Posted on 7/09/2018
ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളിൽ കപടതക്ക് റിക്കാർഡ് നേടിയവരാണ് വഹാബികൾ . ക്രിസ്തുവർഷം 1703 ൽ നജ്ദിൽ ജനിച്ച മുഹമ്മദ് ബ്നു അബ്ദുൽ വഹാബും ബ്രിട്ടീഷ് ചാരൻ ഹംഫറും ചേർന്ന് പരിശുദ്ധ ദീനിന്റെ തനിമ നഷ്ട്ടപ്പെടുത്താനും കൊളോണിയലിസത്തിന്റെ ആശിർവാദത്തോടെ രൂപപ്പെടുത്തിയതാണ് വഹാബിസം. ഇദ്ധേഹം നബി സ) യോട് നീതി പാലിക്കാൻ ആവശ്യപ്പെട്ട ദുൽഖുവൈസിറത്തിന്റെ 15 മത്തെ പൗത്രനാണ്. നജ്ദിൽ നിന്നാണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷമാവുക എന്ന തിരുനബി(സ)യുടെ മുന്നറിയിപ്പിന്റെ പുലർച്ചയാണിത്. ഇയാൾ ഒരു ഗുരുനാഥന്റെ അടുത്തും സ്ഥിരമായി പഠനം നടത്തിയിട്ടില്ല. ശൈഖ് അലി ദാഗിസ്ഥാനി എന്ന ഗുരുവര്യർ ഒരിക്കൽ പറഞ്ഞു: ഇവൻ മനുഷ്യരെ പിഴപ്പിക്കും അല്ലാഹു പരാജയപ്പെടുത്തുന്നവരെയും അകറ്റുന്നവരെയും ഇവന് പിഴപ്പിക്കാൻ ലഭിക്കും .ഹിജ്റ 1148 ലാണ് ഇദ്ധേഹം വഹാബി പ്രസ്ഥാനം രൂപം നൽകുന്നത്. ക്രി 1263 ൽ ജനിച്ച ഇബ്നുതൈമിയയുടെ ആശയങ്ങളിൽ ആകൃഷ്ടരാകുകയും മക്കകാരായ മുശ്രിക്കുകളുടെ മേൽ അവതരിച്ച ആയത്തുകളെ മുസ്ലിംകളുടെ മേൽ ആരോപിക്കുകയും ബഹുദൈവാരാധകരായി ചിത്രീകരിക്കുകയും ചെയ്തു.
പാരമ്പര്യവിശ്വാസങ്ങളെ തള്ളിപ്പറഞ്ഞതിനാൽ നാട്ടിലും വീട്ടിലും നിൽക്കാൻ വയ്യാതായി . ദർഇയ്യ എന്ന നാട്ടിലേക്ക് നാടുവിട്ടു അവിടെ വെച്ച് മുഹമ്മദ് ബ്നു സഊദുമായി ബന്ധം സ്ഥാപിച്ചു. അയാളുടെ സൈന്യത്തെ ഉപയോഗിച്ച് എതിർത്തവരെ അക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് പതിവാക്കി. മക്കയും മദീനയും കൊള്ളയടിച്ചു. മഖ്ബറകൾ തല്ലിതകർത്തു തരിപ്പണമാക്കി.( ഇന്ത്യൻ മുസ് ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും - ഇ മൊയ്തു മൗലവി.) ആശയ വിയോജിപ്പ് പ്രകടിപ്പിച്ചവരെ ആയുധം കൊണ്ട് കൈകാര്യം ചെയ്തിരുന്ന ഖവാരിജുകളുടെ പിൻതലമുറക്കാരാണിവർ. മാത്രമല്ല ഇയാളുടെ പ്രസ്ഥാനത്തിൽ ചേരാത്തവർ മുസ് ലിംകളല്ലന്നും അവരുടെ രക്തവും ധനവും ഹലാലാണെന്നും വരെ ഇബ്നു വഹാബ് വാദിച്ചു. പാരമ്പര്യമായി ആചരിച്ചു പോന്ന ഇസ് ലാമിക ആചാരങ്ങളെയെല്ലാം എതിർക്കുകയും ചരിത്ര സ്മാരകങ്ങളെ തകർക്കുകയും ചെയ്തു.
