എെ എസ്,സലഫിസം,മതരാഷ്ട്രവാദം     മുനീർ അഹ്സനി ഒമ്മല

എെ എസ് തീവ്രവാദ സംഘത്തെ കുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ് മാധ്യമ ലോകം. ഈ യടുത്ത് നടന്ന ചില സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ ചൂടു പിടിക്കുന്നത്. ഇത്തരം ഭീകര സംഘങ്ങള്‍ ഇസ്ലാമിന്‍െറ പേരിലാണ്‌ പ്രവർത്തിക്കുന്നത്. ആയത് കൊണ്ട് തന്നെ എവിടെ അക്രമം ഉണ്ടായാലും അത് മുസ്ലിം തീവ്രവാദിയെന്ന് ആണയിട്ട് പറയാൻ ഒരു മാധ്യമത്തിനും യാതൊരു മടിയുമില്ല.
               എന്നാല്‍ പരിശുദ്ധ ഇസ്ലാം സമഗ്രമാണ്, സമാധാനത്തിന്‍െറയും, ശാന്തിയുടെയും മതമാണ്.ഒരുപാട് കാഴ്ചപ്പാടുകളും അടിസ്ഥാനവുമുള്ള മതമാണ്. സമാധാനത്തിന്‍െറ ഭാഷയിലാണ് ഇസ്ലാം ലോകത്തിനോട് സംവദിച്ചത്. അക്രമം പ്രചരണമാക്കിയില്ല , വാളും കുന്തവും മറ്റു ആയുധങ്ങളും പ്രയോഗിച്ചില്ല. തിരു നബി (സ) ആരെയും ഉന്മൂലനം ചെയ്യാൻ കല്പിച്ചില്ല തന്നെ അക്രമിക്കാന്‍ വന്നവര്‍ക്കെല്ലാം മാപ്പ് കൊടുത്തു. താഇഫില്‍ പ്രബോധനത്തിന് പോയപ്പോഴാണ് ഏറും പരിഹാസവുമേല്‍ക്കേണ്ടി വന്നത്, ഈ ക്രൂരത  സഹിക്കവയാതെ രണ്ടു പര്‍വതങ്ങള്‍ക്കിടയിലിട്ട് അവരെ നശിപ്പിക്കാമെന്ന് പറഞ്ഞ ജിബ് രീല് (അ)‍ മിനോട് കാരുണ്യത്തിന്‍െറ നിറകുടം പറഞ്ഞത് വേണ്ട അല്ലാഹു അവരെ സന്‍മാര്‍ഗത്തിലാക്കിയേക്കാം ഇതാണ് മുത്ത് നബി പകര്‍ന്നു തന്ന ഇസ്ലാം. അല്ലാതെ ഭീകരതയും തീവ്രവാദവും പഠിപ്പിച്ചിട്ടില്ല. തലമുറകളിലൂടെ പാരമ്പര്യമായി കെെമാറ്റം ചെയ്തു വന്നതാണ് വിശുദ്ധ ഇസ്ലാം. ഒറ്റക്കും കൂട്ടമായും നടത്തിയ പ്രബോധനത്തിലൂടെയാണ് ഇസ്ലാം വളര്‍ന്നതും, ജനങ്ങള്‍ ഇസ്ലാമിലേക്ക് കടന്നു വന്നതും. ഇതാണ് പാരമ്പര്യ ഇസ്ലാമിന്‍െറ രീതി ശാസ്ത്രം. ഇൗ പ്രബോധനം രാഷ്ട്രീയ സംസ്ഥാപനവും രാഷ്ട്രീയാധികാരവും ലക്ഷ്യം വെക്കുന്നവര്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലുമുണ്ട്. ഇവരാണ് മതത്തിന്‍െറ സമാധാനന്തരീക്ഷം കളങ്കപ്പെടുത്തിയവര്‍. സമുദായ ശിഥിലീകരണമാണ് ഇവർ ലക്ഷ്യമിടുന്നത്. അലി (റ) വും മുആവിയ (റ) തമ്മില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഉണ്ടാക്കിയ കരാർ പൊളിച്ചതും അട്ടിമറിക്കാന്‍ ശ്രമിച്ചതും ഖവാരിജുകളാണ്. അവരുടെ പിന്തുടര്‍ച്ച ഇന്നുമുണ്ട്. ജിഹാദ് എന്ന മന്ത്രധ്വനിയുമായി രംഗത്തിറങ്ങിയ ഇക്കൂട്ടര്‍ കൊന്നൊടുക്കിയതും ആക്രമിച്ചതും ശത്രുക്കളായി കണ്ടതും പാരമ്പര്യ മുസ്ലിം സമുദായത്തെയാണ്. ഇസ്ലാമിനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചവരാണ് ഈ ജിഹാദി സംഘങ്ങള്‍.
