സ്വലാത്ത് പഠനവും മാഹാത്മ്യവും

 Published by lightofislam.co.in 
On 06 May 2020
മുനീർ അഹ്സനി ഒമ്മല

വിശ്വാസം ഇസ് ലാമിന്‍െറ  ആധാര ശില യാണ് . വിശ്വാസ പൂര്‍ത്തീകരണത്തിനു പ്രവാചക സ്നേഹം അഭിവാജ്യ ഘടകമാണ്. നമ്മുടെയെല്ലാം പടപ്പതരത്തിനുതന്നെ ഹേതുവാണല്ലോ മുത്ത് നബി തങ്ങൾ . അതിനാൽ അവര്‍ നമ്മിലേക്ക് ഏറ്റവും സ്നേഹിക്കപ്പേടേണ്ടതുണ്ട് .
        പ്രവാചക സ്നേഹികള്‍ക്ക് ഒഴിച്ച്കൂടാന്‍ പറ്റാത്തതാണ് തിരു നബി തങ്ങളുടെ മേലിലുള്ള സ്വലാത്ത്.പ്രവാചക സ്നേഹത്തിന്‍െറ വീര്യവും സൗന്ദര്യവും സ്വലാത്തില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം.മുത്ത് നബിയെ ആദ്യമായി സ്നേഹിക്കുന്നവര്‍ക്ക് സ്വലാത്ത് ഒരാനന്ദമാണ്.ആത്മ സംതൃപ്തിയും നവചെെതന്യവും സ്വലാത്തിലൂടെ കെെവരുന്നു.
           സ്വലാത്ത് ചൊല്ലാന്‍ നമ്മോട് ആജ്ഞ പുറപ്പെടുവിച്ചത് തന്നെ അല്ലാഹുവാണ് വിശുദ്ധ ഖുർആനിൽ പറയുന്നു: തീര്‍ച്ചയായും അല്ലാഹുവും അവന്‍െറ മലക്കുകളും നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു .സത്യ വിശ്വാസികളെ നിങ്ങളും അവിടത്തെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക. ഇതുപോലെ ഇനിയും വിശുദ്ധ ഖുർആനിലും തിരു സുന്നത്തിലുമായി സ്വലാത്തിന്‍െറ മാഹാത്മ്യം വിവരിച്ചതായി കാണാം
           സ്വലാത്ത് ഒരു ആരാധനയാണ് കാരണം അല്ലാഹു പറയുന്നു എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ മനുഷ്യ- ജിന്ന് വര്‍ഗ്ഗത്തെ ഞാൻ സൃഷ്ടിച്ചിട്ടില്ല അപ്പോള്‍ "സത്യ വിശ്വാസികളെ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക" എന്ന നിലയിൽ ഇത് ഒരു ആരാധനയാണ്.എന്നാല്‍ സ്വലാത്ത് എന്ന ഇബാദത്ത് ശരിയാവാന്‍ പ്രത്യേക നിബന്ധനകൾ ഒന്നുമില്ല. പ്രത്യേകം നിരോധിച്ചതല്ലാത്ത എല്ലാ സമയത്തും ചൊല്ലാം പ്രതിഫലാര്‍ഹമാണ്. 
       സ്വലാത്തിനെ വിശദീകരിച്ച് പണ്ഡിതന്മാർ പല വിശദീകരണങ്ങളും നല്‍കിയതായി കാണാം സ്വലാത്ത് എന്ന അറബി വാക്കില്‍ നാലക്ഷരങ്ങളാണുള്ളത് സ്വാദ്, ലാം,വാവ്,താഅ് ഇവയിൽ ഒാരോന്നും നബി തങ്ങളുടെ ബഹുമതിയറിയിക്കുന്നു 
സ്വാദ്- നബി തങ്ങളുടെ വിശ്വസ്തതയും പരിശുദ്ധിയും 
ലാം- അല്ലാഹുവുമായുള്ള ദര്‍ശനം
വാവ്- നബിയുടെ സബൂര്‍ണ്ണത
താഅ്- നബിയുടെ അതുല്യത
    ( അന്നൂറുല്‍ മംദൂദ് - 69)
