നാം ജീവിക്കുന്ന ചുറ്റുപാടിൽ ധാരാളം മതങ്ങൾ നിലകൊള്ളുന്നു . എന്നാൽ എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഒന്ന് തന്നെയാണ്. ഇതിൽ യത്ഥാർത്തതിൽ ഒന്ന് മാത്രമേ സത്യവും പ്രപഞ്ചസൃഷ്ടാവിന്റെയടുക്കൽ സ്വീകാര്യവും അത് അല്ലാഹു തന്നെ വ്യക്തമാക്കുന്നു നിശ്ചയമായും അല്ലാഹു വിന്റെയടുക്കൽ സ്വീകാര്യമയത് ഇസ്ലാം മാത്രമാകുന്നു (ആലു ഇംറാൻ 19)
إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُ
ഭൂമിയിൽ മനുഷ്യവാസം തുടങ്ങിയത് ഇസ്ലാം മതത്തോടെയാണ് ആദ്യമ മനുഷ്യനും ആദ്യ നബിയുമായ ആദം(അ) മുഖേനയാണ് മതത്തിന്റെ ആരംഭം തുടർന്നങ്ങോട്ട് അവസാന നബിയായ മുഹമ്മദ് നബി (സ) വരെ മാറി വന്ന മുഴുവൻ നബിമാരും പ്രബോധനം നടത്തിയത് ഇസ്ലാം തന്നെയാണ് . ഇവർ പ്രബോധനം ചെയ്ത അടിസ്ഥാനപരമായ നിയമങ്ങൾ എല്ലാം ഒന്നു തന്നെയാണ്. കാലത്തിനനുസരിച്ചുള്ള ശാഖാപരമായ ചില മാറ്റങ്ങൾ ഉണ്ടായേക്കാം .എന്നാൽ നിലവിൽ പല മതങ്ങളാവാനും അടിസ്ഥാന പരമായി ഭിന്നിക്കാനുമുള്ള കാരണം പിൽക്കാലക്കാരായ മനുഷ്യരുടെ വ്യാപകമായ കൈകടത്തലുകൾക്കും ദുർവ്യാഖ്യാനങ്ങൾക്കും വിധേയമായി സമൂലം മാറ്റിമറിക്കപ്പെട്ടതാണ്.
ഏകത്വം ഇസ്ലാമിൽ
അല്ലാഹുവിലുള്ള വിശ്വാസമാണ് പരമപ്രധാനം ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണ് സൃഷ്ടാവിലുള്ള വിശ്വാസം . ഏകനായ സൃഷ്ടാവിനെയാണ് ഇസ്ലാം പരിചയപ്പെടുത്തുന്നതും വിശ്വസിക്കുന്നതും . ആ സൃഷ്ടാവിന്റെ നാമമാണ് അല്ലാഹു . ഇത് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ് ഈ വാക്ക്. വിശുദ്ധ ഖുർആനിൽ ഇരുനൂറിലധികം തവണ ഏക ദൈവത്വം പരാമർശിക്കുന്നുണ്ട്. ഇസ്ലാമിലെ ഇലാഹീ ദർശനം ഖുർആൻ പറയുന്നു അല്ലാഹു ഏകനാണ്, അവൻ നിരാശ്രയനാണ് , അവൻ ജനികനോ - ജാതനോ അല്ല . അവനു തുല്യരായി ആരുമില്ല ( സൂറത്തുൽ ഇഖ്ലാസ് 1 -4)
قُلْ هُوَ اللَّهُ أَحَد,ٌ اللَّهُ الصَّمَد,لَمْ يَلِدْ وَلَمْ يُولَدْ, وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ,
നിങ്ങളുടെ ഇലാഹ് [ആരാധ്യൻ ) എക ഇലാഹാകുന്നു. അവനല്ലാതെ ഇലാഹേയില്ല; അവന്‍കാരുണ്യവാനും കരുണാവാരിധിയുമത്രെ.
(അൽ ബഖറ 163 ).
