published by www.lightofislam.co.in,
on 29 may 2020
ഇന്നത്തെ ക്രൈസ്തവ സമൂഹം പൗലോസിൻ്റെ പിൻഗാമികളാണ് എന്ന് നേരത്തെ ചർച്ച ചെയ്തു. അദ്ദേഹമാണ് പല പുതിയ ആചാരങ്ങളും കടത്തിക്കൂട്ടിയത് എന്നും നാം ഗ്രഹിച്ചിട്ടുണ്ട്. ഇന്നത്തെ ക്രൈസ്തവ ലോകം വിശുദ്ധനായും ആദിമ യേശു അനുകൂലികൾ സഭയുടെ ഘാതകനായും കണ്ട ഈ പൗലോസ് ആരാണ് എന്ന് നോക്കാം.
ആദ്യ കാലത്ത് തുർക്കി എന്നറിയപ്പെടുന്ന പുരാതന ഏഷ്യമൈനറിലെ കിലിക്യയയിലെ തർസൂസിൽ ജനിച്ച യഹൂദനായ റോമാ പൗരനാണ് പൗലോസ് .ശൗൽ എന്നും പേരുണ്ട്. ഇത് ഹീബ്രു നാമവും പൗലോസ് എന്നത് റോമൻ/ലാറ്റിൻ പേരുമാണ്. ജനന വർഷം ചരിത്രത്തിൽ തിട്ടപ്പെടുത്തുന്നില്ല. യേശുവിൻ്റെ ജീവിതകാലത്ത് അദ്ധേഹത്തിൻ്റെ കൂടെ ജീവിക്കുകയോ, അപ്പോസ്തലിക ജീവിതം നയിക്കുകയോ ചെയ്തിട്ടില്ല. മഹാനായ യേശുവിൻ്റെ കലാന്തരം അവിടുത്തെ ശിഷ്യരുടെ സമീപം ചെന്ന് വിശ്വസിക്കുകയോ, അവരിൽ നിന്ന് യേശുവിൻ്റെ അധ്യാപനങ്ങൾ ശ്രവിക്കുകയോ, പഠിക്കുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല യേശുവിൻ്റെ പേരിൽ മതപ്രചാരണത്തിനിറങ്ങിയപ്പോൾ യേശു ശിഷ്യരുമായി ഉടക്കുണ്ടാക്കുന്ന പൗലോസിനെ ചരിത്രത്തിൽ നിന്നും വായിച്ചെടുക്കാം. തീർത്തും ഒരു ഹാസ്യകഥാപാത്രമായി പൗലോസിനെ പുതിയ നിയമം പരിചയപ്പെടുത്തുന്നുണ്ട്. യേശുവിൻ്റെ കാലത്ത് അദ്ധേഹത്തെയും ശിഷ്യരെയും തകർക്കാൻ ശ്രമിക്കുകയും സഭയെ നിലംപരിശാക്കാൻ ശ്രമിക്കുകയും ചെയത വ്യക്തിയാണ് ഇദ്ദേഹം. എന്നല്ല ഒരു പാവം മനുഷ്യൻ്റെ ജീവൻ അപഹരിച്ചതിൻ്റെ മുഖ്യ പ്രതിയായിട്ടാണ് പൗലോസിനെ പുതിയ നിയമം പരിചയപ്പെടുത്തുന്നത്. ഇദ്ദേഹമാണ് പിന്നീട് സഭയുടെ അപ്പോസ്തലനായി രംഗത്ത് വരുന്നതും ദൈവ ഗ്രന്ഥം എന്ന് അവകാശവാദമുന്നയിക്കുന്ന പുതിയ നിയമത്തിലെ നിരവധി പുസ്തകങ്ങൾ എഴുതുന്നതും.
പൗലോസിനെ പറ്റി പുതിയ നിയമം പറയുന്നു:അതിന്നു പൌലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
(അപ്പോ :പ്രവൃത്തികൾ 21:39)
ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്‍റെ കാൽക്കൽ ഇരുന്നു പിതാക്കനാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽഎരിവുള്ളവനായിരുന്നു.(പ്രവൃത്തികൾ 22:3) തർസൂസ് കാരനായ യഹൂദനാണ് പൗലോസ് എന്ന് ശിഷ്യൻ ലൂക്കോസ് രചിച്ച ചരിത്ര പുസ്തകത്തിൽ പറയുന്നു. സഭയിൽ വളരെയധികം വിമർശനങ്ങൾ കേൾക്കേണ്ടി വന്ന വ്യക്തിയാണ് ഇയാൾ. ഇദ്ധേഹത്തെ കുറിച്ച് ചില ക്രൈസ്തവ എഴുത്തുകാർ പരിചയപ്പെടുത്തുന്നു. ഡോ എഡിസൺ തോമസിൻ്റെ വാക്കുകളിൽ നിന്ന്: റോമാ പൗരനും യഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗവുമായിരുന്നു. ക്രിസ്ത്യാനികളെ കൊന്നു മുടിക്കുവാനുള്ള അധികാരപത്രം മഹാപുരോഹിതൻ്റെ കയ്യിൽ നിന്നും ലഭിച്ചവൻ അങ്ങിനെ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ക്രിസ്തുവിനാൽ പിടിക്കപ്പെട്ടു. പിൽക്കാലത്ത് തന്നിലൂടെ നിരവധി സഭകൾ ഉടലെടുക്കുകയും തൻ്റെ തൂലികയിലൂടെ പുതിയ നിയമത്തിലെ പകുതിയിലധികം ലേഖനങ്ങൾ എഴുതപ്പെടുകയും ഒടുവിൽ നീറോ ചക്രവർത്തിയിലൂടെ ക്രിസ്തുവിൻ്റെ രക്തസാക്ഷിയാവുകയും ചെയ്തു.(ബൈബിൾ നിരീക്ഷണം (പുതിയ നിയമം) പേജ് 24).ഫാ ടി ജെ ജോഷ്വ എഴുതുന്നു: പൗലോസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്റെ യഹൂദമത സ്വാധീനം ഒരിക്കലും വിസ്മരിക്കാവുന്നതല്ല. "അന്ത്യം വരെയും പൗലോസ്, മാറ്റമില്ലാത്ത അഭിമാനബോധമുള്ള ധീരതയാർന്ന യഹൂദ നായിരുന്നു.' അദ്ദേഹത്തിന്റെ എഴുത്തുകളിലെല്ലാം “യഹൂദത്വം' മുഴച്ചു നിൽക്കുന്നു (1 കോരി. 10:1; റോമ. 4:1-2; കോരി. 11:22; ഫിലി. 3:4-6).
ജാതികളുടെഅപ്പോസ്തോലനായിരുന്നെങ്കിലും, തന്റെ പിതാക്കന്മാരുടെ
വിശ്വാസത്തെ നിരാകരിച്ചില്ല. യഹൂദമതത്തിലെ ആചാരാനുഷ്ഠാനങ്ങൾ അദ്ദേഹം പിന്തുടർന്നു (1 കോരി. 16:8; അ. പ്ര. 18:18; 21:17-26).
(അപ്പോസ്തോല പ്രബോധനങ്ങൾ പേജ് 11, 12 ) യേശുവിൻ്റെ ദൈവീകത, വിശ്വാസത്താലുള്ള നീതീകരണ സിദ്ധാന്തം തുടങ്ങിയ പൗലോസ് സൃഷ്ടികളാണ്.പഴയനിയമത്തിന്റെ ഗ്രീക്കു പരിഭാഷയിൽ(സപ്തതി= Lxx) യാഹ് വേക്ക് പകരം ഉപയോഗിക്കുന്ന പദമാണ് കർത്താവ്' (കുറിയോസ്) എന്നുള്ളത്. അപ്പോൾ ഗ്രീക്കു പഴയനിയമമാണ് പൗലോസിനെ അക്കാര്യത്തിൽ സ്വാധീനിച്ചത് എന്നു പറയാം.(ibid 11 )
പൗലോസിൻ്റെ ആദിമ കാലം
യേശു പ്രബോധനം നടത്തിയ കാലത്ത് ജീവിച്ച വ്യക്തിയാണ് ഇയാൾ.യഹൂദരുടെ നേതൃ പദവിയിൽ വാണിരുന്ന ഇദ്ധേഹം യേശുവിനെ സമീപിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല. യഹൂദരരിലെ ഉന്നത ശ്രേണിക്കാരനാണന്ന സ്വയം സാക്ഷ്യപ്പെടുത്തൽ: എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്‍റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.
(ഗലാത്യർ 1:14)
1 യേശു ശിഷ്യരെ അക്രമിക്കുന്നു
ഇങ്ങനെയൊക്കെയാണേലും യേശുവിരോധം തലയിൽ ഉറച്ച് നിന്ന പൗലോസ് യേശു ശിഷ്യരെ ഇല്ലാതാക്കാനും സഭയെ തകർക്കാനും കിണഞ്ഞു പരിശ്രമിച്ച വ്യക്തിയാണ്. ബൈബിൾ തന്നെ പറയട്ടെ. ശൌൽ കർത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കൽ ചെന്നു,
ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.
(പ്രവൃത്തികൾ 9:1,2,)എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
(പ്രവൃത്തികൾ 8:3)ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു.
