അക്രമങ്ങളും ചോര വാർക്കലുമായി മനസമാധാനം നഷ്ട്ടപ്പെട്ട് ദുരിത കുഴിയിൽ ആണ്ടു പോയ മ്യാന്മാറിനെയാണ് വര്‍ത്തമാന കാലം പരിചയപ്പെടുത്തുന്നത്. നിരന്തരമായി അക്രമങ്ങളില്‍പെട്ട് ഞെരിഞ്ഞമരുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അക്രമം മാത്രമല്ല റോഹിംഗ്യൻ ജനതയെ രാജ്യത്തിന്റെ പൗരൻമാർ ആയിട്ടു പ്പോലും കാണുന്നില്ലയെന്നതാണ് മറ്റൊരു ദു:ഖ സത്യം . ഈയടുത്ത് ഈ വംശജർ താമസിക്കുന്ന അഞ്ചു ഗ്രാമങ്ങൾ പൂർണ്ണമായും ചുട്ടെരിച്ച തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നു. റാഖിന സംസ്ഥാ ന ത്തിലെ അഞ്ചു ഗ്രാമങ്ങളിലെ 820 കെട്ടിടങ്ങൾ ചുട്ടെരിച്ചതിന്റെ ദൃശ്യങ്ങൾ സാറ്റ്ലൈറ്റ് പുറത്ത് വിട്ടിരിക്കുകയാണ്. സൈന്യം കഴിഞ്ഞ മാസങ്ങളിൽ അക്രമിച്ച് കയറി നിരവധി പേരെ കൊലപ്പെടുത്തിയ വാർത്ത മ്യാന്മാർ സൈന്യം തന്നെ പുറത്ത് വിട്ടിരുന്നു. അതിനോടുബന്ധമായി പൊറുതിമുട്ടി നെട്ടോടമോടുകയാണ് ഈ പാവം മനുഷ്യർ . ഡിസംബർ 10 ലോകം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം പേരിൽ ആഘോശിച്ചു. എങ്ങിനെയാണ് ഈ പാവങ്ങളുടെ മുഖത്ത് നോക്കി ആഘോഷിക്കാനായത്. മനുഷ്യത്തമുള്ളവർ ആരും തന്നെ ആഘോഷിച്ച് കാണില്ല. മനുഷ്യാവകാശം ആഘോശിക്കാൻ നമുക്ക് സമയം ആവുന്നതേയുള്ളു. മ്യാന്മാറിലെ മുസ്ലിം ജനത രക്ഷ പ്രാഭിക്കട്ടെ. നിരപരാധിത്വം പേറി തടവിൽ കഴിയുന്ന മഅദനിമാർ മോചിതരാവട്ടെ എന്നിട്ട് ആഘോഷിക്കാം മനുഷ്യാവകാശം, ഇവരുടെ കാര്യത്തിൽ ഒരു മനുഷ്യാവകാശ സ്നേഹിയേയും, പ്രവർത്തകനെയും നാം കണ്ടില്ല, മനുഷ്യാവകാശത്തിന് വേണ്ടി പൊരുതുന്ന മ്യാന്മാറിന്റെ അധികാരി സാക്ഷാൽ സൂക്കിയെ പോലും രംഗത്ത് കണ്ടില്ല എന്നതാണ് യതാർഥ്യം.
ഇവിടുത്തെ ഓരോ റിപ്പോർട്ടുകളും വരുന്ന സമയം ഒരു ചോദ്യം പലരുടെയും മനസ്സിൽ തെളിയുന്നുണ്ട്. അവരും മനുഷ്യരല്ലേ? അവർക്കും ജീവിക്കാൻ അവകാശമില്ലേ ? പക്ഷെ ഉത്തരം നൽകാൻ മ്യാന്മാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനകം തന്നെ നിരവധി പേർ കൊല്ലപ്പെട്ടു കഴിഞ്ഞു. ബാക്കിയുള്ളവരാണെങ്കിൽ അഭയാർത്ഥി ക്യാബുകളിൽ കഴിഞ്ഞ് നരഗിക്കുകയാണ്. തൊഴിലുമില്ല. ജീവിക്കാൻ മാർഗവുമില്ല. കഷ്ട്ടപ്പാടുകളും പീഢനങ്ങളുമായി കഴിഞ്ഞ് കൂടുകയാണ് ഒരു വിഭാഗം ജനത.
