മാനവ ജീവിതത്തെ മാറ്റിമറിച്ച
നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക്സാക്ഷ്യം
വഹിച്ച മണ്ണാണ് മദീന.
വിശ്വാസ സംരക്ഷണാര്‍ഥം മക്കയില്നിന്ന് പലായനം ചെയ്ത തിരുദൂതരെയുംഅനുചരന്മാരെയും നെഞ്ചേറ്റിയ മണ്ണ് സമരത്തിന്റെയും ജീവിത
സമര്പ്പണത്തിന്റെയും ഉജ്ജ്വല
മാതൃകകള് കോറിയിട്ട ദേശം
ഇസ്ലാമിക ജീവിതക്രമം സമ്പൂര്ണ
രൂപത്തില് ലോകസമക്ഷം
സമര്പ്പിക്കപ്പെട്ട ഭൂപ്രദേശം
പരിശുദ്ധ ഇസ്ലാമിന്‍െറ ഭരണത്തിന്‍െറ ആസ്ഥാനം.
കോടി കണക്കിന് ജനങ്ങളുടെ ആശാ കേന്ദ്രം പുണ്യ റൗള സ്ഥിതിചെയ്യുന്ന
പുണ്യഭൂമി.
പ്രാചീന കാലത്ത് യസ് രിബ് എന്നാണ് അറിയപ്പെട്ടത്. നൂഹ് നബിയുടെ സന്താന പരമ്പരയിൽ പെട്ട
യസ്രിബ് എന്ന വ്യക്തിയാണ് ഈ
ദേശത്തിനു അടിത്തറ പാകിയത്
എന്നതിനാലാണ് യസ്'രിബ് എന്ന
നാമത്തിൽ ആദ്യകാലത്ത്
അറിയപ്പെട്ടത് എന്ന് അറബ്
ചരിത്രകാരന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്
നബിയാണ് ഈ പ്രദേശത്തിന് പട്ടണം എന്ന് അർഥം വരുന്ന അറബി വാക്കായ മദീന എന്ന പേര് നൽകിയത്. തുടർന്ന്
തിരു നബിയുടെ ആഗമനത്തോടെ
നബിയുടെ പട്ടണം എന്നർത്ഥം വരുന്ന മദീനത്തുറസൂൽ എന്ന് അറിയപ്പെടുന്നു.
ഇപ്പോൾ പ്രശോഭിത നഗരം
എന്നർഥം വരുന്ന മദീന മുനവ്വറ
എന്നാണ് അറിയപ്പെടുന്നത്. ധാരാളം പേരുകൾ കൊണ്ട് പ്രസിദ്ധമാണ് മദീന. പ്രശസ്ത ചരിത്രകാരൻ അലിയു സ്സംഹൂദി തന്‍െറ വഫാഉല്‍ വഫാ എന്ന കിതാബില്‍ 94 പേരുകൾ പറഞ്ഞിട്ടുണ്ട്.
പല ഗോത്രങ്ങള്‍ ചിന്നി ചിതറി കിടന്നിരുന്ന ആഭൂ പ്രദേശം ഇൗ സുന്ദര നഗരമായി രൂപാന്തരം പ്രാപിച്ചതിന്‍െറ പിന്നിലെ ചാലക ശക്തി മുത്ത് റസൂൽ മാത്രമാണ്. അന്നുമുതല്‍ ഇന്നോളം ലോക മുസ്ലിംകള്‍ ഒരു പോലെ സ്നേഹിക്കുന്ന പുണ്യ ഭൂമിക. ഇത് പോലെയൊരു സ്നേഹം മറ്റൊരു പ്രദേശത്തിനും ലഭിച്ചിട്ടില്ല. പതിനാലു നൂറ്റാണ്ട് അപ്പുറം മുദ്ര കുത്തിയ മദീനത്തുന്നബി ( തിരു നബി യുടെ നഗരം) എന്ന ആ നാമം ഇതുവരെ മാഞ്ഞുപോയിട്ടില്ല. ഇത്രയും കാലമായിട്ടും ആ പഴയ പ്രതാപം ഇപ്പോഴും നില നില്‍ക്കുന്നു. പുണ്യ നബി യുടെ തിരു സാന്നിധ്യം ഇന്നും ആ നഗരത്തിനുണ്ട്. ആ പുണ്യ നഗരത്തിന്‍െറ കഥ പറയാൻ ധാരാളം ചരിത്രകാരന്‍മാര്‍ പുസ്തകങ്ങൾ രചന നടത്തിയിട്ടുണ്ട്. ഒൗസ് ഗസ്റജ് സംഘട്ടനത്തില്‍ നിന്ന് അന്‍സാര്‍- മുഹാജിര്‍ സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും കഥ പറയുന്നുണ്ട് ആ നഗരം.പുണ്യ നബിയെ നെഞ്ചേറ്റിയത് മുതൽക്ക് ആ വിശുദ്ധ നഗരം ചരിത്രത്തിൽ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്.
