published by lightofislamiblogspot.com
September 20,2019,10am
പണ്ഡിതന്റെ വിയോഗം ലോകത്തിന്റെ മരണമാണെന്ന വാക്യം ശരിവെക്കുന്നതായിരുന്നു പാലക്കാട് ജില്ല സംയുക്ത ഖാസിയായിരുന്ന കുമരംപുത്തൂർ അലി ഉസ്താദിന്റെ വിയോഗം . പാണ്ഡിത്യം കൊണ്ട് ജില്ലയിൽ നിറഞ്ഞു നിന്ന ആ പണ്ഡിത പ്രതിഭക്ക് പകരം വെക്കാൻ മറ്റാരുമില്ലന്ന തിരിച്ചറിവാണ് അലി ഉസ്താദിന്റെ വിയോഗത്തിന്റെ ആഴം മനസ്സില്ലാക്കി തരുന്നത്. സകല പ്രശ്നങ്ങളുടെയും പ്രതിവിധി കണ്ടെത്താൻ സകലരും വന്നെത്തിയിരുന്നത് ആ തിരുമുറ്റത്തേക്കായിരുന്നു. ഉസ്താദിന്റെ വിയോഗം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായി രണ്ടാം ആണ്ട് നടക്കുന്ന ഈ സമയത്ത് ആ വിടവ് നികത്തപ്പെട്ടിട്ടില്ല. 1943 ലാണ് അലി ഉസ്താദ് കുമരംപുത്തൂർ നാലകത്ത് കോയകുട്ടി മുസ്ലിയാരുടെയും ആമ്പാടത്ത് ഫാത്തിമയുടെയും മകനായി ജനിക്കുന്നത്. പ്രാഥമിക വിദ്യകൾ അഭ്യസിച്ച മഹാനവറുകൾ നിരവധി വിശ്വ പ്രസിന്ധ പണ്ഡിത പ്രതിഭകളിൽ നിന്നും വിദ്യ നുകർന്നു കൊണ്ട് പ്രവർത്തനഗോദയിൽ നിറസാന്നിധ്യം അറിയിച്ചു. ശംസുൽ ഉലമ ഇ കെ ഉസ്താദ് ,കെ സി ജമാലുദ്ദീൻ ഹസ്രത്ത്, കുട്ടി മുസ്ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്ലിയാർ, ജേഷ്ഠ സഹോദരൻ കുമരംപുത്തൂർ അബ്ദുറഹ്മാൻ മുസ്ലിയാർ തുടങ്ങിയവർ പ്രധാന ഗുരുവര്യന്മാരാണ്. 1969ൽ പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കി. ശംസുൽ ഉലമക്ക് വളരെയേറെ പ്രിയ്യംചെന്ന ശിഷ്യനായി മാറാൻ ഉസ്താദിന് കഴിഞ്ഞു . ഫൈസിബിരുദവുമായി ഉസ്താദ് കർമ്മഭൂമിയിലേക്ക് മേലാറ്റൂർ കോമ്പങ്കൽ, ചങ്ങലിരി വള്ളുവമ്പുഴം തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തി ശേഷം അബുദാബിയിൽ കുറച്ച് കാലവും പിന്നെ അൽ ഐനിൽ 25 വർഷവും ദർസ് നടത്തി ഒപ്പം ഔഖാഫ് ഇമാമും . വളരെ വിലപ്പെട്ട അധ്യാപനങ്ങളായിരുന്നു. സലഫികൾക്കെതിരെയുള്ള നിലപാടുകൾ ശക്തമായിരുന്നു . സംവാദങ്ങൾ വരെ നടത്തിയിരുന്നു. ചൂരിയോട് ഖണ്ഡന പ്രഭാഷണം തീരുമാനിച്ചു. ഇ കെ ഹസൻ മുസ്ലിയാരെ കിട്ടാതെ വന്നപ്പോൾ കാന്തപുരം ഉസ്താദിനെ വിളിക്കാൻ പറഞ്ഞു. പുറത്ത് പ്രചാരണവും നടന്നപ്പോൾ ജനം ഒഴുകിയെത്തി പക്ഷേ എൽപ്പിക്കപ്പെട്ടവർ കാന്തപുരം ഉസ്താദിനെ ക്ഷണിച്ചിട്ടില്ല. പിന്നെ നിവൃത്തിയില്ലാതെ പ്രസംഗവൈഭവമൊന്നും ഇല്ലാത്ത അലി ഉസ്താദ് പറഞ്ഞു ഞാൻ മൗലവിയുടെ വാദവും അതിന് ഉദ്ദരിച്ച തെളിവും അതിന് നൽകിയ അർത്ഥവും അതിലെ അപാകതയും എന്റെ വാദവും അതിനുള്ള തെളിവും അതിന്റെ അർത്ഥവും വിശദീകരിക്കാം ശേഷം ഏതെങ്കിലും ഒരാൾ ഇവിടെ വന്ന് നിവാരണം ചെയ്യണം ഉസ്താദിന്റെ അവതരണം കഴിഞ്ഞു രണ്ട് തവണയും വെല്ലുവിളിച്ചിട്ട് ഒരാൾ പോലും വന്നില്ല സുന്നികൾ വിജയിച്ചതായി പ്രഖ്യാപിച്ചു. പിന്നെ നടന്ന കണക്കെടുപ്പിൽ സുന്നികൾ ബഹുഭൂരിപക്ഷമായി ഇങ്ങനെ എത്ര സംഭവങ്ങൾ. സ്വന്തം നാട്ടിൽ സലഫികൾ വന്ന് ഖണ്ഡനം നടത്തി രംഗത്ത് വരാൻ ശ്രമിച്ചപ്പോഴും അതിനെ തടയിട്ടതും ശൈഖുന തന്നെ. വഹാബി ഖണ്ഡന - സംവാദ രംഗത്ത് മികച്ചു നിൽക്കുന്ന ഏലംകുളം ഉസ്താദിന് പിന്നിലും ഈ കരങ്ങൾ ഉണ്ട്. വിദേശത്തെ ഉസ്താദിന്റെ ദർസ് മുഖേന ഒട്ടനവധി പണ്ഡിത പ്രതിഭകളെ വാർത്തെടുക്കാൻ സാധിച്ചു അലിയ്യുൽ ഹാശിമി, ഉമർ ഹഫീള് അടക്കമുള്ള തലയെടുപ്പുള്ള പണ്ഡിതന്മാർ മഹാനവറുകളുടെ സമീപത്ത് നിന്ന് ഇജാസത്ത് കരസ്ഥമാക്കിയിട്ടുണ്ട്. ശൈഖ് അലി എന്ന നാമത്തിലാണ് അവർക്കിടയിൽ അറിയപ്പെട്ടത്. കുശാഗ്രബുദ്ധിയും ധീക്ഷണാശാലിയുമായതിനാൽ എല്ലാ വിശയങ്ങളിലുമുള്ള ഉസ്താദിന്റെ ബുദ്ധിപരമായ തെളിവുകളും അവതരണങ്ങളും വേറിട്ട ഒരു ശൈലി തന്നെയാണ് പലപ്പോഴും ചർച്ചകൾക്കിടയിൽ ഉസ്താദിന്റെ ബുദ്ധിപരമായ തെളിവുകൾ കിതാബുകളിൽ ഉണ്ടോയെന്ന് ഏപി ഉസ്താദ് ചോദിക്കാറുണ്ട് അതിന് മറുപടിയായി അതെല്ലാം നിങ്ങൾ പറയ്യേണ്ടതാണെന്ന ഉസ്താദിന്റെ മറുപടി ഇടക്കിടക്ക് പറയാറുണ്ട് . അവസാന ദിവസം കണ്ടപ്പോൾ പോലും ഇക്കാര്യം പറഞ്ഞ് തന്നിരുന്നു. ഓരോ കാര്യങ്ങിളിലും ഖുർആനിൽ നിന്ന് ഉസ്താദ് അർത്ഥം വെക്കുമ്പോൾ അറിയാം അവിടുത്തെ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും.