          ആധുനിക കാലത്ത് നടന്ന നാലു യുദ്ധങ്ങളെ പറ്റി പ്രമുഖ എഴുത്തുകാരന്‍ മഹ്മൂദ് മംദാനി അദേഹത്തിന്‍െറ "ഗുഡ് മുസ്ലിം ബാഡ് മുസ്ലിം " എന്ന പുസ്തകത്തില്‍ പറയുന്നു: 1. പതിനൊന്നാം നൂറ്റാണ്ടിൽ നടന്ന കുരിശ് യുദ്ധം.
2. പശ്ചിമ ആഫ്രിക്കയില്‍ 17-)0 നൂറ്റാണ്ടില്‍ യൂറോപ്യന്‍മാരുടെ അടിമ വ്യവസ്ഥക്കെതിരെ നടന്നത്. 3. മുഹമ്മദ് ബിനു അബ്ദില്‍ വഹാബിന്‍െറ നേതൃത്വത്തില്‍ പതിനെട്ടാം നൂറ്റാണ്ടിൽ അറേബ്യൻ ഉപഭൂഖണ്ഡത്തില്‍ നടന്നത്. ‍ 4. സുഡാനിൽ മുഹമ്മദ് അഹമ്മദിന്‍െറ നേതൃത്വത്തിൽ നടന്നത്. ( ഇമാം മഹദിയെന്ന് വാദിച്ചയാളാണ് മുഹമ്മദ് അഹമ്മദ്)
              അവസാനം പറഞ്ഞ രണ്ടെണ്ണം പ്രത്യക്ഷത്തില്‍ തന്നെ പാരമ്പര്യ ഇസ്ലാമിക സമൂഹത്തിനെതിരെ രംഗത്ത് വന്നവരാണ് . പുതിയ കാലത്തെ എല്ലാ തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്കും പ്രത്യേയ ശാസ്ത്രപരമായ ഇന്ധനം പകര്‍ന്ന വ്യക്തി എന്ന നിലക്ക് ഇബ്നു അബ്ദുൽ വഹാബും വഹാബി പ്രസ്ഥാനവും പ്രത്യേകമായ വിശകലനമര്‍ഹിക്കുന്നു.
         1703 ലാണ് ഇബ്നു അബ്ദുൽ വഹാബ് നജ്ദ് പ്രവിശ്യയിൽ ജനിക്കുന്നത്. നജ്ദില്‍ ശെെതാനിന്‍െറ കൊമ്പ് മുളക്കുമെന്ന് മുത്ത് നബി (സ) മുന്നേ പറഞ്ഞതിന്‍െറ പുലര്‍ച്ചയാണ് ഇദ്ദേഹം. എ ഡി 1724 ല്‍ ഇയാൾ ബസ്വറയിലെത്തി  ബ്രിട്ടീഷുകാരുടെ സഹായത്തോടെ വഹാബിസം വേരോട്ടം തുടങ്ങി മതപരിഷ്ക്കരണ പ്രസ്ഥാനമായി രംഗത്തെത്തിയ സംഘം ഉയയ്നയിലെ മഖ്ബറകള്‍ തകര്‍ത്തുകൊണ്ട് അക്രമി സംഘമായി മാറി ആ പ്രദേശം വഹാബികള്‍ നാമാവശേഷമാക്കി. പതിനാറാം നൂറ്റാണ്ട് മുതൽ തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്തിന്‍െറ കീഴിലായിരുന്ന അറേബ്യൻ ഉപഭൂഖണ്ഡത്തെ കെെപിടിയിലൊതുക്കുന്നതിന് സഉൗദ് കുടുംബത്തിന്‍െറ അക്രമങ്ങള്‍ക്ക് മതപരമായ ന്യായം ചമയ്ക്കുകയാണ്  ഇബ്നു വഹാബ്.