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ
നിശ്ചയമായും, ഇതുതന്നെയാണു യഥാര്‍ത്ഥമായ സംഭവവിവരണം. അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനും ഇല്ലതാനും. നിശ്ചയമായും, അല്ലാഹു തന്നെയാണ് യുക്തിമാനും പ്രതാപശാലിയും.( ആലു ഇംറാൻ 62 )
إِنَّ هَٰذَا لَهُوَ ٱلۡقَصَصُ ٱلۡحَقُّۚ وَمَا مِنۡ إِلَٰهٍ إِلَّا ٱللَّهُۚ وَإِنَّ ٱللَّهَ لَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
താനല്ലാതെ യാതൊരു ആരാധ്യനും ഇല്ലാത്തവനായ അല്ലാഹുവത്രെ, അവന്‍; അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവന്‍! അവന്‍ പരമകാരുണികനാണ്, കരുണാവാരിധിയാണ്.
താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവൻ. രാജാധികാരമുള്ളവനും, പരിശുദ്ധനും, രക്ഷ നൽകുന്നവനും,അഭയം നൽകുന്നവനും,മേൽനോട്ടം വഹിക്കുന്നവനും, പ്രതാപിയും,പരമാധികാരിയും,മഹത്ത്വമുള്ളവനും ആകുന്നു, അവൻ. അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധൻ(ഹശ്ർ 52,53 )
هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ,هُوَ ٱللَّهُ ٱلَّذِى لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ
ഇങ്ങനെ നിരവധി ആയത്തുകൾ വിശുദ്ധ ഖുർആനിൽ കാണാൻ സാധിക്കും. അല്ലാഹു എന്ന ഏകനായ സത്യ ഇലാഹിനെയാണ് ഖുർആൻ പരിചയപ്പെടുത്തിയത് ആ ഏകത്വത്തിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കുന്നത് ഇസ്ലാം മാത്രമാണ് .
എക്കാലത്തെയും നബിമാർക്ക് ഈ ഏക ഇലാഹിനെ ആരാധിക്കാനാണ് അല്ലാഹു ദിവ്യസന്ദേശം നൽകിയത് ഖുർആൻ തന്നെ പറയുന്നു :
"ഞാനല്ലാതെ ഒരു ഇലാഹുമില്ല, അതുകൊണ്ട് എന്നെ മാത്രം ആരാധിക്കുവിന്‍' എന്നു നാം ‘വഹ്‌യ്' നല്‍കുന്നതായിക്കൊണ്ടല്ലാതെ നബിയേ നിങ്ങൾക്കുമുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല" (അമ്പിയാഅ്25)
وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ
എന്നല്ല വികല വിശ്വാസമായി ഏകത്വത്തിന് കളങ്കം വരുത്തിയവരോട് അല്ലാഹു പറയുന്നു
നബിയേ പറയുക: വേദക്കാരേ , നിങ്ങൾക്കും ഞങ്ങൾക്കും ഇടയിൽ തുല്യമായൊരു വചനത്തിലേക്ക് വരുവിൻ , അല്ലാഹുവിനെയല്ലാതെ നാം
ആരാധിക്കുകയില്ല , അവനിൽ ഒരു വസ്തുവിനേയും പങ്കുചേർക്കില്ല ,നമ്മിൽ ചിലർ ചിലരെ അല്ലാഹുവിനു താഴെയുള്ള റബ്ബുകളാക്കുകയില്ല (എന്ന വചനത്തിലേക്ക്) ( ആലു ഇംറാൻ 64)
قُلۡ يَٰٓأَهۡلَ ٱلۡكِتَٰبِ تَعَالَوۡاْ إِلَىٰ كَلِمَةٍ سَوَآءٍۢ بَيۡنَنَا وَبَيۡنَكُمۡ أَلَّا نَعۡبُدَ إِلَّا ٱللَّهَ وَلَا نُشۡرِكَ بِهِۦ شَيۡئًا وَلَا يَتَّخِذَ بَعۡضُنَا بَعۡضًا أَرۡبَابًا مِّن دُونِ ٱللَّهِۚ
ഇതിനും പുറമേ നബി (സ) വ്യക്തമാക്കുന്നു : ഞാനും എന്റെ മുമ്പുള്ള മുഴുവൻ നബിമാരും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ വചനം അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹുമില്ല അവൻ ഏകനാണ്. അവന് ഒരു പങ്കാളിയുമില്ല (തുർമുദി)