ഇന്ന് ഉസ്താദിന്റെ വീടിന് സമീപം തല ഉയർത്തി നിൽക്കുന്ന മസ്ജിദുൽ ആമിരിയുടെയും അവിടെയുള്ള ദർസിന്റെയും (ഇപ്പോൾ ദഅവ കോളേജാണ്) ,മദ്രസ്സയുടെയും പിന്നിൽ ഉസ്താദിന്റെ അശ്രാന്ത പരിശ്രമമുണ്ട് .സമസ്തയുടെ പിളർപ്പിന് മുന്നേ ഈ പള്ളിയുടെ ചരിത്രമുണ്ട്. പഴയ ജുമുഅത്ത് പള്ളിയിൽ ജനങ്ങളെ ഉൾകൊള്ളാൻ സാധിക്കാതെ വന്നപ്പോഴാണ് വിശാല പള്ളിക്കായി ഉസ്താദിന്റെ പരിശ്രമം തുടങ്ങുന്നത്. സ്ഥിരം ഒരു പാട് പേർ ജമാഅത്തിന് പങ്കെടുക്കുന്ന പള്ളിയാണ് നിർമ്മിക്കേണ്ടതെന്ന് കാശ് നൽകിയ അറബി പറഞ്ഞപ്പോൾ ഉസ്താദ് പുതിയ പള്ളിക്ക് പള്ളിക്കുന്ന് അങ്ങാടിയിൽ സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങി . ആ പള്ളിക്ക് ചാരെയാണ് ഇന്ന് ഉസ്താദ് അന്തിയുറങ്ങുന്നത്. പള്ളിയിലെ കിതാബോത്തിന്റെയും മറ്റു സുകൃതങ്ങളുടെയും ഫലം അനുഭവിച്ച് സന്തോഷത്തോടെയാണ് ഉസ്താദ് വിശ്രമിക്കുന്നത്.ഇത് കൂടാതെ നിരവധി പള്ളികൾ ഉസ്താദിന്റെ ശ്രമഫലമായി നിർമ്മിച്ചിട്ടുണ്ട്.
പിളർപ്പിന് ശേഷം ഉസ്താദ് കാന്തപുരം ഉസ്താദിന് കൂടെയാണ് നിന്നത് . എന്നാൽ സ്വന്തം ഉസ്താദ് മറുപുറത്തും .അതിനാൽ തന്നെ ആരെ കണ്ടാലും ശംസുൽ ഉലമ അലി അപ്പുറത്താണല്ലേ എന്ന ചോദ്യം ഉന്നയിക്കാറുണ്ടെന്ന് ഉസ്താദ് തന്നെ പറയുന്നു മാത്രമല്ല ഒരു ദിവസം ജേഷ്ഠ സഹോദരനെയും കൂട്ടി ഉസ്താദിനെ കാണാൻ പോയപ്പോൾ ശൈഖുന ശംസുൽ ഉലമയോട് പറഞ്ഞു ഉസ്താദേ നിങ്ങൾക്ക് എതിര് കാട്ടി പോയതല്ല ഞാൻ നിങ്ങൾ ഞങ്ങളുടെ ഖൽബിന്റെ അകത്തേക്ക് ഇറക്കി തന്ന ആദർശം അവിടെയാണുള്ളത് അതിൽ ഒരു തെല്ല് മാറ്റം വരുത്താൻ കഴിയുന്നില്ല അത് കൊണ്ടാണ് അവിടെ നിൽക്കുന്നത് മാത്രമല്ല ഏ പി യോ തങ്ങളോ എന്റെ ഉസ്താദോ ശരിക്കോ അല്ല മറിച്ച് ഹഖ് ഞാൻ അവിടെയാണ് കാണുന്നത് എന്ന് പറഞ്ഞപ്പോൾ ശംസുൽ ഉലമ ഒന്നും ഉരുവിടാതെ മൗനംദീക്ഷിക്കുകയാണുണ്ടായത് മുഖം ആകെ ചിന്തയിലാണ്ടുപോവുകയും ചെയ്തുവെന്ന് ഉസ്താദ് തന്നെ പറയുകയുണ്ടായി. തിരിച്ചുള്ള യാത്രയിൽ ജേഷ്ഠൻ അബ്ദുറഹ്മാൻ മുസ്ലിയാർ ഉസ്താദിന് ലഭിച്ച ധൈര്യത്തെ എടുത്ത് പറഞ്ഞതായും ഉസ്താദ് ഓർക്കാറുണ്ട്. ഇങ്ങനെയൊക്കെയാണങ്കിലും ഉസ്താദ് ആരെയും കുറ്റപ്പെടുത്താറോ ആക്ഷേപിക്കാറോ ഇല്ല , ജീവിതകാലത്ത് ഉസ്താദിൽ നിന്ന് കണാനും സാധിച്ചില്ല നിഷ്കളങ്കനും വിനയാന്വിതനുമായ ശൈഖുന അങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കാറുമുണ്ട്. എന്നാൽ ബിദ്അത്തുകാരോട് ഒരു നിലക്കും സമപ്പെടാത്തതായിരുന്നു അവിടുത്തെ നിലപാട്. എന്നാൽ ഉസ്താദിന്റെ സമീപം ആര് വന്നാലും സന്തോഷപൂർവം സുസ്മേരവതനനായി അവരെ സ്വീകരിക്കും എത്ര നേരം വേണമെങ്കിലും സംസാരിക്കും. ചർച്ചകളിൽ പങ്കെടുക്കും ചിലപ്പോൾ അവിടുത്തെ പ്രവർത്തന കാലത്തെ സംഭവങ്ങളെ ഓർമ്മപ്പെടുത്തും വിലപ്പെട്ട ഉപദേശങ്ങൾ നൽകും .ഇതാണ് യതാർത്ത പണ്ഡിതന്റെ ശൈലി അത് ഉസ്താദിന്റെ ജീവിതത്തിൽ നിഴലിച്ച് കാണാം.