           ഇൗ വഹാബി സംഘത്തെ സി മാധവൻ പിള്ള തന്‍െറ നിഘണ്ടുവില്‍ അര്‍ത്ഥ കല്പന നല്‍കുന്നത് ഒരു മുഹമ്മദീയ തീവ്രവാദി സംഘം അതിലെ അംഗം ഇബ്നു അബ്ദുൽ വഹാബ് എന്നാണ്. എന്തു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വഹാബിസത്തിന്‍െറ പഴയകാല ചരിത്രം പരിശോധിച്ചാല്‍ വ്യക്തം നിരവധി മഖ്ബറകള്‍ തകര്ത്ത് , അ‍ക്രമങ്ങ‍ള്‍ നടത്തി ചരിത്ര സ്മാരകങ്ങൾ ഇല്ലാതെയാക്കി, നിരവധി പേരെ കൊന്നൊടുക്കിയാണ് വഹാബിസം രംഗത്ത് വന്നത്. വഹാബി/ സലഫി മുന്നണികള്‍ നടത്തിയ ധ്വംസനങ്ങള്‍ ഏറെയാണ് ഉദാഹരണത്തിന് 1217 ല്‍ ത്വാഇഫ് ആക്രമിച്ചു ,18 ല്‍ മക്ക അക്രമണം നടത്തി , മുത്ത് നബി യുടെ വീട് തകര്‍ത്തു, പല പ്രധാന മഖ്ബറകളും നാമാവശേഷമാക്കി, 1222ല്‍ മദീന ആക്രമിച്ചു. പുണ്യ റൗളയില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള പലതും മോഷണം നടത്തി. ഇങ്ങനെ നീളുന്നു സലഫിയന്‍ അക്രമ ചരിതം.
            ഈ വഹാബി/ സലഫി ചിന്താധാരയാണ് പില്‍ക്കാലത്ത് ഉടലെടുത്ത എല്ലാ തീവ്രവാദ സംഘത്തിന്‍െറയും ആശയസ്രോതസ്സ് ഇത് തന്നെയാണ് മൗദൂദിസവും മുന്നോട്ട് വെക്കുന്നത്. റാഡിക്കല്‍ വഹാബി/ സലഫി ധാരകളെ പറ്റി ചര്‍ച്ച ചെയ്യുബോള്‍ അതിന്‍െറ പിതാവൊത്ത സഹോദരനാണ് മൗദൂദിസം എന്ന് അംഗീകരിക്കേണ്ടിവരും. അത് കൊണ്ട് തന്നെ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി ഇൗ മുന്നണികളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ നടത്തുന്നത് അവരോടുള്ള ഗുണകാംക്ഷ കൊണ്ടല്ല മറിച്ച് സ്വയം പ്രതിരോധം തീര്‍ക്കുകയാണ്. സലഫികളും ജമാഅത്തെ ഇസ്ലാമിക്കാരും ഇപ്പോള്‍ എെ എസ് ഇസ്ലാമല്ലെന്നും. അവരുമായി ഞങ്ങള്‍ക്കൊരു ബന്ധമില്ലന്നും പറഞ്ഞ് സ്വയം രക്ഷ പ്രാപിക്കാന്‍ ശ്രമിക്കുകയാണ്. ഇവരുടെ കാമ്പയിന്‍ കണ്ടാല്‍ അച്ചന്‍ പത്തായത്തില്ലില്ലെന്ന് പറഞ്ഞ മകന്‍െറ ഭാഷ്യമാണ്.