   ഹാഫിള് അബു ദര്‍ദുല്‍ ഹവിയ്യ് ( റ) പറയുന്നു സത്യ വിശ്വാസികളെ നിങ്ങളും സ്വലാത്തും സലാമും ചൊല്ലുക എന്ന സൂക്തം ഇറങ്ങിയത് ഹിജ്റ 2-)0 വര്‍ഷത്തിലാണ് . അന്നുമുതല്‍ സ്വലാത്ത് നിര്‍ബന്ധമായി . ഇബ്നു അബൂ സെെഫുല്‍ യമനി ( റ) പറയുന്നു ശഅ്ബാന്‍ സ്വലാത്തിന്‍െറ മാസമാണ് . മേല്‍ സൂക്തം ഇറങ്ങിയത് ശഅ്ബാനിലായിരുന്നു.ഹാഫിളു സ്സഖാവി( റ)പറയുന്നു ഇൗ സൂക്തം നബി തങ്ങളുടെ അതുല്യ വ്യക്തിത്വവും മഹിത സ്ഥാനവും തെളിയിക്കാൻ പര്യാപ്തമാണ് . കാരണം ആദ്യമായി അല്ലാഹുവും മലക്കുകളും നബി (സ) യെ പ്രകീര്‍ത്തിച്ച ശേഷമാണ് ജനങ്ങളോട് അതിനു നിര്‍ദ്ദേശിച്ചത്.  ഇമാം ഖസ്തല്ലാനി (റ) മാസിലികുല്‍ ഹുനഫയില്‍ രേഖപ്പെടുത്തുന്നു. ആദ്യം അല്ലാഹു സ്വലാത്ത് ചൊല്ലിയത് വിശ്വാസികൾക്ക് സ്വലാത്ത് ചൊല്ലാന്‍ പ്രചോദനമാകുവാനും സ്വലാത്ത് ഉപേക്ഷിക്കുന്നവരെ ഭയപ്പെടുത്തി അറിയിക്കാനുമാണ് 
              ഇമാം അഹമ്മദുസ്സാവി (റ) രേഖപ്പെടുത്തുന്നു നബി (സ) തങ്ങളുടെ മേല്‍ സ്വലാത്തും സലാമും ചൊല്ലല്‍ നിര്‍ബന്ധമാണ് . ഇതിൽ പണ്ഡിതന്മാർക്കിടയില്‍ അഭിപ്രായാന്തരമില്ല.പക്ഷെ , എപ്പോഴെല്ലാം,എത്ര എണ്ണം തുടങ്ങിയ കാര്യങ്ങളിൽ വീക്ഷണ വ്യത്യാസങ്ങളുണ്ട്. വിശ്വാസി ജീവിതത്തില്‍ ഒരു തവണയെങ്കിലും സ്വലാത്ത് ചൊല്ലല്‍ നിര്‍ബന്ധമാണന്ന് ഇമാം മാലിക് (റ) വ്യക്തമാക്കുന്നു.എല്ലാ നിസ്ക്കാരത്തിന്‍െറ അവസാന അത്തഹിയ്യാത്തിലും നിര്‍ബന്ധമാണന്ന് ഇമാം ശാഫിഇൗ (റ) അഭിപ്രായപ്പെടുന്നു. ഏതു സദസ്സിലും ഒരു പ്രാവശ്യമെങ്കിലും സ്വലാത്ത് അനിവാര്യമാണന്ന പക്ഷക്കാരാണ് ഇമാം അബൂ ഹനീഫ (റ), അഹമ്മദ് ബ്നു ഹമ്പല്‍ (റ) എന്നിവർ.‍ സല്‍പ്രവർത്തികളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായ സ്വലാത്ത് പരിധിയും പരിമിതിയുമില്ലാതെ വര്‍ദ്ധിപ്പിക്കുകയാണ് നിര്‍ബന്ധമെന്ന് ചിലർ അഭിപ്രായപ്പെടുന്നു.  (തഫ്സീറുസ്സാവി)  
        സ്വലാത്തിനെ സംബന്ധിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.ഇബ്നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു .നബി (സ) പറഞ്ഞു: അല്ലാഹുവിന് സഞ്ചാരികളായ ഒരു വിഭാഗം മലക്കുകളുണ്ട് .
എന്‍െറ സമുദായത്തിന്‍െറ സലാം അവർ എനിക്ക് എത്തിച്ചുതരുന്നു.(ഹാക്കിം) നബി തങ്ങൾ പറഞ്ഞു ഖിയാമത്ത് നാളില്‍ എന്നിലേക്ക് ഏറ്റവും ബന്ധപ്പെട്ടവന്‍ എൻെറ മേലില്‍ സ്വലാത്ത് അധികരിപ്പിക്കുന്നവനാണ് (തുര്‍മുദി)
" ഒരാൾ എനിക്കു സലാം ചൊല്ലിയാല്‍ അതു മടക്കാന്‍ അല്ലാഹു എനിക്ക് ആത്മാവ് തിരിച്ചുനല്‍കുന്നതാണ്(അബൂദാവൂദ്). അബൂ ഹുറെെറ (റ) വില്‍ നിന്ന് വ്യാഴായിച്ചയായാല്‍ അല്ലാഹു ഒരു വിഭാഗം മലക്കുകളെ അയക്കും . വ്യഴായചയും വെള്ളിയാഴ്ച രാവും നബി തങ്ങളുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നവരെയൊക്കെ അവർ കനകപ്പേനകൊണ്ട് വെള്ളിക്കടലാസില്‍ എഴുതിവെക്കുന്നു." ഇപ്രകാരം സ്വലാത്തിനെ പറ്റി ഹദീസില്‍ ധാരാളം വന്നിട്ടുണ്ട്. 