മക്കയിലും പരിസരത്തും ഒതുങ്ങി നിന്ന ഇസ്ലാം മദീനയിൽ നിന്ന് വളരെ പെട്ടെന്ന് ലോകം മുഴുക്കെ പടര്‍ന്നു പന്തലിച്ചു. വിവിധ ദേശങ്ങളിലേക്ക്, നാനാ ദിക്കുകളിലേക്ക് തിരു നബി യുടെ പാഠശാലയില്‍ നിന്ന് പ്രാവീണ്യം നേടിയവരുടെ നേതൃത്വത്തിൽ പലായനം തുടങ്ങി, പല രാജക്കന്‍മാരിലേക്കും തിരു ദൂതരുടെ കത്തുകള്‍ വഴി പ്രബോധനം ആരംഭിച്ചു , ആ പ്രകാശം എല്ലായിടത്തും വെളിച്ചം വീശി .അക്കാലത്തു തന്നെ പുണ്യ മതത്തെ ഇരു കെെകളും നീട്ടി സ്വീകരിക്കാന്‍ അവസരം ലഭിച്ച ഭൂമികയാണ് നമ്മുടെ കേരളം.
മസ്ജിദ് നബവിയും, ഖുബായും ജന്നത്തുല്‍ ബഖീഉം മസ്ജിദ് ഖിബ്‌ല ത്തെെന്‍ , ബദര്‍, ഉഹ്ദ് രണഭൂമിക, തിരു റൗള എല്ലാം മദീനയുടെ ചരിത്രവും മഹത്വവും അടയാളപ്പെടുത്തുന്നു. ഇസ്ലാമിന്‍െറ തനതായ പാരമ്പര്യത്തിന്‍െറ പ്രതീകമായി ഇന്നും നിലനില്ക്കുന്ന പള്ളിദര്‍സ്സിന്‍െറ കഥ പറയാൻ അഹ്‌ലു സ്സുഫയില്‍ ധാരാളമുണ്ട്. പില്‍ കാലത്ത് വന്ന മഹാത്മാക്കള്‍ ആ പാഥ പിന്‍പറ്റി പള്ളി ദര്‍സുകള്‍ക്ക് അഴക് കൂട്ടിയപ്പോള്‍ മദീനയുടെ പള്ളി ദര്‍സിന് മഹത്വമേറി. സഇൗദ് ബ്നു മുസയ്യബ് ( റ) വും ഇമാം മാലിക് (റ) വുമെല്ലാം മദീന പള്ളിയിലെ അഗ്രേസരായ മുദരിസ്സുമാരാണ്. വലിയ പണ്ഡിതവ്യൂഹം മദീന പള്ളിയില്‍ നിന്ന് ഇസ്ലാമിന്‍െറ പ്രബോധന മേഖലയിൽ പരിലസിച്ചിട്ടുണ്ട്. തിരു നബി യുടെ പാഠശാലയില്‍ നിന്ന് പലപ്പോഴായി എഴുന്നൂറിലധികം പേർ അഹ്‌ലുസുഫയില്‍ പ്രാതിനിധ്യം അറിയിച്ചവരാണ് പലരും കൃഷി, കച്ചവടം , പ്രബോധനം തുടങ്ങിയ മേഖലയിൽ ഇറങ്ങി തിരിക്കുബോള്‍ മറ്റു ചിലർ സദാ സമയവും അഹ് ലുസുഫയില്‍ തന്നെ , ഇക്കൂട്ടരില്‍ പ്രധാനിയാണ് അബൂഹുറെെറ(റ ) . വളരെ കുറച്ച് കാലം കൊണ്ട് മുത്ത് നബി യുടെ മദീനാ പൊയികയിലെ പാഠശാലയിലിരുന്ന് കൂടുതൽ ഹദീസ് (5374) നിവേദനം ചെയ്ത വ്യകതിത്വമാണ് അബൂഹുറെെറ (റ). പലരും ഉടുത്ത വസ്ത്രം മാറ്റിയുടുക്കാന്‍ പോലും ഇല്ലാതെയാണ് അഹ് ലുസുഫയി ല്‍ ഉണ്ടായതെന്ന് അബൂഹുറെെറ (റ) പറയുന്നു. ഇങ്ങനെ നിരവധി കഥകൾ പങ്കുവെക്കാനുണ്ട് മദീനയിലെ തിരുദൂതരുടെ പാഠശാലക്ക്.