     സലഫിസവും മൗദൂദിസവും ഇത്തരം അക്രമങ്ങള്‍ക്കും പുണ്യ സ്മാരകങ്ങളും തകര്‍ക്കാന്‍ തുടങ്ങിയതിലൂടെ എെ എസ് പോലെയുള്ള ഭീകര സംഘങ്ങളെ രൂപം കൊടുക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
        എെ എസി ലേക്ക് വരാം അല്‍ ഖ്വായിദയില്‍ നിന്നാണ് എെ എസ് ഉടലെടുത്തത് 2001 ല്‍ അമേരിക്ക അക്രമിക്കപ്പെട്ടു അതിന് മുൻപ് തന്നെ അഫ്ഗാൻ കേന്ദ്രമായി ഉസാമ ബിന്‍ലാദന്‍ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. താലിബാൻ പ്രവർത്തനം ശക്തമാക്കി. ഉസാമയുടെ കൂടെ പ്രവർത്തിക്കാന്‍ വന്നയാളാണ് അബൂ മുസ്അബ് അല്‍ സര്‍ഖാവി . അമേരിക്ക അക്രമം ശക്തമാക്കിയപ്പോള്‍ സര്‍ഖാവി ഇറാഖിലേക്ക് പോയി അവിടെ അയാൾ അത്തൗഹീദ് വല്‍ ജിഹാദ് എന്ന സംഘത്തിന് രൂപം നല്‍കി. ഭീകരാക്രമണങ്ങള്‍ നടത്താന്‍ തുടങ്ങി. അയാളാണ് ആദ്യമായി ജീവനോടെ കഴുത്തറുത്ത് കൊല്ലുന്ന കലാപരിപാടികൾക്ക് നേതൃത്വം കൊടുത്തത്. 2006 ല്‍ സര്‍ഖാവി കൊല്ലപ്പെട്ടു അമേരിക്കൻ ബോംബില്‍ തന്നെയാണ് മരണം വരിച്ചത്. ഈ സമയം ഇറാഖ് ചിന്നഭിന്നമായി ഇദ്ദേഹത്തിന്‍െറ വലം കെെ ആയിരുന്ന അബൂ ഹംസ അല്‍ മുഹാജിര്‍ എല്ലാം ഏകീകരിക്കാന്‍ മജ് ലിസ് ശൂറാ അല്‍ മുജാഹിദീൻ രൂപം കൊടുത്തു . ഇതേ സമയം അബൂബക്കർ അല്‍ ബഗ്ദാദിയെ സായുധ അക്രമങ്ങളുടെ പേരിൽ അമേരിക്ക തടവിലിട്ടു. ശേഷം അമേരിക്കയുടെ ശെെലിയിലേക്ക് അയാളെ പാകപെടുത്തി . ഇതിനിടയിൽ ഒരു സംഘത്തിനെ ബഗ്ദാദി തയ്യാര്‍ ചെയ്തു. 2006 ല്‍ മോചിതനായ അദ്ദേഹം ജയിശു അഹ്‌ലുസ്സുന്ന രൂപീകരിച്ചു. അതിനെയും ശൂറയില്‍ ചേര്‍ത്തു. അബൂ ഉമർ അൽ ബഗ്ദാദി ആയിരുന്നു ശൂറാ നേതാവ് മജ് ലിസ് ശൂറാ അല്‍ മുജാഹിദീൻ എന്നതില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് എന്നാക്കി ഇങ്ങനെയാണ് തുടക്കം 2010 ല്‍ അബൂ ഉമർ കൊല്ലപ്പെട്ടു. ശേഷം എെ എസിന്‍െറ ഉന്നത അധികാരികൾ യോഗം ചേർന്ന് പതിനൊന്ന് പേരിൽ ഒമ്പത് പേര്‍  അബൂബക്കർ അല്‍ ബഗ്ദാദിയെ തിരഞ്ഞെടുത്തു. വിയോജിച്ച രണ്ടു പേരെ പിന്നീട് അയാൾ കൊലപ്പെടുത്തി. അദ്ദേഹം സിറയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ഇന്‍ സിറിയ എന്നാക്കി. ഈ സംഘടനയുടെ പ്രവർത്തനം ഇസ്ലാമുമായി യാതൊരു ബന്ധമില്ലങ്കിലും അവർ പ്രവർത്തിക്കുന്നത് ഇസ്ലാമിന്‍െറ പേരിൽ ആയതിനാൽ അവർ നടത്തുന്ന കൊടും ക്രൂരതകളുടെയും അക്രമങ്ങളുടെയും പാപഭാരം ഇസ്ലാമിന്‍െറ പേരിൽ അടിച്ചേല്‍പ്പിക്കുകയാണ്. മാത്രമല്ല ഇസ്ലാമിനെ പച്ചയായി എതിര്‍ക്കാന്‍ അവസരം കാത്തുനില്‍ക്കുന്നവര്‍ക്ക് ഇതൊരു   മഹാനിധിയാണ്. എെ എസ്സിന്‍െറ ചുരുങ്ങിയ കാലം കൊണ്ട് സലഫിസവുമായി അഭേദ്യം ബന്ധമുള്ളതായി കാണാം.
             എെ എസ് ഇതിനകം നിരവധി മനുഷ്യരെ നിഷ്കൂരണം കൂട്ടകൊല ചെയ്തു. അതോടൊപ്പം തന്നെ പല ചരിത്രസ്മാരകങ്ങള്‍ തകര്‍ത്തു, സൂഫികളുടെ ഖബറിടങ്ങള്‍ കുത്തിപൊളിച്ചു. സലഫിസം ജന്മമെടുത്തപ്പോള്‍ നടമാടിയ കൊടും ക്രൂരതകള്‍ തന്നെയാണ് എെ എസ്സും നടത്തിയത്. എന്നാല്‍ എെ എസ്സ് ഇസ്ലാമല്ലെന്ന് ഉറക്കെ പറഞ്ഞപ്പോള്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് ഇവർ മുഖം മിനുക്കിയത് എന്നാല്‍ എെ എസ് മരിച്ചവരോട് കാണിക്കുന്ന ക്രൂരതകളെ സംബന്ധിച്ച് ഇവര്‍ക്കൊന്നും പറയാനില്ല. കാരണം മരിച്ചവരോടുള്ള നിലപാടുകളില്‍ ഇവരെല്ലാം ഒരേ അഭിപ്രായക്കരാണ്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എെ എസ്സിലേക്ക് സഞ്ചരിക്കുന്ന ഇൗ സലഫി മൗദൂദി വിഭാഗങ്ങളുടെ പ്രധാന താല്പര്യം രാജ്യം സംഘര്‍ഷ ഭരിതമാക്കി അരാജകത്വവും അക്രമവും സ്ഥിരം പ്രതിഷ്ഠിപ്പിക്കുക യെന്നതാണ്. പുണ്യ സ്മാരകങ്ങൾ തകര്‍ക്കലുമാണ് ഇൗ പാരമ്പര്യ ഇസ്ലാമില്‍ ശിഥലീകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഇവരെല്ലാം ഒന്നുതന്നെയാണ് അതുകൊണ്ടാണ് എെ എസിനോട്സലഫിസത്തെയും മതരാഷ്ട്രവാദത്തെയും മുൻ നിര്‍ത്തി സംസാരിക്കുന്നത്. എെ എസിന്‍െറ ലക്ഷ്യം മതരാഷ്ട്രമാണെങ്കില്‍ വഹാബിസവും മൗദൂദിസവും ഇത്രയും കാലം പ്രവര്‍ത്തിച്ചത് ഇതേ ആശയത്തില്‍ തന്നെയാണ്.