എവിടെപ്പോകുമെന്ന റോഹിങ്ക്യ മുസ്ലിംകളുടെ ദീന രോദനം ആരുടെയും ചെവിയിലെത്തുന്നില്ല. ഒരുവിധം മരണത്തില്‍നിന്ന് രക്ഷപ്പെട്ട് മരത്തടി കെട്ടിയുണ്ടാക്കിയ ബോട്ടില്‍ ജീവനും കൊണ്ട് കടലിലൂടെ അലക്ഷ്യമായൊഴുകി നടക്കുന്ന ഈ മനുഷ്യരുടെ അവസ്ഥ കരള്‍ പിളര്‍ക്കുന്നതാണ്. ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും നീണ്ട യാത്രക്കൊടുവില്‍ ബംഗ്ളാദേശിലോ മലേഷ്യയിലോ ഇന്തോനേഷ്യയിലോ തായ്ലാന്റിലോ കരകണഞ്ഞാലോ, ദുരിതങ്ങളുടെ ബാക്കി പത്രം തുടങ്ങുകയായി. ഇങ്ങനെ സാഹസം നിറഞ്ഞ യാത്രക്കൊടുവില്‍ കടല്‍ കടന്നെത്തിയ സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്ന റോഹിങ്ക്യ മുസ്ലിംകളെ ബംഗ്ളാദേശ് കടലിലേക്കുതന്നെ തിരിച്ചെറിയുന്നു. മുസ്ലിം വിഭാഗം ആയിട്ടു പോലും ബംഗ്ലാദേശ് ഇങ്ങനെയൊരു സമീപനമാണ് സ്വീകരിക്കുന്നത്.
മ്യാന്‍മര്‍ ബംഗ്ലാദേശുമായി പങ്കിടുന്ന അതിര്‍ത്തിക്ക് സമീപമുള്ള അറാകാന്‍ പ്രദേശത്തു ജീവിക്കുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ എന്നും ഭരണകൂടഭീകരതയുടെയും ബുദ്ധതീവ്രവാദികളുടെയും ഇരകളാവാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. മുസ്‌ലിംകളായതുകൊണ്ട് മാത്രമാണ് ഇവര്‍ കാഠിന്യമേറിയ പീഢനകള്‍ക്കിരയാവേണ്ടിവരുന്നതെന്നൊരു വസ്‌തുതയാണ്. മ്യാന്‍മറിന്റെ മണ്ണില്‍നിന്നും എങ്ങനെയെങ്കിലും ഇവരെ ഇല്ലായ്‌മ ചെയ്‌ത മുസ്‌ലിംകളില്ലാത്ത ഒരു മ്യാന്‍മര്‍ എന്ന സ്വപ്‌നത്തിന് വേണ്ടി പണിയെടുക്കുന്ന ബുദ്ധ തീവ്രവാദികള്‍ക്ക് ഏണിവെച്ചുകൊടുക്കുന്ന സമീപനമാണ് നാടിന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കേണ്ട സൈന്യവും പിന്തുടരുന്നത്.