(പ്രവൃത്തികൾ 22:4) ഈ വിഷയത്തിൽ അദ്ധേഹത്തിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തലുമുണ്ട്. യെഹൂദമതത്തിലെ എന്‍റെ മുമ്പേത്ത നടപ്പു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും
(ഗലാത്യർ 1:13) യേശുവിൻ്റെ വെളിപാട് വാദിച്ചു വന്നതിൻ്റെ ശേഷം പൗലോസിൻ്റെ പരിതപമാണിത്. സഭയോടും ശിഷ്യരോടും പൗലോസ് കാണിച്ച അക്രമങ്ങളാണ് വിവരിച്ചത്.
2 കൊലപാതകനായ പൗലോസ്
.ശുശ്രുഷക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേരിൽ ഒരാളായിരുന്ന സ്തേഫാനോസ്. അദ്ധേഹം വലിയ അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ചപ്പോൾ പുരോഹിതന്മാരടക്കം വലിയൊരു ജനക്കുട്ടം ശിഷ്യരോടൊപ്പം ചേർന്നു.എന്നാൽ യഹൂദർക്ക് ഇത് പിടിച്ചില്ല. പ്രസംഗം നടത്തിയ സ്തേഫാനോസിൻ്റെ മേൽ കുറ്റങ്ങൾ ചുമത്തി വധിക്കാൻ തീരുമാനിച്ചു. ഈ വധത്തിനു മുന്നിൽ നിന്ന വ്യക്തി ആരാണന്ന് പൗലോസ് തന്നെ പറയട്ടെ.
നിന്‍റെ സാക്ഷിയായ സ്തെഫാനൊസിന്‍റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു അരികെ നിന്നു അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവർ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
(പ്രവൃത്തികൾ 22:20) ഈ കൊലയിൽ പൗലോസിന് മുഖ്യ പങ്കുണ്ടെന്ന് വ്യക്തം. വീണ്ടും പുതിയ നിയമം കാണുക:അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വെച്ചു.കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
(പ്രവൃത്തികൾ 7:58, - 60 ) അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.
(പ്രവൃത്തികൾ 8:1) പൗലോസിൻ്റെ ഭീകരമുഖങ്ങളാണ് നാം കണ്ടത്.ഇ ദ്ധേഹമാണ് പിന്നീട് ഒരു സുപ്രഭാതത്തിൽ അപ്പോസ്തല വേഷമണിഞ്ഞു വരുന്നത്. അതിന് വേണ്ടി ഒരു ഹാസ്യ അവതരണവും കാണാം.
ദമസ്ക്കസ് യാത്ര
ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.അവൻ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോൾ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി;അവൻ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.നീ ആരാകുന്നു, കർത്താവേ, എന്നു അവൻ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ.നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവൻ പറഞ്ഞു.അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാർ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.ശൌൽ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവർ അവനെ കൈക്കു പിടിച്ചു ദമസ്കൊസിൽ കൂട്ടിക്കൊണ്ടുപോയി;അവൻ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.(പ്രവൃത്തികൾ 9:2-9)
ഇവിടെ കൂടെയുള്ളവർ ശബ്ദം കേട്ടന്നും ആരെയും കാണാത്തതിനാൽ മരവിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ മറ്റൊരു സ്ഥലത്ത് പറയുന്നു: എന്നോടു കൂടെയുള്ളവർ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല.(പ്രവൃത്തികൾ 22:9) ഇവിടെ പറയുന്നത് വെളിച്ചം കണ്ടു ശബ്ദം കേട്ടില്ല .മേൽ പ്രസ്താവനക്ക് നേർ വിപരീതം . നിലത്ത് വീണതിലും പൗലോസിൻ്റെ എതിരഭിപ്രായങ്ങൾ വ്യക്തമാണ്. ഇവിടെ ശൗൽ നിലത്തു വീണു എന്ന് പറയുമ്പോൾ മറ്റൊരു ഭാഗത്ത് പറയുന്നത് മറ്റൊന്ന്: ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ:
(പ്രവൃത്തികൾ 26:14) ഒരേ പുസ്തകത്തിലെ വ്യത്യസ്ഥ അധ്യായങ്ങളിൽ പറഞ്ഞ സംഭവങ്ങളിലെ വൈരുദ്ധ്യതയാണിത്. ഈ വിവരണങ്ങളിൽ ഏതാണ് വാസ്തവം.