       മനസ്സാന്നിധ്യത്തോടും ഭക്തിയോടും സ്വലാത്ത് ചൊല്ലണം കാരണം സ്വലാത്തിനെ അവഗണിച്ചാല്‍ ,നിസാരമാക്കിയല്‍  അല്ലാഹു വിന്‍െറ അനുഗ്രഹത്തില്‍ നിന്ന് വിദൂരത്താകുന്നതാണ്. മാത്രമല്ല നബി തങ്ങളുടെ നാമം കേട്ടിട്ട് അതിനെ അവഗണിച്ച് സ്വലാത്ത് ചൊല്ലാത്തവനാണ് ഏറ്റവും വലിയ ലുബ്ധനെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്.ഹുസൈൻ( റ) വില്‍ നിന്ന് ഉദ്ധരണി: നബി തങ്ങൾ പറഞ്ഞു: എൻെറ നാമം കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനാണ് ലുബ്ധന്‍(ഹാക്കിം) ജാബിര്‍ (റ) വില്‍ നിന്നും: റസൂൽ (സ) പറഞ്ഞു: ഒരാൾ ലുബ്ധനാകാന്‍ എൻെറ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാതിരുന്നാല്‍ മതി "(ദെെലമി).ഇബ്നു  അബ്ബാസ് (റ) ഉദ്ധരിക്കുന്നു : നബി തങ്ങൾ പറഞ്ഞു : എൻെറ പേരിൽ സ്വലാത്ത് ചൊല്ലാന്‍ വിസ്മരിച്ചവന്‍ സ്വര്‍ഗപാതയില്‍ നിന്ന് വ്യതിചലിച്ചവനാണ് . 
    വലിയ മര്യാദയോടെയും ആദരവോടെയുമാണ് സ്വലാത്ത് ചൊല്ലേണ്ടതും അതിന്‍െറ സദസ്സുകളില്‍ പങ്കെടുക്കേണ്ടതും കാരണം തിരുനബിയുടെ നാമം പറയുകയോ ശ്രവിക്കുകയോ ചെയ്യുന്ന ഏതു വനാമത്തോടുക്തി, നിഷ്കളകത,ബഹുമാനം,
എന്നിവക്കു പുറമേ തിരുസന്നിധിയില്‍ പാലിക്കേണ്ട അതേ ഒതുക്കവും അടക്കവും ഉണ്ടാകല്‍ നിര്‍ബന്ധമാണ്. ഗതകാല പണ്ഡിതന്‍മാരും സൂഫിവര്യന്‍മാരും ഇപ്രകാരമാണ് ചെയ്തിരുന്നത്.
           തിരുനബിയുടെ നാമം പറയുബോള്‍ ഇമാം മാലിക് (റ) വിന്‍െറ തല ഭക്തി യാല്‍ കുനിഞ്ഞു പോകാറുണ്ടായിരുന്നെന്നും ചര്‍മ്മത്തിന് നിറപ്പകര്‍ച്ച സംഭവിച്ചിരുന്നതായും ചരിത്രത്തിൽ കാണാം. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഇമാമിന്‍െറ മറുപടി ഇതായിരുന്നു:ഞാൻ ദര്‍ശിച്ചതെല്ലാം നിങ്ങള്‍ അറിയിന്നപക്ഷം എൻെറ പ്രവർത്തനങ്ങളെല്ലാം നിങ്ങള്‍ക്ക് അഭികാമ്യമായിത്തോന്നും ഞാൻ പ്രഗത്ഭ ഖാരിആയ മുഹമ്മദ് ബ്നുല്‍ മുൻകദിര്‍ (റ) വിന്‍െറ സമക്ഷം ഹദീസ് ശേഖരിക്കാന്‍ ചെല്ലാറുണ്ട്. തിരുനാമത്തോടുള്ള ഭക്തിയാല്‍ അനിയന്ത്രിതമായ ദു:ഖവും വിലാപവും മാത്രമേ ഞാൻ അദ്ദേഹത്തില്‍ കണ്ടിട്ടുള്ളു.