. എന്തെങ്കിലും കാരണം കണ്ടെത്തി മുസ്‌ലിംകള്‍ക്കെതിരെ കുതിരകയറാന്‍ തക്കംപാര്‍ത്തിരിക്കുന്ന ബുദ്ധതീവ്രവാദികള്‍ക്ക് അല്പമെന്തങ്കിലും മണത്താൽ മതിയായിരുന്നു. കേവല കാരണങ്ങളെ വലിച്ചുനീട്ടുകയും ലോകത്തൊന്നടങ്കം മുസ്‌ലിം വിഷയങ്ങളില്‍ സംഭവിക്കുന്നതുപോലെ ഇവിടെയും മുസ്‌ലിംകളെ ഇരകളാക്കിമാറ്റി ഭരണകൂടത്തിന്റെ കൂടി ഗൂഢ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തോടെ ബുദ്ധഭിക്ഷുക്കള്‍ കലാപം നടത്തി ലക്ഷ്യം നിറവേറ്റുകയാണിവിടെ ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ വിശയത്തിൽ പൊട്ടി പുറപ്പെട്ട പ്രക്ഷോഭങ്ങൾ നാം കണ്ടതാണ്.അത് ഇത്തരം കേവല കാരണങ്ങൾക്ക് ഒരു ഉദാഹരണം
ലക്ഷകണക്കായ ജനങ്ങൾക്ക് ഭവനരഹിതരാവുകയു മൊത്തം ലക്ഷങ്ങൾമരിച്ചുവീണിട്ടുമുണ്ടെന്ന്.ഔദ്യോഗിക കണക്കുകള്‍ പറയുന്നുണ്ട്.
1982-ല്‍ സൈനിക ഭരണകൂടം പൗരത്വനിയമംകൊണ്ടുവന്നതോടുകൂടിയാണ് റോഹിങ്ക്യാ മുസ്‌ലിംകളുടെ അവസ്ഥ ഏറെ പരിതാപകരമായിത്തുടങ്ങിയത്. മ്യാന്‍മറിന്റെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍നിന്നും കുടിയേറിപ്പാര്‍ത്തവര്‍ എന്ന ആരോപണം നേരിടുന്ന ഈ വിഭാഗം മുസ്‌ലിംകളെ എങ്ങനെയെങ്കിലും ഉച്ഛാടനം ചെയ്യാനുള്ള പല തീവ്രവാദഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇക്കാലം വരെ സൈനിക ഭരണകൂടവും മറ്റു ഔദ്യോഗിക സംവിധാനങ്ങളും മൗനസമ്മതം നല്‍കിയതാണ് ചരിത്രം. ഇപ്പോള്‍ കലാപംകൊണ്ട് പൊറുതിമുട്ടുന്ന പല പ്രദേശങ്ങളിലേക്കും കലാപം നിയന്ത്രണവിധേയമാക്കാന്‍ കടന്നുവന്ന സൈന്യംതന്നെ മുസ്‌ലിംകള്‍ക്കെതിരെ അക്രമത്തില്‍ പങ്കുചേരുന്നുണ്ടെന്ന യു.എന്‍.ഒ.യുടെ വെളിപ്പെടുത്തല്‍ കാര്യങ്ങളുടെ സത്യാംശങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. റോഹിങ്ക്യാ മുസ്‌ലിംകള്‍ മ്യാന്‍മര്‍ പൗരന്മാരെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭാഷ്യം. മ്യാന്‍മറിലെ റോഹിങ്ക്യാ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും ഗ്രാമങ്ങളില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളെ സൈന്യവും പോലീസും ചേര്‍ന്ന് അടിച്ചോടിക്കുകയുമാണെന്നുമുള്ള ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലും സംഭവത്തിന്റെ ഗൗരവം നമുക്ക് മുന്നില്‍ വെളിവാക്കിത്തരുന്നുണ്ട്.
മ്യാന്‍മറില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പുതിയതൊന്നുമല്ല. ഇന്നലെകളിലും മുസ്‌ലിംകളെ ഇല്ലായ്‌മ ചെയ്യാന്‍ ഒട്ടേറെ കിരാതപ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്ന് ആ രാഷ്‌ട്രത്തിന്റെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ്. കാലങ്ങളായി തുടരുന്ന മുസ്‌ലിം ഉന്മൂലന പ്രക്രിയയുടെ തുടര്‍ച്ചയാണ് ഇന്ന് റോഹിങ്ക്യ മുസ്‌ലിംകളോടും ചെയ്യുന്നതെന്ന് നമുക്ക് വിലയിരുനത്താനാവും.