അതുപോലെ തികഞ്ഞ നബി സ്നേഹിയും ആബിദുമായിരുന്നു . തിരുദൂതരെ പറയുന്നത് കേട്ടാൽ അദമ്യമായ അനുരാഗത്താൽ അവിടുത്തെ കണ്ണുകൾ ബാഷ്പാർദ്രതമാവുന്നത് കാണാൻ കഴിയും .അത് പോലെ എപ്പോഴും തിരുദൂതരെ പറയുകയും ചെയ്യും . തികഞ്ഞ ആദർശശാലിയും പണ്ഡിതനുമാണന്നിരിക്കെ ഇബാദത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എപ്പോഴും കയ്യിൽ തസ്ബീഹ് മാല ഉണ്ടാവും ചുണ്ടുകൾ ചലിക്കുന്നതും കാണാം ഇങ്ങനെ തീർത്തും റബ്ബ് പൊരുത്തപ്പെട്ട രീതിയിൽ ജീവിതം നയിക്കാൻ മഹാനവറുകൾക്ക് സാധിച്ചു. സംഘടന പ്രവർത്തന രംഗത്തും ഉസ്താദ് മാതൃകയാണ് 2003 ൽ വിദേശത്ത് നിന്ന് വന്ന ശൈഖവറുകൾ സമസ്ത കേന്ദ്ര മുശാവറ അംഗമായി പ്രവർത്തിച്ചു. ദീനീ ദഅവത്തിനായി ഓടി നടന്നു ഉസ്താദിന്റെ ഇങ്ങനെയുള്ള ജീവിതം സ്വീകാര്യയോഗ്യമായി എന്നതിന്റെ അടയാളമാണ് അന്ത്യനിമിഷവും ഇതിന് ഭാഗ്യം ലഭിച്ചത്. വിദേശത്ത് നിന്ന് വന്ന ഉസ്താദിനെ ശൈഖുനാ കാന്തപുരം ഉസ്താദ് മർകസിലേക്കും എം എ ഉസ്താദ് സഅദിയ്യയിലേക്കും വിളിച്ചെങ്കിലും ആരോഗ്യ പ്രശനം കാരണം സന്തോഷപൂർവം അത് ഒഴിവാക്കുകയാണ് ഉണ്ടായത് . 2011 ൽ അലനല്ലൂർ എം എം അബ്ദുല്ല ഉസ്താദിന്റെ വിയോഗാനന്തരമാണ് ജില്ല സംയുക്ത ഖാസിയായി നിയമിക്കുന്നത് ഇതിന് പുറമേ പല സ്ഥാപനങ്ങളുടെയും പാളളികളുടെയും അധ്യക്ഷപദവി അലങ്കരിക്കുകയും ഖാസിയായും ഉണ്ടായിരുന്നു. ഉസ്താദിന്റെ അഗാധ ജ്ഞാനവും തഹ്ഖീഖുകളും മനസ്സിലാവണമെങ്കിൽ ഉസ്താദിനെ അടുത്ത് അറിയണം. അധികവും വിദേശത്തായതിനാൽ പലർക്കും ഉസ്താദിനെ അറിയാൻ കഴിഞ്ഞിട്ടില്ല. അറിഞ്ഞവരോ നിത്യസന്ദർശകരും ബന്ധം പുലർത്തുന്നവരുമാണ്. ഇങ്ങനെ ദീനിന് വേണ്ടി ജീവിതം ചിലവഴിച്ച പണ്ഡിതവ്യൂ ഹത്തിലെ തേജോഗോളം ശൈഖുന ഉസ്താദ് നിരവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മുഹർറം മാസത്തിൽ തന്നെ റബ്ബിന്റെ സവിധത്തിലേക്ക് യാത്രയായി .ഇന്ന്ന് രണ്ടാം ആണ്ടിന്റെ സമാപന ദിവസമാണ്.അല്ലാഹു അവിടുത്തെ ദറജ ഉയർത്തട്ടെ.

9048740007
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