അബ്ദുറഹ്മാനുബ്നുല്‍ ഖാസിം (റ) വിന് തിരു നാമത്തോടുള്ള ആദരവിനാല്‍ രക്തയോട്ടം നിലച്ചുപോവുന്ന അവസ്ഥ വരെ സംജാതമായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്തവിധം മുഖത്തിന്‍െറ നിറം മാറുകയും ചെയ്തിരുന്നു. നബി( സ)യുടെ പേര് പറയുബോള്‍  കണ്ണീര്‍കണങ്ങള്‍ ഇറ്റിത്തീരുംവരെ    അദ്ദേഹം തേങ്ങികരഞ്ഞിരുന്നതായും ഓര്‍ക്കപ്പെടുന്നു.
സ്വലാത്ത് ചൊല്ലുബോള്‍ ശബ്ദം ഉയര്‍ത്തലും പ്രത്യേക സുന്നത്താണ് . മറ്റുള്ളവര്‍ക്ക് സ്വലാത്ത് ചൊല്ലാന്‍ ഇത് പ്രചോദനമാകും . മിതമായ ശബ്ദമേ ഉപയോഗിക്കാവൂ. ജനങ്ങള്‍ വെറുക്കും വിധം ഒച്ചവെക്കല്‍ കറാഹത്താണെന്ന്  ഇബ്നു ഹജര്‍ (റ) വും ഇമാം നവവി (റ) വും വ്യക്തമാക്കുന്നു 
(അദ്ക്കാര്‍)
         സ്വലാത്ത് ചൊല്ലിയാല്‍ ലഭ്യമാകുന്ന നേട്ടങ്ങളും പ്രതിഫലങ്ങളും നിരവധിയാണ്. ഗതകാല പണ്ഡിതന്മാർ ഖുർആനില്‍ നിന്നും സുന്നത്തില്‍ നിന്നും ധാരാളം പ്രതിഫലങ്ങള്‍ ഉദ്ധരിച്ചതായി കാണാം
സ്വലാത്ത് ചൊല്ലുന്നവന്‍െറ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നു,അല്ലാഹുവിന്‍െറ സംതൃപ്തി കരസ്ഥമാക്കാം ,കാരുണ്യം ലഭ്യമാക്കാം,അന്ത്യദിനത്തില്‍ തിരുദര്‍ശനം സാധ്യമാകും,അവിടത്തെ ശഫാഅത്ത് നിര്‍ബന്ധമാക്കാന്‍ ഹേതുവാകും , ഒരു സ്വലാത്തിന് നൂറോ അതില്‍ കൂടുതലോ പ്രതിഫലം നല്‍കപ്പെടുന്നു,സ്വലാത്ത് ചൊല്ലുന്നവന്‍െറ നന്മക്കായി മലക്കുകള്‍ അപേക്ഷിക്കുന്നു,ദാരിദ്ര്യനിര്‍മാര്‍ജനത്തിന് കാരണം ,നന്മയുടെ വഴികൾ തുറക്കപ്പെടും,ഭൗതിക സ്ഥാന മാനങ്ങള്‍ ഉയരാന്‍ കാരണമാകും ,നരകരക്ഷ,പാപമോചനം,ഹൃദയ ശുദ്ധി തുടങ്ങിയ കാര്യങ്ങളാണ് പലരും പ്രധാന നേട്ടങ്ങളായി എണ്ണിയത്. കൂടാതെ നബിതങ്ങളുടെ ആദരണീയരൂപം സ്വലാത്ത് ചൊല്ലുന്നവന്‍െറ ഹൃദയത്തില്‍ പതിയുമെന്നത് സ്വലാത്തിലൂടെ ലഭിക്കുന്ന  ഹൃദ്യമായ അനുഭൂതിയാണ്. സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നതുമൂലം ഒരു ആത്മീയ ഗുരുവായി അതു നമ്മെ പരീരക്ഷിക്കാനും ഹേതുവാകും ഇൗ രണ്ടു കാരണങ്ങളും യൂസുഫുന്നബ്ഹാനിയുടെ ' ജാമിഉസ്സലവാത്ത് അലാ സയ്യിദിസ്സാദാത്ത് എന്ന ഗ്രന്ഥത്തില്‍ എണ്ണിയിട്ടുണ്ട്. 