ഇസ്‌ലാമും മ്യാന്‍മറും(പഴയ ബര്‍മ്മ) തമ്മില്‍ എത്രത്തോളം ആഴത്തിലുള്ള ബന്ധമാണുള്ളതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ബര്‍മ്മയുമായി ഇസ്‌ലാം ബന്ധപ്പെട്ട് തുടങ്ങുന്നുണ്ട്. മറ്റു പലനാടുകളുംഇസ്‌ലാമിനെക്കുറിച്ചറിഞ്ഞത് പോലെ ആദ്യകാലത്ത് കടന്നുവെന്ന് ഇവിടെ വ്യാപാരത്തിലേല്‍പ്പെട്ട അറബികള്‍ മുഖേനയാണ് ഈ മണ്ണ് ഇസ്‌ലാമിനെ പരിചയപ്പെട്ടു തുടങ്ങുന്നത്. വൈയക്തിക വിശുദ്ധികൊണ്ട് സാമൂഹിക ജീവിതത്തില്‍ സുഗന്ധ സാന്നിധ്യങ്ങളായി പരന്നൊഴുകിയ അറബിവ്യാപാരികള്‍ വഴി ഇസ്‌ലാം വളരെ പെട്ടെന്ന് സ്വാധീനം ചെലുത്തുകയുണ്ടായി. മ്യാന്‍മറിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമും മുസ്‌ലിംകളും ഭുരിപക്ഷമായിമാറി. വിശിഷ്യാ ആ നാടിന്റെ പശ്ചിമഭാഗത്തെ അറകാന്‍ പ്രവിശ്യയുട നീളം മുസ്‌ലിംകളെകൊണ്ട് നിറഞ്ഞു. ഇന്ന് മ്യാന്മറില്‍ അതിക്രമത്തിനിരയാവുന്ന റോഹിങ്ക്യാ മുസ്‌ലിംകള്‍ ഈ അറക്കന്‍ പ്രവിശ്യയിലാണ് ജീവിക്കുന്നത്.
എ.ഡി. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും ഇസ്‌ലാമിക ചിഹ്നങ്ങളായ പള്ളികള്‍, മദ്‌റസകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവകൊണ്ട് ബര്‍മ്മ അനുഗ്രഹീത നാടായി പരിണമിച്ചു. അക്കാലത്ത് ഭരണം കയ്യാളുന്ന നാല്‍പത്തെട്ടോളം മുസ്‌ലിം രാജാക്കന്മാരുള്ള സ്റ്റേറ്റായി ബര്‍മ്മ മാറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ദശകങ്ങള്‍വരെ ബര്‍മ്മയില്‍ മുസ്‌ലിംകളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. മതകീയ അടയാളങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിതം നയിക്കാനും മറ്റും യാതൊരുവിധ പ്രതിസന്ധിയും നേരിടാത്ത കാലമായിരുന്നു അത്.
എന്നാല്‍ 1784-ലാണ് ബര്‍മ്മയിലേക്ക് നുഴഞ്ഞുകയറിയ ബുദ്ധരുടെ ആഗമനം മുതല്‍ക്കാണ് മുസ്‌ലിംകളുടെ കഷ്‌ടകാലം ആരംഭിക്കുന്നത്. തങ്ങളുടെ സ്വാധീനവും കഴിവുമുപയോഗിച്ച് അധികാരസ്ഥാനങ്ങള്‍ കൈയ്യടക്കുകയും ചെയ്‌തു. അധികാര ദണ്ഡുപയോഗിച്ച് മുസ്‌ലിം ചിഹ്നങ്ങള്‍ക്കുനേരെ അതിശക്തമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. പള്ളികളും മതസ്ഥാപനങ്ങളും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന കേന്ദ്രമാക്കി അവര്‍ മാറ്റി.