പൗലോസിൻ്റെ യാത്ര ഉദ്ദേശ്യം സ്പശ്ടമാണ്. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പരിശുദ്ധ ഇഞ്ചീൽ പഠന പതിപ്പിൽ പറയുന്നു: യേശുവിൻ്റെ അപ്പോസ്തലരെ പീഢിപ്പിക്കാൻ ദമസ്ക്കസിലേക്ക് പോകുബോഴാണ് ദർശനം ഉണ്ടായത്.(പേജ് 406). അപ്പോസ്തലർക്കിടയിൽ സ്ഥാനം കിട്ടാനുള്ള പൗലോസിൻ്റെ ആദ്യപടിയും ഈ ഗ്രന്ഥത്തിൽ പറയുന്നു: ഈസായെ തന്നെയാണ് താൻ ഉപദ്രവിക്കുന്നതെന്ന് പറഞ്ഞു ഉടൻ തന്നെ ശൗൽ തൻ്റെ തമ്പുരാനായി ഈസായെ അംഗീകരിച്ചു (ibid 406) ജീവിതകാലമത്രയും താൻ മനുഷ്യനായും പ്രവാചകനായും പഠിപ്പിച്ച മഹാനായ യേശു പ്രവാചകനെ ദൈവമാക്കി ചിത്രികരിച്ച് സഭയിൽ നേതൃമലങ്കരിക്കാനുള്ള പൗലോസിൻ്റെ ഹാസ്യ അവതരണമായിരുന്നു ഇതെന്ന് വ്യക്തം. പൗലോസിനെ മുൻ കഴിഞ്ഞ അൻമ്പിയാക്കളെ പോലെ നബിയായി തിരഞ്ഞെടുത്തുവെന്നാണ് പഠനപതിപ്പ് പറയുന്നത് ( 407).
അപ്പോസ്തലന്മാരോട് മൗനം
യേശു തൻ്റെ മതപ്രചാരണത്തിന് വേണ്ടി തിരഞ്ഞെടുത്തു എന്ന് ഘോഷിക്കുന്ന പൗലോസ് ഇക്കാര്യം അപ്പോസ്തലരോട് അറിയിക്കുകയോ സംസാരിക്കയോ ചെയ്യാതെ അറേബ്യയിലേക്ക് കടന്നു കടക്കുകയായിരുന്നു. തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാൻ ജാതികളുടെ ഇടയിൽ അറിയിക്കേണ്ടതിന്നു അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചപ്പോൾ ഞാൻ മാംസരക്തങ്ങളോടു ആലോചിക്കയോ,എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കൽ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
(ഗലാത്യർ 1:16, 17 ) യേശു ശിഷ്യരെ കണ്ട് അദ്ധേഹത്തിൻ്റെ അധ്യാപനങ്ങളെ പഠിക്കാനോ ഉൾകൊള്ളാനോ നിൽക്കാതെ അറേബിയയിലേക്ക് പോയി. ആ യാത്രയുടെ ഉദ്ദേശ്യമോ, അവിടെ ഉണ്ടായ കാര്യങ്ങളോ ഒന്നും എവിടെയും പ്രതിപാധിക്കുന്നില്ല.
പിന്നെ ദമസ്ക്കസിലും തൻ്റെ സ്വന്ത വാദം യേശു ദൈവ പുത്രനാണന്ന് ഘോഷിക്കുകയായിരുന്നു. ഇതാണ് പൗലോസിൻ്റെ വെളിപാട്. യേശു തന്നേ ദൈവപുത്രൻ എന്നു പള്ളികളിൽ പ്രസംഗിച്ചു.കേട്ടവർ എല്ലാവരും വിസ്മയിച്ചു: യെരൂശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്കു നാശം ചെയ്തവൻ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു.(പ്രവൃത്തികൾ 9:20,21)
പൗലോസിനെ വധിക്കാൻ ശ്രമിക്കുന്നു
യേശു തന്നെയാണ് കർത്താവ് എന്ന് സിനഗോഗുകളിൽ പറഞ്ഞ് പ്രചരിപ്പിച്ച പൗലോസിനെ വധിക്കാൻ യഹൂദന്മാർ തീരുമാനമെടുക്കുന്നു.
കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.ശൌൽ അവരുടെ കൂട്ടുകെട്ടു അറിഞ്ഞു; അവനെ കൊല്ലുവാൻ അവർ രാവും പകലും നഗര ഗോപുരങ്ങളിൽ കാവൽ വെച്ചു.എന്നാൽ അവന്‍റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.
(പ്രവൃത്തികൾ 9:23-25). ദമസ്ക്കസിലെ പൗലോസിൻ്റെ നില നിൽപ്പ് ചോദ്യ ഛിന്നമായപ്പോൾ പതുക്കെ ഓടി രക്ഷപ്പെട്ടു. വീണ്ടും യരുശലമിലേക്ക് വന്നു. അവിടെ യേശു ശിഷ്യർ ഉണ്ട്. പൗലോസ് അവരെ കണ്ട് മുട്ടുന്നു. എന്തായിരിക്കും യേശു ശിഷ്യരുടെ നിലപാട്. അടുത്തതിൽ വായിക്കാം (തുടരും.).
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