പ്രവാചകത്വമെന്ന പ്രകാശം

റബീഉൽ അവ്വൽ 8

മക്കയിൽ നബി തങ്ങൾ ജീവിതം തുടങ്ങിയിട്ട് നാല്പപത് വർഷം. ഇടക്കിടക്ക് എകാന്തവാസനായി ഹിറയിൽ ഒറ്റക്കിരുന്ന് ആരാധനയിൽ മുഴുകിയിരിക്കുന്നു. ഭക്ഷണം ഖദീജാ ബീവി പാകം ചെയ്തു കൊടുക്കും.
       ഒരു ദിവസം നബി തങ്ങൾ ഹിറാ ഗുഹയിൽ ഒറ്റക്കിരിക്കുകയാണ്. പുറത്ത് ആൾ പെരുമാറ്റം. നോക്കുമ്പോൾ മുന്നിൽ തന്നെ ഒരു അപരിചിതൻ നിൽക്കുന്നു. ഇതുവരെ അദ്ധേഹത്തെ എവിടെയും കണ്ടിട്ടുമില്ല. ആരായിരിക്കും ഇത് നബി തങ്ങൾ ചിന്തയിലാണ്ടു.

വന്ന ആഗതൻ പറഞ്ഞു:
ഓ മുഹമ്മദ് (സ), സന്തോഷിക്കൂ, ഞാൻ ജിബ്രിൽ ആണ് , നിങ്ങൾ ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ സന്ദേശവാഹകനുമാണ്. 
ശേഷം ജിബ്രിൽ ( അ ) ആമുഖങ്ങളൊന്നുമില്ലാതെ പറഞ്ഞു:
വായിക്കുക. 
നബി (സ) : ഞാൻ ഓതുന്നവനല്ല
അവിടെ ഉണ്ടായിരുന്ന ഒരു പുതപ്പ് എടുത്ത് നബിയെ കൂട്ടിപ്പിടിച്ചു. ആ ആലിംഗനം നബിയെ അല്പം ഭയപ്പെടുത്തി
വീണ്ടും ജീബ്രീൽ : വായിക്കൂ
മറുപടി : ഞാൻ ഓതുന്നവനല്ല

ഇങ്ങനെ മൂന്ന് തവണ ചോദിക്കുകയും മറുപടി പറയുകയും ചെയ്തു .ഞാൻ എന്താണ് ഓതേണ്ടത് എന്ന് നബി ചോദിച്ചപ്പോൾ സൂറത്തുൽ അലഖിലെ ആദ്യ അഞ്ചു ആയത്തുകൾ ഓതി കൊടുത്തു. 
സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക,മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു ,ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു ,പേന കൊണ്ട് പഠിപ്പിച്ചവനാണ്,മനുഷ്യന് അവന്‍ അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു. 

        അറിവിന്റെ അനിവാര്യത വ്യക്തമാക്കുന്ന പ്രത്മ സൂക്തങ്ങൾ, തിരുനബി ശ്രദ്ധാപൂർവം ശ്രവിക്കുകയും ഓതുകയും ഗ്രഹിക്കുകയും ഒപ്പം മനപാഠമാക്കുകയും ചെയ്തു. അധ്യാപനത്തിന്റെ രീതി ശാസ്ത്രമാണ് ഇവിടെ ജീബ്രീൽ ( അ ) പകർന്നു നൽകുന്നത്.  

          അങ്ങനെ മക്കകാരുടെ അൽ അമീൻ നുബുവത്തെന്ന അതുല്യ പ്രകാശത്തിലേക്ക് പ്രവേശിച്ചു. ഹിറയിൽ വെച്ച് ഇഖ്റഇലൂടെ ഖത്മു നുബുവ്വത്തും നടത്തി.
    മലക്കിനെ നേരിൽ കണ്ട നെട്ടലിൽ അല്പം ഭയത്തോടെ വീട്ടിലേക്ക് പോയി. വീട്ടിൽ ഉണ്ടായിരുന്ന ഖദീജാ ബീവിയോട് എന്ന പുതപ്പിക്കു എന്ന് പറഞ്ഞു. അവർ നബിയെ പുതപ്പിച്ചു. മഹതി കാര്യങ്ങൾ അനേഷിച്ചു. തങ്ങൾ എല്ലാം വിശദീകരിച്ചു. 
നബി തങ്ങൾ പറഞ്ഞു: എനിക്ക് എന്തോ ഭയം പോലെ
ഖദീജാ ബീവി : അങ്ങ് ഭയപ്പെടേണ്ട, അല്ലാഹു അങ്ങയെ പ്രയാസപ്പെടുത്തില്ല. അല്പം കഴിഞ്ഞ് ഖദീജാ ബീവി നബിയേയും കൂട്ടി വറഖത് ബിൻ നൗഫൽ എന്ന പിതൃ സഹോദരനെ കാണാൻ പോയി. വിവരങ്ങൾ പറഞ്ഞു മുൻ കഴിഞ്ഞ വേദങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം പറഞ്ഞു: ഇത് മൂസാ നബിയുടെ അടുക്കൽ വന്ന മലക്ക് ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