മദീനയുടെ ചരിത്രം ലോകത്തോട് വിളിച്ചറിയക്കുന്ന ചില ചരിത്ര കേന്ദ്രങ്ങൾ ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം.
മസ്ജിദുൽ ഖുബാ
------------------------------
മദീനാ പ്രദേശത്ത് മുത്ത് നബി (സ) എത്തിയപ്പോള്‍ താമസമാക്കിയത് ഖുബായിലായിരുന്നു. അംറു ബ്നുല്‍ ഒൗഫ് ( റ) വിന്‍െറ പരബരയില്‍ പെട്ട കുത്സൂമു ബ്നു ഹിദ്മയുടെ വീട്ടിലായിരുന്നു. അവിടെ തരിശ് ഭൂമിയില്‍ ( കാരക്ക ഉണക്കുന്ന സ്ഥലം)നബിയുടെ നേതൃത്വത്തിൽ ഒരു പള്ളി നിര്‍മാണം നടത്തി , തിരു നബി സ്വന്തമായി കല്ലും മണ്ണും ഇതിന്‍െറ നിര്‍മാണത്തിനായി ചുമന്നുവെന്ന് സ്വഹാബികൾ സാക്ഷ്യം വഹിക്കുന്നു.എ ഡി 622 ലാണ് നിര്‍മ്മാണം കഴിച്ചത്. തഖ് വയുടെ മേല്‍ എടുപ്പ് കഴിപ്പിച്ച പള്ളിയെന്ന് വിശുദ്ധ ഖുർആനിൽ പറയപ്പെട്ടത് ഖുബയെ പറ്റിയാണ്. മുആദ് ബിന്‍ ജബല്‍ (റ) വിനെയാണ് ഇമാമായി നിശ്ചയിച്ചത്. എല്ലാ ശനിയാഴ്ചയും നബിതങ്ങള്‍ അവിടെ പോകാറും നിസ്ക്കരിക്കാറുമുണ്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. മസ്ജിദ് ഖുബായില്‍ വെച്ച് നിസ്ക്കരിച്ചാല്‍ ഒരു ഉംറയുടെ പ്രതിഫലമുണ്ടെന്ന് തിരു നബി പഠിപ്പിക്കുന്നു. 1986ല്‍ അവസാനമായി ഫഹദ് രാജാവിന്റെ നേതൃത്വത്തിൽ പുതുക്കി പണിതതാണ് ഇന്നു കാണുന്ന രൂപം. ജനബാഹുല്ല്യമാണ് ഇപ്പോഴും സന്ദര്‍ശകര്‍ മസ്ജിദ് നബവിയില്‍ നിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെയാണ്.
മസ്ജിദുൽ ജുമുഅ
-------------------------------------
മദീനയിലേക്ക് ഹിജ്റ വന്ന മുഹമ്മദ് നബി (സ) ഖുബാ പള്ളി സ്ഥാപിച്ച് കുറച്ച് നാള്‍
അവിടെ തങ്ങിയ ശേഷം തിരു നബി വീണ്ടും യാത്ര തുടര്‍ന്നു, ഒരു വെള്ളിയാഴ്ചയായിരുന്നു യാത്ര
ബനൂസാലിമ്ബ്നു ഔഫ് ഗോത്രത്തിന്റെവാസസ്ഥലത്തെത്തിയപ്പോള് ജുമുഅ
നമസ്കരിക്കാന്സമയമായി.അവിടെയുള്ളവാദിസുല്ബ് എന്ന സ്ഥലത്ത് വെച്ച്നൂറോളം വരുന്ന അനുചരന്മാര്ക്കൊപ്പം
നബി(സ) ജുമുഅ നിര്‍വഹിച്ചു. നബി (സ) തങ്ങള്‍നിര്‍വഹിച്ച ആദ്യത്തെ ജുമുഅയാണിത്.
ആ സ്ഥലത്ത് നിര്‍മിച്ച പള്ളിയാണ് മസ്ജിദ് ജുമുഅ.ഖുബാ മസ്ജിദിനും മസ്ജിദുന്നബവിക്കും
ഇടയിലാണ് ഇത്.