ഈ ദർശനങ്ങൾ തന്നെയാണ് ഇന്ന് കാണുന്ന മതദർശനങ്ങളുടെയെല്ലാം അടിസ്ഥാന വിശ്വാസം. എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് വിശ്വാസങ്ങൾക്കും ദർശനങ്ങൾക്കും മാറ്റം സംഭവിച്ചപ്പോൾ ഇവരുടെ ദൈവ വിശ്വാസവും മാറ്റിമറിക്കപ്പെട്ടു. ഏകത്വത്തിൽ നിന്ന് ബഹുത്വത്തിലേക്ക് ചേക്കേറി. പ്രത്യേകിച്ച് ക്രിസ്തുമതം ത്രിത്വമെന്ന പുതിയൊരു ദൈവ സങ്കൽപ്പം നിർമിച്ച് പ്രചരണം നടത്തി . ഇപ്പോൾ ഒട്ടുമിക്ക സഭകളും ഇതിൽ വിശ്വസിക്കുന്നു. എന്നാൽ ഇവരുടെ ആധ്യകാല ദൈവം ഏകനാണെന്ന് ജൂതന്മാരുടെ പഴയ നിയമവും ക്രൈസ്തവരുടെ പുതിയ നിയമവും അടങ്ങുന്ന ബൈബിൾ പറഞ്ഞു തരും
ഏകത്വം ബൈബിളിൽ
പഴയ നിയമത്തിൽ
ഏകത്വ ദൈവ സങ്കൽപ്പത്തെ കുറിച്ച്
ബൈബിളിലെ പഴയ നിയമത്തിൽ പറഞ്ഞ ചില വാക്യങ്ങൾ പരിശോധിക്കാം .
"യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ.
നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം". (ആവർത്തന പുസ്തകം 6 :4-5)
"ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍" . (ആവർത്തനം 32:39)
യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു (1 രാജാക്കന്മാർ: 8: 60)
"യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
ഞാന്‍ പുരാതനമായോരു ജനത്തെ സ്ഥാപിച്ചതുമുതല്‍ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവെക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.
നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടുതന്നേ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല"(യെശയ്യ 44 :6-8)
"ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്റെ അര മുറുക്കിയിരിക്കുന്നു.
സൂര്യോദയത്തിങ്കലും അസ്തമാനത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിന്നു തന്നേ; ഞാന്‍ യഹോവയാകുന്നു;മറ്റൊരുത്തനുംഇല്ല. "
(യെശയ്യ 45:5-6)
ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു -- അവന്‍ തന്നേ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ത്ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്ടിച്ചതു; പാര്‍പ്പിന്നത്രേ അതിനെ നിര്‍മ്മിച്ചതു:-- ഞാന്‍ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. ( യെശയ്യ 45:18)
ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. (1 ദിനവൃത്താന്തം 17:20)
നിങ്ങള്‍ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങള്‍ എന്റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടുഎനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
ഞാന്‍ , ഞാന്‍ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.(യെശയ്യാവ് 43: 10, 11 )
നിനക്കു എന്റെ മുഖം കാണ്മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു. ( പുറപ്പാട് 33:20 )
ഏകനായ ഒരു ദൈവം മാത്രമേയുള്ളുവെന്ന യാതാർത്ഥ്യമാണ് പഴയ നിയമത്തിന്റെ ഈ വചനങ്ങൾ പറയുന്നത്. ഇതിനും പുറമേവാക്യങ്ങൾ പഴയ നിയമത്തിൽ നിന്ന് ഉദ്ധരിക്കാൻ സാധിക്കും.