1824-ലാണ് ബര്‍മ്മ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനി പ്രദേശമായി മാറുന്നത്. കുരിശുയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാര്‍ അധിനിവേശം ആരംഭിക്കുന്നതെന്നതുകൊണ്ട്‌തന്നെഅധിനിവേശ പ്രദേശങ്ങളിലെല്ലാം മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചതെന്നതൊരു ചരിത്രസത്യമാണ്. അതിന് ബര്‍മ്മയുടെ മണ്ണിലും മാറ്റമുണ്ടായിരുന്നില്ല. നീണ്ടകാലത്തെ അടിമത്വത്തിന്റെ കൈപ്പുനീര് കുടിച്ചശേഷം 1948-ല്‍ ബര്‍മ്മ ബ്രിട്ടീഷുകാരില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ട ഭൂമിയില്‍ ഏറെ വിയര്‍പ്പും രക്തവുമൊഴുക്കിയ ബര്‍മിസ് മുസ്‌ലിംകള്‍ക്ക് സ്വതന്ത്രാനന്തര ബര്‍മ്മയില്‍ സ്വതന്ത്രവായു ശ്വസിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ബുദ്ധഭിക്ഷുക്കളുടെ കരങ്ങള്‍ക്കിടയില്‍പെട്ട് ഞെരിഞ്ഞമരാനായിരുന്നു അവരുടെ വിധി. അവകാശധ്വംസനങ്ങളുടെ നിരതന്നെ മുസ്‌ലിംകള്‍ അഭിമുഖീകരിച്ചു. വിദേശികളെന്ന മുദ്രകുത്തി ആട്ടിപ്പായിക്കപ്പെട്ടു. 1962-ലാണ് ബര്‍മ്മ പട്ടാളഭരണത്തിന് കീഴില്‍ വരുന്നത്. പിന്നീട് പട്ടാളത്തിന്റെ ഭരണകൂട ഭീകരതകള്‍ക്കിരയാവുന്ന ബര്‍മ്മിസ് മുസ്‌ലിംകളുടെ രോദനങ്ങള്‍ക്കാണ് ആ മണ്ണ് സാക്ഷിയായത്. 1978-ല്‍ പട്ടാളം `നാഗാമണ്‍' എന്ന സ്വദേശി ശുദ്ധീകരണപ്രക്രിയയിലേക്ക് നേതൃത്വം നല്‍കി മുസ്‌ലിംകളെ ഉച്ഛാടനം ചെയ്‌ത ബര്‍മ്മയുടെ മണ്ണ് ശുദ്ധമാക്കുകയെന്നതായിരുന്നു ഇതിലൂടെ ലക്ഷ്യം വെച്ചത്. പതിനായിരത്തിലധികം മുസ്‌ലിംകളെ അന്ന് പട്ടാളവും ബുദ്ധന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. ലക്ഷക്കണക്കിന് മുസ്‌ലിംകളെ സമീപ രാഷ്‌ട്രമായ ബംഗ്ലാദേശിലേക്ക് ആട്ടിപ്പായിച്ചു. മുസ്‌ലിം പണ്ഡിതന്മാരെ തെരഞ്ഞുപിടിച്ചാക്രമിച്ചു. പട്ടാളത്തിന്റെ നികൃഷ്‌ഠ സമീപനങ്ങളില്‍ മനംനൊന്ത് നാടുംവീടും ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം പതിനായിരങ്ങള്‍ വിവിധ ദിക്കുകളിലേക്ക് പലായനം ചെയ്‌തു. ഇന്നും തുടരുന്ന അക്രമങ്ങള്‍ സ്വദേശി ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായിത്തന്നെ വേണം വിലയിരുത്താന്‍. പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഭീകരമുഖം പഴയ ബര്‍മ്മയിലെ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് നൂറുദ്ദീന്‍ വ്യക്തമാക്കുന്നത് കാണുക: ബര്‍മ്മിസ് മുസ്‌ലിംകള്‍ ഒരു ആപല്‍സന്ധിയിലകപ്പെട്ടിട്ട് ദശകങ്ങളേറെയായി. ലോക മുസ്‌ലിംകള്‍ ഞങ്ങളുടെ കഷ്‌ടപ്പാടുകള്‍ അറിഞ്ഞില്ലെന്ന് നടിക്കുകയാണ്. ഇസ്‌ലാമിക ശരിഅത്തനുസരിച്ച് ജീവിക്കുന്നത് ബര്‍മ്മയില്‍ തടയപ്പെടുന്നു. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇസ്‌ലാം ബര്‍മ്മയില്‍നിന്നും പിഴുതെറിയപ്പെടുമോയെന്ന ഭയത്തിലാണ് ഞങ്ങള്‍. അതിന് മുമ്പ് ലോക മുസ്‌ലിംകളുടെ സഹായഹസ്‌തം ബര്‍മ്മയിലേക്ക് നീളേണ്ടിയിരിക്കുന്നു. 1995 കാലങ്ങളിലെ അതിക്രമത്തെതുടര്‍ന്ന് പറഞ്ഞ ഈ വാക്കുകള്‍ ഇന്നും റോഹിങ്ക്യാ മുസ്‌ലിംകളുടെ വിഷയത്തില്‍ ശരിയായി തുടരുകയാണ്.
മ്യാന്‍മറിലെ മുസ്‌ലിംകള്‍ ഒരു ആപത്ത് സന്ധിയിലൂടെയാണ് കടന്നുപോവുന്നത്. വിശിഷ്യാ റോഹിങ്ക്യാ മുസ്‌ലിംകള്‍. ഐക്യരാഷ്‌ട്ര സഭയും ആംനസ്റ്റി ഇന്റര്‍നാഷണലും മറ്റു മനുഷ്യാവകാശ സംഘടനകളൊക്കെ അപലിപിക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. റോഹിംഗ്യൻ ജനതക്കെതിരിൽ വരുന്ന പ്രശനങ്ങൾ ആസിയാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്ന് അവർ അറിയിച്ചു. ഇന്നലെ സൂക്കി വിളിച്ചു ചേർത്ത യോഗത്തിലാണ് ആസിയാൻ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിൽ പലരും ഈ നരഹത്യക്കെതിരിൽ രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്. എന്നാൽ ഈ അക്രമങ്ങളെയും മറ്റും ന്യായീകരിക്കുകയാണ് മ്യാന്മാർ ചെയ്തത്. ഈ മനുഷ്യത്വരവിപ്പിനെ ലോകം മുഴുവനും പ്രതികരിക്കേണ്ട സമയം വളരെ അതിക്രമിച്ചിട്ടുണ്ട്.

ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമത്തില്‍നിന്നും റോഹിങ്ക്യ മുസ്‌ലിംകളടക്കമുള്ളവര്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ആഗോള സമൂഹത്തിന്റെ ആവശ്യത്തെ അവഗണിച്ച് മുന്നോട്ട് പോവുന്നത് മ്യാന്‍മറിന് ഭൂഷണമാവില്ല. വിവിധ വര്‍ഗസമൂഹങ്ങള്‍കൊണ്ട് തിങ്ങിനിറഞ്ഞ മ്യാന്‍മാറില്‍ മുസ്‌ലിംകളുടെ ജീവിതം കൂടി സുഖകരമാവുമ്പോള്‍ മാത്രമേ ആ രാജ്യത്തിന്റെ അന്തസ്സ് നിലനില്‍ക്കുകയുള്ളൂ. ആയത് കൊണ്ട് തന്നെ മുസ്ലിം സംഘടനകളുംu പ്രസ്ഥാനങ്ങളും മുന്നിട്ടു വന്നാൽ പ്രശന പരിഹാരം സാധിക്കും
muneerommala91@gmail.com
.
muneerommala91@gmail.com
.
0 അഭിപ്രായങ്ങള്‍