ഇമാം ഇബ്നു സബ്അ് (റ) ശിഫാഇല്‍ സ്വലാത്ത് കൊണ്ട് ലഭ്യമാകുന്ന  ഭൗതികവും ആത്മീയവുമായ മുന്നൂറോളം   ഗുണങ്ങള്‍  പറഞ്ഞതായി യൂസുഫുന്നബ്ഹാനി (റ ) അവിടത്തെ സആദത്തുദ്ദാറെെനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഖസ്തല്ലാനി (റ)മാസാലിക്കുല്‍ ഹുനഫയില്‍  അമ്പതോളം നേട്ടങ്ങള്‍ വിവരിച്ചിട്ടുണ്ട്. 
    അശുദ്ധവും മലിനവുമായ എല്ലാ സ്ഥലങ്ങളിലും നബി (സ) യുടെ പേരിൽ സ്വലാത്ത് നിരോധിച്ചതായി യൂസുഫ്ബ്നു ഇംറാനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിടുണ്ട് .മാത്രമല്ല മലമൂത്ര വിസര്‍ജ്ജനം,സംയോഗം തുടങ്ങിയ സമയങ്ങളിലെല്ലാം സ്വലാത്ത് നിഷിദ്ധമാണെന്ന് സുലെയ്മാനുല്‍ ജമല്‍ (റ) അഭിപ്രായപ്പെട്ടിരിക്കുന്നു.കുളിമുറിയിലും ഭക്ഷിക്കുന്ന സമയത്തും നിഷിദ്ധമാണെന്ന് ചിലർ വിശദീകരണം നല്‍കിയതായികാണാം .
          അഹ്മദുസ്സ്വാവി (റ) പറയുന്നു ' ദലാഇലുല്‍ ഖെെറാത്ത് രചിക്കാന്‍ കാരണം സയ്യിദ് മുഹമ്മദ് സുലൈമാനുല്‍ ജസൂലിക്കുണ്ടായ ഒരനുഭവമായിരുന്നു .ഒരിക്കല്‍ മഹാനവറുകള്‍ക്ക്  ളുഹര്‍ നിസക്കാരത്തിന് വെള്ളം കിട്ടാതെയായി .കിണർ ഉണ്ടങ്കിലും കോരിയെടുക്കാന്‍ പ്രയാസം .ബുദ്ധിമുട്ടിനില്‍ക്കുബോള്‍ ഒരു പെണ്‍കുട്ടി വന്നു കാര്യമന്നേക്ഷിച്ചു. ശെെഖവറുകള്‍ വിഷയം ധരിപ്പിച്ചു  നിസ്ക്കാര സമയമായി പക്ഷേ വെള്ളമില്ല ,കിണറില്‍ നിന്ന് എടുക്കാനും സാധിക്കുന്നില്ല.കേള്‍ക്കേണ്ടതാമസം എന്തോ ഉരുവിട്ട്കൊണ്ട് അവള്‍ കിണറിലേക്ക് തുപ്പുകയായിരുന്നു . അത്ഭുതമെന്ന് പറയട്ടെ കെെകൊണ്ട് കോരിയെടുക്കാന്‍ പാകത്തില്‍ വെള്ളം പൊങ്ങിവന്നു. വുളൂഅ് നിര്‍വഹിച്ച ശേഷം ഈ അനുഗ്രഹീത പദവിയെ പറ്റി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: നബി തങ്ങളുടെ മേല്‍ വര്‍ദ്ധിപ്പിക്കുന്ന സ്വലാത്താണ് ഇതിനു കാരണം (അന്നൂറുല്‍ മംദൂദ് ) ഇവിടുന്ന് ലഭിച്ച ആര്‍ജവവും ആവേശവുംകാരണമായാണ് ദലാഇലുല്‍ ഖെെറാത്ത് എന്ന വിശ്വപ്രസിദ്ധ സ്വലാത്ത് ഗ്രന്ഥം ജസൂലി തങ്ങളിലൂടെ പിറവിയെടുക്കുന്നത് .
        പ്രവാചകരോടുള്ള അദമ്യമായ അനുരാഗത്താല്‍ തിരു റൗളയിലേക്ക് സ്വലാത്തിന്‍െറ നിലക്കാത്ത കുത്തൊഴുക്കുണ്ടാവണം അപ്പോഴണ് ഹൃദയ വസന്തമായ തിരുദൂതരോടുള്ള സ്നേഹം ഉൗട്ടിയുറപ്പിക്കാന്‍ സാധിക്കുകയുള്ളു .അവിടുത്തോടുള്ള കറകളഞ്ഞ സ്നേഹം നമ്മുടെ ഹൃത്തടത്തില്‍ നിറഞ്ഞാല്‍ മാത്രമെ പരലോകത്ത് വിജയികളുടെ പക്ഷത്ത് ചേരാനാകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