പുതിയ നിയമത്തിൽ
ഏക ദൈവ വിശ്വാസത്തെ വിളിച്ചോതുന്ന ഏതാനും ചില വാക്യങ്ങൾ പഴയ നിയമത്തിൽ നിന്നും നാം പരിചയപ്പെട്ടു. ഇനി പുതിയ നിയമത്തിലൂടെ സഞ്ചരിക്കാം.
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.(മാർക്കോസ് 12:29,)
യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.[മത്തായി 4:10 , ലൂക്കോസ് 4 :8]
"അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല".(മാർക്കോസ് 10:17, 18 )
"ആമേന്‍ , ആമേന്‍ , ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല". (യോഹന്നാന്‍ 13:16)
"എന്റെ പിതാവ് എല്ലാവരെക്കാളും ഉന്നതനാണ് ." (യോഹന്നാന്‍ 10:29)
"എന്റെ പിതാവ് എന്നെക്കാളും ഉന്നതനാണ് ." (യോഹന്നാന്‍ 14:28)
ബൈബിളിലെ പഴയ - പുതിയ നിയമങ്ങളിൽ നിന്നും വ്യക്തമാവുന്നത് ഇവരുടെ അടിസ്ഥാനം ഏകത്വമാണ്. യേശു പഠിപ്പിച്ചതും അദ്ധേഹം ദർശനം നടത്തിയതും ഏക ദൈവ വിശ്വാസമാണ് . മാത്രമല്ല തന്നെ കൊല്ലാൻ ഒരുക്കിയ കെണിവലയിൽ നിന്നും രക്ഷപ്രാപിക്കാൻ അദ്ധേഹം മറ്റൊരു ദൈവത്തോട് നടത്തുന്ന പ്രാർത്ഥന ബൈബിൾ രേഖപ്പെടുത്തുന്നുണ്ട്
പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ത്ഥിച്ചു." (മത്തായി 26:39)
"പിതാവേ നിന്റെ കൈകളിലേക്ക് എന്റെ ആത്മാവിനെ ഞാന്‍ ഏല്‍പ്പിക്കുന്നു." (ലുക്കോസ് 23:46)
"അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപോയി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു." (ലൂക്കോസ് 5:16)
ഏകത്വം ഹിന്ദു മതത്തിൽ
ഹൈന്ദവ ദർശനങ്ങളിൽ നിന്നും ലഭിക്കുന്നതും ഏക ദൈവ വിശ്വാസം തന്നെയാണ് . ഒരേയൊരു സൃഷ്ടാവ് മാത്രമേയുള്ളു അവൻ ഏകനാണ് ഇതാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനമെന്ന് ഹൈന്ദവ ദർശനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്നാൽ പിന്നീട് ക്രൈസ്തവമതത്തെ പോലെ തന്നെ ഇതും ബഹുത്വത്തിലേക്ക് കൂപ്പുകുത്തുകയാണ് ഉണ്ടായത്. എന്നാൽ ക്രിസ്തുമതത്തിൽ നിന്ന് വ്യത്യസ്ഥമായി കല്ല് മുതൽ ആല് വരെയുള്ള നിഖില വസ്തുക്കൾക്കും അവർ ദിവ്യത്വം കൽപ്പിച്ചിട്ടുണ്ട്.
ഹൈന്ദവ ദേവന്‍മാരില്‍ പ്രമുഖര്‍ ത്രിമൂര്‍ത്തികളാണ്. ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരാണ് ത്രിമൂര്‍ത്തികള്‍. ഈ മൂര്‍ത്തികളില്‍ ആര്‍ക്കാണ് ബലം കൂടുതലെന്നറിയാന്‍ ഇതര ദേവീ ദേവന്‍മാര്‍ നടത്തിയ രസാവഹമായ സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ഇവരെക്കൂടാതെ ഇന്ദ്രന്‍, വരുണന്‍, അഗ്‌നി, ഉഷസ്, സൂര്യന്‍, സോമ തുടങ്ങിയ നിരവധി ദേവന്‍മാര്‍ ഉണ്ട്. ഇതില്‍ ഇന്ദ്രനാണ് ദേവന്‍മാരുടെ നേതാവായി ഗണിക്കപ്പെടുന്നത്.എന്നാല്‍ ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ വിശ്വാസം എണ്ണമറ്റ ദേവീദേവന്മാരെ അംഗീകരിക്കുന്നില്ലെന്നും സര്‍വ്വശക്തനായ ഏകദൈവത്തെയാണ് സ്ഥാപിക്കുന്നതെന്നും മനസ്സിലാക്കാൻ സാധിക്കും.