         ഇതിന്‍െറ പിന്‍മുറക്കാര്‍ തന്നെയാണ് കേരള സലഫികളും. രണ്ടും വേറെ യാണെന്ന് പറഞ്ഞ് ഒഴിവാകാൻ ഒരു പോംവഴിയുമില്ല . കാരണം ഇവരെല്ലാം നവോത്ഥാന നായകനായി പരിജയപ്പെടുത്തിയത് ഇബ്നു അബ്ദിൽ വഹാബിനെ തന്നെയാണ്. രണ്ടും ഒരേ ആശയം തന്നെയാണ് ഇന്നും ഇവിടെയുള്ള പള്ളികള്‍ക്കും പാഠശാലകള്‍ക്കും മുന്നില്‍ സലഫിയെന്ന് മുദ്രണം ചെയിതതിനാല്‍ ആ പേര് എടുത്ത് മാറ്റാനും വകയില്ല, മതപഠനാര്‍ത്ഥം പോയി എന്ന് പറയപ്പെടുന്നവരെല്ലാം തന്നെ ഈ സലഫി ആശയക്കാരാണ്. പിന്നെ എന്ത് കൊണ്ട് കേരളത്തിൽ ഇവർ ഇങ്ങനെയുള്ള അക്രമങ്ങള്‍ നടത്തുന്നില്ല എന്ന ചോദ്യത്തിന് അവസരം കിട്ടുന്നില്ല എന്ന് തന്നെയാണ് മറുപടി. അവസരം കിട്ടിയാൽ അവരും തുടങ്ങും, അതിനെ ശക്തിപെടുത്തുന്നതാണ് അവസരം കിട്ടിയടത്തെല്ലാം മഖ്ബറകളും, പുണ്യ സ്ഥലങ്ങളും നാമാവശേഷമാക്കാന്‍ ശ്രമിച്ചു എന്നത്. അത് പോലെ തന്നെ ഒരു തലയെടുപ്പുള്ള നേതാവ് പ്രസംഗിച്ചതും കേരള നദ് വത്തുല്‍ മുജാഹിദീന് സഊദി ഭരണം കിട്ടിയാല്‍ രണ്ടാം ദിവസം തന്നെ മദീനയിലെ പച്ച ഖുബ്ബ തകര്‍ക്കുമെന്നത്. ഈ സലഫി ചിന്താഗതി തന്നെയാണ് എെ എസ് ഭീകരര്‍ എന്ന് തെളിയിക്കുന്നതാണ് ഇൗ കഴിഞ്ഞ റമളാനില്‍ മദീനയിൽ നാശം വിതച്ച സംഭവം.
                 ഇൗ മതരാഷ്ട്ര വാദം തന്നെയാണ് എല്ലാ ഭീകര സംഘങ്ങളുടെയും കാതൽ. ഹാജി സാഹിബ് പാക്കിസ്ഥാനിലേക്ക് പോയതും, ഇസ്രയേൽ അധിനിവേശത്തിനെതിരെ പലസ്തീന് വേണ്ടി യുദ്ധം ചെയ്യാന്‍ ഇൗജിപ്തിലെ അല്‍ ഇഖ് വാനുല്‍ മുസ്ലമീനെ സയ്യിദ് ഖുത്ബ് പ്രേരിപ്പിച്ചതും മതരാഷ്ട്ര വാദത്തിന്‍െറ രസതന്ത്രമാണ്.
