെ ഖുർആനിൽ ഉണ്ട്. അതിന്റെ പ്രഥമവാക്യം തന്നെ പേനയെ സത്യം ചെയ്തുകൊണ്ടാണ് തുടക്കം ശേഷം അവകൊണ്ട് എഴുതി പിടിപ്പിച്ചതിനെ കൂടി സത്യം ചെയ്യുന്നുണ്ട്. ഇമാം റാസി(റ) പറയുന്നത് ഇവിടെ പേന കൊണ്ട് അല്ലാഹു സത്യം ചെയ്തതിൽ രണ്ട് അർത്ഥകല്പനകളുണ്ട് ഒന്ന് ആകാശഭൂമികളിൽ എഴുതപ്പെടുന്ന എല്ലാ പേന കൊണ്ടാണ് . രണ്ടാമത്തത് അല്ലാഹു ആദ്യമായി സൃഷ്ടിക്കപ്പെട്ടത് പേനയാണ് എന്ന ഹദീസിൽ നിന്ന് അറിയിക്കപ്പെടുന്ന പേനയാണ് എന്നാണ്. ഏതായാലും എഴുത്തിന് ഇസ്ലാം നൽകുന്ന മാഹാത്മ്യമാണ് ഇവിടെ ദർശിക്കപ്പെടുന്നത്. ളഹ്ഹാക്ക് (റ) പറയുന്നു ആദ്യമായി പേന കൊണ്ട് എഴുതിയ വ്യക്തി ഇദ്രീസ് നബി(അ)മാണ്. ഹസൻ ബസ്വരി (റ) പറയുന്നു : പണ്ഡിതരുടെ മഷിതുള്ളികൾ രക്തസാക്ഷികളുടെ രക്തവുമായി തൂക്കുമ്പോൾ രക്തത്തേക്കാൾ തൂക്കം മഷിത്തുള്ളികൾക്കായിരിക്കും (ഇഹ് യാ ഉലൂമുദ്ദീൻ ) ഇങ്ങനെയുള്ള മഹത്വങ്ങൾ ലഭിക്കണമെങ്കിൽ ഉപകാരപ്പെടുന്ന എഴുത്തുകളാണ് എഴുതേണ്ടത്. ഇസ്ലാം ഇവയെ പ്രോത്സാഹിപ്പിച്ചന്ന് കരുതി എന്തും എഴുതാൻ ലൈസൻസ് ലഭിക്കുന്നില്ല. കാരണം നാം ഈ ലോകത്ത് നിന്ന് മറഞ്ഞാലും നമ്മുടെ എഴുത്തോലകൾ മായുന്നില്ല. നാം കോറിയിട്ട അക്ഷരമുത്തുകൾ എക്കാലത്തുംഅവശേഷിക്കും. പിൽക്കാലക്കാർ അതിലെ വിജ്ഞാന മുത്തുകളാൽ സായൂജ്യമടയും അതിനാൽ പാരത്രിക ലോകത്ത് ഉപകാരപെടുന്നത് എഴുതാൻ ശ്രദ്ധിക്കണം. ദുന്നൂനുൽ മിസ്രി (റ) പറയുന്നു : ഞാൻ ഒരു തോട്ടത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ആപ്പിൾമരത്തിന് താഴെയായി ഒരാൾ നിസ്കരിക്കുന്നത് ശ്രദ്ധയിൽ പെട്ടു . നിസ്ക്കാരത്തിലാണെന്നറിയാതെ ഞാൻ സലാം ചൊല്ലി. സലാം മടക്കിയില്ല , വീണ്ടും ചൊല്ലി പക്ഷേമാക്കിയില്ല. അദ്ധേഹം പെട്ടെന്ന് നിസ്ക്കാരം അവസാനിപ്പിച്ച് വിരൽതുമ്പ് കൊണ്ട് നിലത്തൊരു കവിത എഴുതി "സംസാരിക്കുന്നതിൽ നിന്ന് നാവിനെ തടയപ്പെട്ടിരിക്കുന്നു .കാരണം നാവ് സകല തിന്മകളെ വലിച്ച് കൊണ്ടു വരുന്നതും നാശങ്ങളുടെ കാരണവുമാണ്. അതിനാൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ അല്ലാഹുവിനെ സ്മരിക്കുക. വിസ്മരിക്കരുത്. അവനെ എപ്പോഴും സ്തുതിച്ച് കൊണ്ടിരിക്കുക. അത് വായിച്ച ഞാൻ ഒരു പാട് സമയം കരഞ്ഞു പിന്നെ വിരൽതുമ്പ് കൊണ്ട് ഞാനുമൊരു കവിത എഴുതി "ഏതെരു എഴുത്തുകാരനും പിന്നീട് നശിക്കുന്നതാണ്. അവൻ എഴുതിയത് കാലങ്ങളോളം നിലനിൽക്കും അതിനാൽ പരലോകത്ത് നിന്നെ സന്തോഷിപ്പിക്കുന്നതല്ലാതെ എഴുതരുത്.
