ലോകമറിഞ്ഞ തിരുജന്മം

www.lightofislamiblogspot.com
17/9/2023
റബീഉൽ അവ്വൽ 1
        മക്ക. ലോകത്തിലെ തന്നെ വിശുദ്ധ ഗേഹം കഅബാലയം സ്ഥിതി ചെയ്യുന്ന നാട്. നിരവധി ചരിത്രങ്ങൾ ഈ നാടിന് പറയാനുണ്ട്. ആ നാട്ടിൽ ലോകം പ്രതീക്ഷിക്കുന്ന അന്ത്യ പ്രവാചകർ ഭൂജാതനാവുമെന്ന് അവർ പ്രതീക്ഷിച്ചു.

 അതിനിടയിൽ കഅബ പൊളിക്കാൻ യമനിലെ അബ്റഹത്ത് രാജാവും കൂട്ടാളികളും മക്കയിൽ വന്നു. 
ആനകളുടെ അകമ്പടിയോടെ ആയിരകണക്കിന് പടയാളികളുടെ നേതൃത്വത്തിൽ ഒരു വലിയ സംഘം കഅബ ലക്ഷ്യമാക്കി വന്നു. എന്നാൽ കടുത്ത ബലം പ്രയോഗിച്ചിട്ടാണ് ആനകൾ മക്കയുടെ അതിർത്ഥി കടന്നത്.     
         ഈ സമയം അല്ലാഹു പെട്ടെന്ന് തന്നെ അബാബിൽ എന്ന് പേരുള്ള ഒരു പക്ഷി കൂട്ടത്തെ പറഞ്ഞയച്ചു. . അത് കൂട്ടം കൂട്ടമായി വന്നു. കൊക്കിൽ ചുട്ടുപഴുത്ത കല്ലുകൾ ഉണ്ടായിരുന്നു. അവ ഇവരുടെ മേൽ വർഷിച്ചു. അബ്റഹത്തിന്റെ മഹാ സൈന്യം കൂട്ടം തെറ്റി ഓടാൻ തുടങ്ങി. ആനകൾക്ക് ഒന്നും ചെയ്യാനായില്ല. അപഹാസ്യനായി അബ്റഹത്ത് പിന്തിരിഞ്ഞു പോയി . ഈ സംഭവം ആനക്കലഹം എന്നറിയപ്പെട്ടു.

അങ്ങനെ ഇതെല്ലാം കഴിഞ്ഞു അൻപത്തിഒന്ന് ദിവസം പിന്നിട്ടു. മക്കയിൽ ഒരു മഹാ സംഭവം നടക്കാൻ പോവുന്നു. അതിനെ വിളംഭരപ്പെടുത്തി നിരവധി സംഭവങ്ങൾ നടക്കുന്നു. ആ നാട് ഇന്ന് വരെ കാണാത്തതെല്ലാം കാണുന്നു. എന്തായിരിക്കും അവിടെ നടക്കാൻ പോവുന്ന ആ മഹാ സംഭവം.

ലോകം കാത്തിരുന്ന മുത്ത്നബിയുടെ ജനനമായിരുന്നു അത്. അന്നൊരു ഏപ്രിൽ 21 ന് തിങ്കളാഴ്ച്ച ദിവസം സുബ്ഹിയോട് അടുത്ത സമയം റബീഉൽ അവ്വൽ പന്ത്രണ്ടിന്
കൈകൾ കുത്തി , ചേലാകർമ്മം ചെയ്യപ്പെട്ട നിലയിൽ , പൊക്കിൾ കൊടി മുറിക്കപെട്ട് പുഞ്ചിരിക്കുന്ന മുഖവുമായി ആ കുഞ്ഞ് മക്കയിലെ പേരു കേട്ട ഖുറൈശി തറവാട്ടിൽ ജനനമെടുത്തു. ലോകം മുഴുവൻ സന്തോഷം കൊണ്ടു .പ്രകാശം പരത്തി ഒരത്ഭുത പ്രഭ പുറപ്പെട്ടു. ലോക നേതാവായ അവസാനത്തെ നബിക്ക് അതുല്യമായ വരവേൽപ്പ് നൽകി ലോകം.