ഇബ്‌നു അബ്ദുല്‍ വഹാബിന്റെ മരണത്തോടുകൂടി ഈ പ്രസ്ഥാനം കൂടുതല്‍ ഭീകരമായി മാറി. പ്രചാരണം പട്ടാളമേറ്റെടുത്തതിനാല്‍ പിന്നീട് അവര്‍ തീരുമാനിക്കുന്നതുപോലെയായിരുന്നു സംഗതികള്‍. ഹിജാസിനെ രക്തംകൊണ്ടും കലാപങ്ങള്‍കൊണ്ടും ചെഞ്ചായമണിയിച്ചു. ഇസ്‌ലാമിക ചിന്തകള്‍ക്ക് വിരുദ്ധമായി ക്രമീകരിക്കപ്പെട്ട തങ്ങളുടെ പുതിയ പ്രത്യയശാസ്ത്രത്തിന് നിരക്കാത്ത ശൈലികളെയും ചിഹ്നങ്ങളെയുമെല്ലാം അവര്‍തകര്‍ത്തെറിഞ്ഞു.സ്വഹാബികളുടെയും സൂഫികളുടെയും ഖബറുകളും മറ്റു വിശുദ്ധ ചിഹ്നങ്ങളും ഇതോടെ തകര്‍ത്തെറിയപ്പെട്ടു. 1801-02 കാലങ്ങളില്‍ കിങ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വിശുദ്ധ നഗരങ്ങളായ കര്‍ബലയും നജഫും കടന്നാക്രമിച്ചു. നൂറുക്കണക്കിനു നിരപരാധികളെ കശാപ്പ് ചെയ്യുകയും പ്രവാചകരുടെ പേരക്കുട്ടി ഹുസൈന്‍ (റ) വിന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1803-04 വര്‍ഷങ്ങളില്‍ മക്കയും മദീനയും കീഴടക്കി. നബി പുത്രി ഫാത്വിമ ബീവിയുടെയും പത്‌നി ഖദീജ ബിവിയുടെയും മഖ്ബറകള്‍ പൊളിച്ചു. അതിന്മേല്‍ കാലങ്ങളായി ഉണ്ടായിരുന്ന ഖുബ്ബകള്‍ അടിച്ചുതകര്‍ത്ത് അതിന്മേല്‍ കയറി ആനന്ദ നൃത്തം വെച്ചു. നക്ഷത്രതുല്യരായ സ്വഹാബികളും താബിഉകളുമായി ആയിരങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുല്‍ ബഖീഉം ജന്നത്തുല്‍ മുഅല്ലയും നിരപ്പാക്കി. അങ്ങനെ പല അക്രമങ്ങളും അവർ നടത്തി. ഇന്നും നടത്തികൊണ്ടിരിക്കുന്നു.
ഹിജ്‌റ 1238 ലാണ് ഈ പിഴച്ച പ്രസ്ഥാനം ഇന്ത്യയിലെത്തുന്നത്. അന്ന് മക്കയിലേക്ക് പോയ സയ്യിദ് അഹ്മദും ഇസ്മാഈൽ ദഹ്ലവിയും വഹാബികളെ കണ്ട് മുട്ടുകയും ബന്ധം സ്ഥാപിക്കുകയും ചെയ്തു .ഈ ബന്ധം വഴിയാണ് ഇബ്നു വഹാബിന്റെ പ്രസ്ഥാനത്തിന്റെ വിശഭീജം ഇന്ത്യൻ മണ്ണിലും എത്തിയത്. ഇവർ ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം ആ മാർഗം സ്വീകരിക്കുകയും അദ്ധേഹത്തിന്റെ മാർഗത്തിൽ യുദ്ധം നയിച്ചതായി അഹ്മദ് അബ്ദുൽ ഗഫൂർ രചിച്ച "മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് " എന്ന ഗ്രന്ഥത്തിന്റെ പേജ് 192ൽ പ്രതിപാധിക്കുന്നുണ്ട്. എന്നാൽ ക്രി 1921 ലെ മലബാർ ലഹളക്ക് ശേഷമാണ് കേരളത്തിൽ ഈ ഫിത്നയുടെ വിത്ത് മുളക്കാൻ തുടങ്ങിയത്. km ,Mc, വക്കം എന്നീ മൗലവിമാരുടെ അനുയായികളായ ഇവർ ആദ്യം ഐക്യസംഘമായും പിന്നീട് കേരള ജംഇയ്യത്തുൽ ഉലമയായും പിന്നീട് നദ്വത്തുൽ മുജാഹിദീനായും പ്രവർത്തിച്ച ഇവർ മടവൂർ ഗ്രൂപ്പ് ഔദ്യോഗിക ഗ്രൂപ്പ് എന്നിനിലയിൽ പിരിഞ്ഞ ഇക്കൂട്ടർ ഇപ്പോൾ എട്ടോളം വിഭാഗമായി കേരളത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. ഈ പ്രസ്ഥാനം കേരളത്തിൽ വേരൂന്നിയതോടെ നാളിതുവരെ മുസ് ലിം ലോകം ആദരവ് കൽപ്പിച്ചിരുന്ന മഹാന്മാരെ തള്ളിപ്പറയുകയും ആചാരങ്ങളെ ശിർക്കും ബിദ്അത്തുമായി മുദ്രകുത്തുകയും ചെയ്തു എന്നല്ല അല്ലാഹുവിന് കൈകാലുകളുണ്ടെന്നും തിരുനബി(സ) സാധാരണക്കാരനാണെന്നും അല്ലാഹു വിന് കീഴ്പ്പെടുന്ന വിഷയത്തിൽ വളരെ വീഴ്ച്ച വരുത്തിയവരാണ് എന്ന് പോലും വികലവാദങ്ങൾ പറഞ്ഞ് ജനങ്ങളെ വഴികേടിലെത്തിച്ചു.
ചില വികലവാദങ്ങൾ
ശ്രീശങ്കരാച്യാരുടെ സിദ്ധാന്തം സ്വാധീനിച്ചവരാണ് ശൈഖ് ജീലാനി(അൽമനാർ 1980 ജൂലൈ 10)
മുഹ് യദ്ധീൻ ശൈഖേ കാക്കണേ എന്ന് വിളിക്കൽ ശിർക്ക് 1 വട്ടം വിളിച്ചാൽ 4 പ്രാവശ്യം കാഫിർ (സൽസബീൽ 1987 ഫെബ്രുവരി )
സുന്നികൾ ബിസ്മി ചൊല്ലി അറുത്താലും ശവമാണ്. (അൽമനാർ 1980 ജനുവരി)
സുന്നികളും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം മുസ്ലിം കാഫിർ തമ്മിലുള്ള വ്യത്യാസമാണ് (സൽസബീൽ)
മുനീർ അഹ്സനി ഒമ്മല
0 അഭിപ്രായങ്ങള്‍