നമുക്ക് പിൽകാല ജീവിതത്തിലേക്ക് ഉതകുന്നതാണ് എഴുതാൻ പാടുള്ള കാരണം നാം ഇല്ലങ്കിലും നമ്മുടെ തൂലികയിൽ നിന്ന് പിറവിയെടുത്തത് എന്നെന്നും ബാക്കിയാവും എന്ന വലിയ സന്ദേശമാണ് ദുന്നൂനുൽ മിസ് രി [ റ] നൽകുന്നത്.
വായനയെ അടുത്തറിഞ്ഞ പല ചിന്തകരും ദാര്‍ശനികരും വായനയെ പുകഴ്ത്തിയതായി കാണാം. ബര്‍ണാഡ്ഷ പറയുന്നു. വിശക്കുന്ന മനുഷ്യാ നീ പുസ്തകം കെെയിലെടുത്തോളൂ. ലിന്‍യൂ താങ് പറയുന്നു: പുസ്തകം വായിക്കുബോള്‍ നാം ജീവിതത്തെയാണ് വായിക്കുന്നത്. ഹാര്‍പര്‍ ലീ പറയുന്നു: വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലന്ന് ഒരാൾ പറഞ്ഞാല്‍ ശ്വസിക്കാന്‍ അയാൾക്ക് ഇഷ്ടമല്ല എന്നാണ് അര്‍ത്ഥം . കുഞ്ഞുണ്ണിമാഷിന്റെ വാക്കുകൾ കുഞ്ഞുണ്ണി മാഷ് "പുസ്തകത്തിനു പുത്തകം എന്നു പറയുമായിരുന്നു. പുത്തകം എന്ന വാക്ക് എനിക്കിഷ്ടമാണ്. പുത്തൻ കാര്യങ്ങൾ അകത്തുള്ളത് പുത്തകം" വീണ്ടും പറയുന്നു എല്ലാവരും എന്നും വായിക്കേണ്ട രണ്ടു പുസ്തകമുണ്ട്. അവനവനൊന്ന്, ചുറ്റുമുള്ള പ്രകൃതി മറ്റേത്. എപ്പോഴും ജ്ഞാനസപര്യയിൽ നമുക്ക് ആവേശം നൽകിയ ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഏ പി ജെയുടെ വാക്കുകൾ ദിവസവും വായനയ്ക്കായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കൂ. അത് നിങ്ങളെ അറിവിന്‍റെ കേന്ദ്രമാക്കി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ പരിണമിപ്പിക്കും. ഇതെല്ലാം വായനയിൽ നമ്മെ ഉത്തേജിപ്പിക്കാനുള്ള വാക്കുകളാണ്. ഇവരെല്ലാം വായനയുടെ വലിയ വിപ്ലവം സാധിപ്പിച്ചെടുത്തവരാണ്. ഇതിൽ നിന്നെല്ലാം പാഠമുൾകൊണ്ട് സാങ്കേതിക വിദ്യകളിൽ മുഴുകി വായന മറന്ന നവയുഗത്തിൽ വായനയെ തിരിച്ച് കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കേണ്ടതുണ്ട്.

0 അഭിപ്രായങ്ങള്‍