നബിയുടെ ജനന വേളയിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. പരിസരത്തുള്ള ബിംബങ്ങൾ എല്ലാം തല കുത്തി വീണു, പേർഷ്യക്കാർ ആരാധിച്ചിരുന്ന തീ അണഞ്ഞു പോയി , മൂസാ നബിയുടെ കാലം മുതൽ കത്തി കൊണ്ടിരുന്ന തീയ്യായിരുന്നു. കിസ്റാ കൊട്ടാരം ഞെട്ടിത്തരിച്ചു . അതിന്റെ പതിനാല് ഗോപുരങ്ങൾ തകർന്ന് വീണു. സാവാ തടാക വറ്റിവരണ്ടു. ഇബ്ലീസിന്റെ സിംഹാസനം നിലംപതിച്ചു. അവൻ കരഞ്ഞ് കൊണ്ടിരിന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ബിംബങ്ങൾ മുഖം കുത്തി വീണു.
എല്ലാം തൗഹീദിനെ പുനസ്ഥാപിക്കാൻ വന്ന നബിയുടെ ജന്മം നടന്നു എന്ന സൂചന 

ഉലകം കാത്തിരുന്നത് പോലെ വലിയുപ്പ അബ്ദുൽ മുത്തലിബ് ആ കുട്ടിക്ക് മുഹമ്മദ് എന്ന് പേരു വിളിച്ചു. അല്ലാഹു നിശ്ചയിച്ച പേരായിരുന്നു അത്. 
      അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു. മർറുളഹ്റാൻ എന്ന പ്രദേശത്ത് ഈസീ എന്ന് പേരുള്ള ശാമുകാരനായ ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹം ഇടക്കിടെ മക്കക്കാരോട് പറയും മക്കക്കാരേ, നിങ്ങളിൽ ഒരു കുഞ്ഞ് ജ നിക്കാൻ സമയമായിട്ടുണ്ട്. അറബികൾ ആ കുഞ്ഞിനെ അനുസരിക്കും. അനറബികളെ ആ കുഞ്ഞ് അധീനപ്പെടുത്തും.

ആ കുഞ്ഞ് ജനിക്കാനിരിക്കുന്ന കാലമാണിത് മക്കയിൽ ആര്ജനിച്ചാലും പ്രസ്തുത പുരോഹിതൻ അന്വേഷി
ക്കാറുണ്ടായിരുന്നു.

അങ്ങനെ നബി ജനിച്ച ദിവസം രാവിലെ അബ്ദുൽ മുത്ത്വലിബ് ഈസിയുടെ അടുത്തേക്ക് ചെന്നു. അബ്ദുൽ മുത്ത്വിലിബിനെ കണ്ടപ്പോൾ ഈസി പറഞ്ഞു; ആ കൂട്ടി യുടെ പിതാവ് നിങ്ങൾ ആവട്ടെ. ഞാൻ പറയാറുള്ള കുട്ടി തിങ്കളാഴ്ച ദിവസം ജനിച്ചിരിക്കുന്നു. ആ കുട്ടി നബിയായി നിയോഗിക്കപ്പെടുന്നതും വഫാത്താകുന്നതും തിങ്കളാഴ്ചയായിരിക്കും. അപ്പോൾ അബ്ദുൽ മുത്തലിബ് പറഞ്ഞു കഴിഞ്ഞ രാത്രി സുബ്ഹിയോടെ എനിക്കൊരു കുഞ്ഞ് ജനിച്ചിരിക്കുന്നു! ചോദ്യം. നിങ്ങൾ എന്താണ് കുഞ്ഞിന് പേര് വെച്ചത്? മറുപടി: മുഹമ്മദ്,

ഇതുകേട്ട പുരോഹിതൻ പറഞ്ഞു: അല്ലാഹു സത്യം, നിങ്ങളിൽ ജനിച്ച ആ കുട്ടി ഈ വീടിന്റെ (കഅ്ബ യുടെ) ആളായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മൂന്ന് കാരണങ്ങളിലൂടെ നിങ്ങൾക്കത് മനസ്സിലാക്കാം. . ആ കുട്ടിയുടെ നക്ഷത്രം ഇന്നലെ ഉദിച്ചിട്ടുണ്ട്. ٫. ഇന്നാണ് കുട്ടി ജനിച്ചത്. ٫കുട്ടിയുടെ പേര് മുഹമ്മദ് എന്നാണ്.

    അങ്ങനെ മുത്ത്നബി ഉപ്പയുടെ സാന്നിധ്യവും താലോലവും ഇല്ലാതെ ഉമ്മയുടെയും വലിയുപ്പയുടെയുമൊക്കെ ലാളനയിൽ ഖുറൈശി തറവാട്ടിൽ കുറച്ച് ദിവസം കഴിഞ്ഞു പോയി. ഏഴു ദിവസം ആമിന ബീവി മുല കൊടുത്തു. പിന്നിട് കുറച്ചു ദിവസം സുവൈബതുൽ അസ്ലലമിയയും കൊടുത്തു. അങ്ങനെയിരിക്കെ അതാ നവജാത ശിശുക്കളെ തേടി ബനു സഅദിന്റെ യാത്രാ സംഘം മക്കയിലേക്ക് നടന്നു നീങ്ങുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