ഇതേ ആശയം തന്നെയാണ് കേരള ജമാഅത്തെ ഇസ്ലാമിക്കും. 1928ല്‍ ഹസനുല്‍ ബന്നയാണ്
ഇഖ് വാനുല്‍ മുസ്ലിമീന് രൂപം കൊടുത്തത്. ഇന്ന് ഇൗജിപ്ത്തില് ഇത് പ്രവർത്തിക്കുന്നില്ല സയ്യിദ് മുര്സിയുടെ കാലത്തും മുല്ലപ്പൂ വിപ്ലവ സമയത്തും നടത്ത‍ിയ പേക്കൂത്തുകള്‍ക്ക് ഇഖ് വാന്‍ നേതാക്കൾ വിചാരണ നേരിടുകയാണ്. ഇതും ആദ്യം ഒരു പരിഷ്ക്കരണ പ്രസ്ഥാനമായി ഉടലെടുത്തതാണ് പക്ഷെ അധികം താമസിയാതെ തന്നെ ഒരു സായുധ സേനയായി മാറി . ഇഖ് വാന്‍െറ അധികാര സ്ഥാനത്തേക്ക് സയ്യിദ് ഖുത്ബ് വന്നതോടെ അതൊരു ജിഹാദി പ്രസ്ഥാനമായി മാറി അധികാരം ലഭിച്ചപ്പോള്‍ അവരും കൂട്ടകശാപ്പു നടത്തി. 1948 ഇസ്രയേൽ രൂപം കൊണ്ടു. ഇതേ വര്‍ഷം തന്നെയാണ് ബ്രദർഹുഢ് ഇഖ് വാനുല്‍ മുസ്ലിമീന്‍ ഒരു സായുധ സേനയായി മാറിയത്. അവർ ഇൗജിപ്ത് പരിധിക്കുള്ളില്‍ തന്നെ പുതിയൊരു രാഷ്ട്രം രൂപം കൊടുക്കാന്‍ ശ്രമങ്ങൾ നടത്തി. ഇഖ് വാന്‍െറ നേതൃത്വത്തിലുള്ള മുഴുവൻ സംഘങ്ങളും അതിനായി ശ്രമിച്ചു. 1952ല്‍ ജമാല്‍ അബ്ദു നാസര്‍ ഇൗജിപ്ത് ഭരണാധികാരി യായപ്പോള്‍ അദ്ദേഹത്തിന്‍െറ പട്ടാള ഭരണത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീടത് പിന്‍വലിച്ചു. അതിനായി സയ്യിദ് ഖുത്ബ് മതപരമായ ന്യായങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇയാള്‍ക്ക് ഈ കൊടും ക്രൂരതകള്‍ക്ക് പ്രചോദനമായതും കടപ്പാടും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാവ് അബുൽ അഅ് ലാ മൗദൂദിയോടാണ്. രണ്ടു പേരുടെയും താല്‍പര്യം ഒന്നു തന്നെയാണ്. മനുഷ്യ ഭരണം ഒഴിവാക്കി ദെെവീക ഭരണം സ്ഥാപിക്കണം എന്നതായിരുന്നു രണ്ടുപേരുടെയും കാഴ്ച്ചപാടുകള്‍ ഇതാണ് ഇൗജിപ്ത്യന്‍ ജനതയോടു സയ്യിദ് ഖുതുബ് പറഞ്ഞത്. ഇത് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയോട് മൗദൂദി ആവശ്യപ്പെട്ടതും. അതായത് ഒരേ ആവശ്യത്തിനായി രണ്ടുപേരും പ്രവര്‍ത്തിച്ചു, രണ്ടും ജിഹാദിനായി പോരാട്ടം നടത്തി. ഇവർ രണ്ടുമടങ്ങുന്ന മതരാഷ്ട്ര വാദികളെല്ലാം തന്നെ പറയുന്നത് ഇസ്ലാമിക രാജ്യത്ത് ജീവിക്കുബോള്‍ മാത്രമേ നിങ്ങളുടെ  വിശ്വാസം  പൂര്‍ണ്ണമാവുന്നത് . അതിനാൽ ഒരു പൂര്‍ണ്ണ ഇസ്ലാമിക് രാജ്യം ഉടലെടുക്കണം അല്ലങ്കില്‍ അങ്ങനെയുള്ള രാജ്യത്തേക്ക് പോവണം ഇങ്ങനെ വരുബോഴാണ് മതപഠനമെന്ന പേരില്‍ പലരാജ്യത്തേക്കും പലായനങ്ങള്‍ നടത്തേണ്ടിവരിക സായുധ പോരാട്ടങ്ങളില്‍ പങ്കു ചേരേണ്ടിവരിക. ഇതിന്‍െറ ചുവടുപിടിച്ചാണ്പലരുംകേരളത്തില്‍ നിന്ന് ചേക്കേറിയതെന്ന് പറയപ്പെടുന്നത് ഇവര്‍ക്ക് അതിനായി പ്രചോദനമായത് സലഫി ക്ലാസുകളും പ്രോത്സാഹനങ്ങളുമാണ്. ഇവിടെയാണ് എെ എസ്സിനോടൊപ്പം സലഫിസത്തെ ചേർത്തു വായിക്കുന്നത്. മുസ്ലിം സമുദായം ഒന്നിക്കേണ്ട സമയം എന്തിനീ വേറിട്ട സമീപനമെന്ന ചോദ്യകര്‍ത്താക്കള്‍ക്കുള്ള മറുപടിയും കൂടിയാണ് ഇവിടെ വ്യക്തമാവുന്നത്.
