ലോക് ഡൗണിൽ അടുത്തറിഞ്ഞ മറ്റൊരു പുസ്തകം കേരളത്തിൻ്റെ ചരിത്ര മനുഷ്യൻ്റേതാണ്. ഹുസൈൻ രണ്ടത്താണിയെന്ന ചരിത്ര പുരുഷൻ എഴുതിയ അറിയപ്പെടാത്ത ഇന്ത്യ . 282 പേജുള്ള ഈ പുസ്തകവും #ഐപിബിയുടേത് തന്നെ. ഇന്ത്യയിലെ സുഫിസത്തിൻ്റെ വേരിൽ തുടങ്ങിയ ഗ്രന്ഥം വിവിധ സൂഫീ മാർഗങ്ങളിലൂടെ നീണ്ട ചരിത്ര പഠനം. സുഫി വക്താക്കളെയും സാഹിത്യരചനകളെയും പ്രതിപാധിക്കുന്ന അമൂല്യ രചന. സൂഫിസം ഇന്ത്യൻ സമൂഹത്തിൽ വരുത്തിയ മാറ്റവും രൂപപ്പെടുത്തിയ പരിവർത്തനങ്ങളും ചരിത്ര താളുകളിൽ അറിയപ്പെടാതെ കിടക്കുമ്പോൾ .ആ ചരിത്ര ശേഖരങ്ങളെ പഠനവിധേയമാക്കുകയാണ് അറിയപ്പെടാത്ത ഇന്ത്യ. സൗഹൃദ ഇന്ത്യയെ സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മുഗൾ ഭരണീയരെ സ്മരിക്കുന്നുണ്ട്. പ്രാചീന ഇന്ത്യയെ പുറ ലോകത്തെക്ക് എത്തിച്ച ചരിത്ര പണ്ഡിതൻ അൽ ബിറൂനികടന്ന് വരുന്നുണ്ട്. ഹൈന്ദവ ദർശനങ്ങളെയും പ്രാചീന വിശ്വാസത്തെയും പറയുന്നുണ്ട്. ഹൈന്ദവ വേതങ്ങളിലെ തിരുനബിയെ അവതരിപ്പിക്കുന്നുണ്ട്. അവസാനം ചേർത്ത ഇന്ത്യയിലെ പ്രധാനപ്പെട്ട ദർഗകൾ ഒരോരുത്തരം അറിഞ്ഞിരിക്കേണ്ടതാണ്. എന്തുകൊണ്ടും ഹൃദയസ്പൃക്കാണ് ഈ രചന.
.
0 അഭിപ്രായങ്ങള്‍