നോമ്പിൻ്റെ പരിസമാപ്തിയായി ശവ്വാലിൻ്റെ പൊന്നമ്പിളി ദൃശ്യമായാൽ കൊടുക്കേണ്ടതാണ് ഫിത്വർ സകാത്ത് മഹത്വമേറെയുണ്ടിതിന്'. നബിത തങ്ങൾ പറഞ്ഞു ആരെങ്കിലും ഫിത്വർ സകാത് നൽകിയാൽ അതിൻ്റെ ധാന്യത്തിൻ്റെ തോതനുസരിച്ച് എഴുപതിനായിരം കൊട്ടാരങ്ങൾ നൽകപ്പെടും. എല്ലാത്തിൻ്റെയും നീളം കിഴക്ക് - പടിഞ്ഞാറിൻ്റെ ഇടയിൽ ഉള്ളതായിരിക്കും (മിശ്കാത്തുൽ അൻവാർ)
ഫിത്വർ സകാത്ത് നൽകിയവർക്ക് ലഭിക്കുന്ന പത്തു കാര്യങ്ങൾ
➖➖➖➖➖➖➖➖➖
നബി [സ] ഫിത്വർ സകാത്ത് നൽകിയവർക്ക് പത്തു കാര്യങ്ങൾ ലഭിക്കുമെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്.
1. അവന്റെ ശരീരം എല്ലാ പാപങ്ങളിൽ നിന്നും മുക്തമാവും
2. നരകത്തിൽ നിന്ന് മോചിക്കപ്പെടും
3. അവന്റെ വൃതം സ്വീകരിക്കപ്പെട്ടതാവും
[ ഹസൻ ബസ്വരി (റ) പറഞ്ഞു: നോമ്പിനുള്ള ഫിത്വർ സകാത്ത് നിസ്കാരത്തിലുള്ള സഹ് വിന്റെ സുജൂദ് പോലെയാണ്; നിസ്ക്കാരത്തിലെ വീഴ്ച്ചകളെ സഹവിന്റെ സുജൂദ് പരിഹരിക്കും പ്രകാരം നോമ്പിലും തറാവീഹിലും സംഭവിച്ച പിഴവുകൾ ഫിത്വർ സകാത്ത് പരിഹരിക്കും നിശ്ചയം നന്മ തിന്മയെ പോക്കി കളയും ]
4. സ്വർഗത്തിന് ഉടമയാക്കും
5. അവന്റെ ഖബ്റിൽ നിന്ന് നിർഭയനായി പുറപ്പെടുവിക്കും
6. ആ വർഷത്തിൽ അവൻ ചെയ്ത സകല നന്മകളും സ്വീകരിക്കപ്പെടും
7. തീർച്ച. അന്ത്യനാളിലെ നബിയുടെ ശിപാർശക്ക് അർഹനാക്കും
8. അതിവേഗം സ്വിറാഥ് പാലം വിട്ട് കടക്കാൻ സാധിക്കും
9. അവന്റെ മീസാൻ നന്മയാൽ അധികരിക്കും.
10. പരാജിതരുടെ പട്ടികയിൽ നിന്ന് അവന്റെ നാമം അല്ലാഹു മായ്ച്ചു കളയും
0 അഭിപ്രായങ്ങള്‍