ചിലത് ഉദ്ധരിക്കാം
ഹിരണ്യ ഗര്‍ഭ :സമവര്‍ത്ത താഗ്രെ ഭൂതസ്യ ജാത :പരിതെക ആസിത് സദാ ധാര പ്രിധ്വീം ധ്യാമു തെമാം കസ്മെഇ ദാവായ ഹവിഷ വിധേമ (ആദിയില്‍ ഹിരണ്യഗർഭന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി . അവന്‍ ഭൂമിയെയും സ്വര്‍ഗ്ഗത്തെയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്.ലോകം മുഴുവന്‍ അവന്‍റെ കല്പനകള്‍ അനുസരിക്കുന്നു, അതിനാല്‍ അവന്നു മാത്രം ഹവിസ്സര്‍പ്പിക്കുക....(ഋഗ്ഗ്വേതം 10:121;1) ഹിരണ്യഗർഭൻ എന്നത് ദൈവത്തെ കുറിക്കുന്ന പദമാണ് കൂടാതെ വിശ്വകര്‍മ്മാവ്, പ്രജാപതി തുടങ്ങിയ പേരുകളിലെല്ലാം സംബോധന ചെയ്യുന്നതായി കാണാം.
തമിദം നികതം സഹ:സ ഏശഏക ഏകവ്രതേക ഏവയ ഏതം ദേവമേകവൃതം വേദ:സര്‍വ്വേ അസ്മിന്‍ദേവ ഏകവൃതോ ഭവന്തിയി ഏതം ദേവമേക വൃതം വേദ(അഥര്‍വ്വ വേദം 13-5-20, 21)(ഏകനായ അവന്‍ ഏകനായിത്തന്നെ എന്നെന്നും നിലനില്‍ക്കുന്നവനാണെന്ന് വിശ്വസിക്കുക. രണ്ടാമതൊരു ദൈവം ഇല്ലതന്നെ.)
നതസ്യ പ്രതിമാ ആസ്തീ യശ്യനാമ് മഹദ്യസഹേ (യജുര്‍വേദം 32:3) (അവന് സമാന്തരന്‍മാരില്ല. അവന്റെ കീര്‍ത്തി സത്യമായും മഹത്താകുന്നു)
സര്‍വ്വേ ആസ്മിന്‍ ദേവ ഏകവ്രതോ ഭവന്തിയ ഏതം ദേവമേക വൃതംവേദ:(അഥര്‍വവേദം 13, 5-22)(പ്രകാശ ഗോപുരങ്ങളായ ഗ്രഹ നക്ഷത്രങ്ങളും ജ്ഞാനികളുമെല്ലാം ഏക ദൈവത്തിലാണ് അഭയംപ്രാപിക്കുന്നത്.)
ഏക ഏവ നമസ്യ വിഷ് വിഡ്യാ (അഥർവ്വവേദം 22 - 1 )
[ഒരു അദ്വീതിയ പരമാത്മാവ് തന്നെയാണ് ഉപാസന യോഗ്യമായിട്ടുള്ളവൻ]
ഇങ്ങനെ ഹൈന്ദവ ദർശനങ്ങളിൽ ഏകത്വത്തെ കുറിക്കുന്ന നിരവധി വാക്യങ്ങൾ കാണാം .
ചുരുക്കത്തിൽ ഏത് മതത്തിന്റെയും അടിസ്ഥാനം ചെന്നത്തുന്നത് ഒരേ ബിന്ദുവിലാണ് . ഏകനായ സൃഷ്ടവിൽ എന്ന യാതാർത്ഥ്യമാണ് ഇവിടെ ദർശിച്ചത്.
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