        ചുരുക്കത്തില്‍ എെ എസ് എന്നത് അധികാര ഭ്രാന്ത് തലക്കുപിടിച്ച  ആക്രമികളുടെ കൂട്ടായ്മയാണ്. മത ദര്‍ശനങ്ങളല്ല രാഷ്ട്രീയ താല്പര്യങ്ങളാണ് മുഖ്യം. അവർ ദര്‍ശനപരമായി പിന്തുടരുന്നത് ഇബ്നു അബ്ദുൽ വഹാബിനെയും സലഫി ആശയത്തെയുമാണ്. എെ എസ് മാത്രമല്ല അല്‍ഖാഇദ, ബോക്കോ ഹറാം, അബൂസയ്യാഫ്, അശ്ശബാബ് പാക്കിസ്ഥാനിലെ ഹര്‍ക്കത്തുല്‍ മുജാഹിദീൻ, തൗഹീദ് ആന്‍ഡ് ജിഹാദ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, തുടങ്ങിയുള്ള എല്ലാ ഭീകര സംഘങ്ങളുടെയും ആശയ പ്രഭവ കേന്ദ്രം സലഫിസമാണ്. അത് ഇസ്ലാമിക സംഘടനകളോ അതിന്‍െറ വക്താക്കളോ അല്ല പല ദേശത്ത്, പല പേരുകളിൽ അറിയപ്പെടുന്നു.
          തിരു നബി തങ്ങളോ സ്വഹാബികളോ പിന്‍തലമുറക്കാരോ ഇങ്ങനെയൊരു ഇസ്ലാം പഠപ്പിച്ചിട്ടില്ല അയല്‍ വാസി പട്ടിണി കിടക്കുബോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ പെട്ടവന്നല്ലന്നും, നിന്‍െറ അയല്‍ വാസി അവിശ്വാസിയാണങ്കില്‍ പോലും അവനെ ആദരിക്കണമെന്നും പഠിപ്പിച്ച നേതാവ് നേതൃത്വം നല്‍കിയ സാഹോദര്യത്തിന്‍െറയും ശാന്തിയുടെയും മതമാണ് ഇസ്‌ലാം. ആ പുണ്യനബിയുടെ കാലത്ത് തന്നെ ആ സുന്ദര മതം വരവേല്‍ക്കാന്‍ ഭാഗ്യം ലഭിച്ച മണ്ണാണ് കേരളം. ആ മണ്ണില്‍ ഭീകരവാദവും തീവ്രവാദവും പറഞ്ഞ് ഇസ്ലാമിനെ ക്രൂശിക്കരുത് .മാലിക് ബിന്‍ ദീനാര്‍ എന്ന സ്വാതികനായ പണ്ഡിതന്‍െറ ഗുരുസവിധത്തില്‍ നിന്നും നാം ഏറ്റുവാങ്ങിയ ഇസ്ലാമിനെ സലഫിസത്തിന്‍െറ തീവ്ര മനോഭ്രാന്തിയില്‍ ഹോമിക്കപ്പെടരുത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