മസ്ജിദുന്നബവി
----------------------------------
ഹിജ്റ യാത്രയിൽ ഖുബായില്‍ നിന്ന് യാത്ര തുടര്‍ന്ന തിരുദൂതര്‍ മദീനയിൽ എത്തിചേര്‍ന്നു. പലരും ഒട്ടകത്തിനെ പിടിച്ച് നിര്‍ത്തി തിരു നബി യെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നബി (സ,) അവരോട് പറഞ്ഞു നിങ്ങള്‍ അതിനെ വിടുക , അതിനോട് കല്‍പ്പിക്ക പെട്ടിരിക്കുന്നു. ശേഷം ഖസ് വാഅ് എന്ന് പേരായ ആ ഒട്ടകം തിരുനബിയെയും വഹിച്ച് സഹ് ല്, സുഹെെല്‍ എന്ന രണ്ട് യതീം കുട്ടികളുടെ സ്ഥലത്ത് മുട്ടുകുത്തി. ആ സ്ഥലം വിലക്ക് വാങ്ങി തിരുദൂതര്‍ പള്ളി നിര്‍മിച്ചു അത് തന്നെയാണ് മസ്ജിദ് നബവി എന്ന് അറിയപ്പെടുന്നത്. അവിടെത്തന്നെയാണ് നബിയുടെ ഭവനവും നില നില്‍ക്കുന്നത്. മസ്ജിദിന് 3 വാതിലുകളാണ്
ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത്
ബാബുറഹ്മ, പടിഞ്ഞാറ് ഭാഗത്ത്
ബാബുജിബ്രീൽ, കിഴക്ക് ഭാഗത്ത്
ബാബുന്നിസാ. ഏഴു വർഷത്തിന് ശേഷംഏ.ഡി 629 ൽ മസ്ജിദിൻറെ വലിപ്പംഇരട്ടിയാക്കി. പള്ളിയോട് ചേര്‍ന്ന് പാഠശാലയും മറ്റും സ്ഥാപിച്ചു.ഏ.ഡി 707 ൽ ഉമവിയ്യ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക് പഴയ മസ്ജിദ്
മാറ്റി വലുതാക്കി പണിതു.ഈ ഘട്ടത്തിൽ മസ്ജിദിൻറെ
നീളവും വീതിയും 84,100 മീറ്റർ
വീതമായിരുന്നു.ഒപ്പം തേക്കിൽ
തീർത്ത് മേൽക്കൂരയും പണിതു. ചുമരുകൾ അലങ്കരിച്ചു.
അബ്ബാസിയ ഖലീഫ
അൽ മഹ്ദി പള്ളിയുടെ വടക്ക് ഭാഗം വീണ്ടും വിപുലമാക്കി. കിഴക്കുംപടിഞ്ഞാറും എട്ടു വീതവും വടക്ക്നാലുമായി 20 വാതിലുകളും അദ്ദേഹം
പണിതു. പിന്നീട് സഊദി രാജവംശമാണ് ആധുനിക വല്‍ക്കരിച്ചത്. ഇവർ തന്നെയാണ് ലെെബ്രറിയും സ്ഥാപിച്ചത്. അബ്ദുല്ല രാജാവിന്റെ കാലത്താണ് നവീകരണം നടന്നത്. തിരുനബിയുടെ അന്ത്യവിശ്രമം ഇവിടെയായതിനാല്‍ സന്ദര്ശനം ജനനിബിഢമാണ് ഹജ്ജിനും ഉംറക്കും വരുന്നവര്‍ തിരുനബിയെ സിയാറത്ത് ചെയ്യാതെ സ്വന്തം ദേശങ്ങളിലേക്ക് മടങ്ങുകയില്ല. ആരെങ്കിലും എന്നെ സന്ദര്‍ശിച്ചാല്‍ അവന്‍ ജീവിതത്തില്‍ എന്നെ സന്ദര്‍ശിച്ചവനെ പോലെയാണെന്നാണ് തിരുവചനം.മസ്ജിദുന്നബവിയില്‍ നിസ്ക്കരിച്ചവന് ആയിരം ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് മുത്ത് നബി പഠിപ്പിക്കുന്നു. സഈദ് ബിന്‍ മുസയ്യബ് (റ) ഇമാം മാലിക് (റ)തുടങ്ങിയ മഹത്തുക്കള്‍ ദര്‍സ് നടത്തിയ പള്ളിയാണിത്. ഇമാം ശാഫിഈ (റ) മാലിക് ഇമാമിന്‍െറ ശിഷ്യത്വം സ്വീകരിച്ചത് ഇവിടെയാണ്.
മസ്ജിദുൽ ഖിബ്‌ല ത്തെെന്‍
---------------------------------------------------
മുഹമ്മദ് നബിയുടെയും ഇസ്ലാമിക ചരിത്രത്തിലെയും സുപ്രധാന സംഭവം
നടന്ന പള്ളിയാണ്. മദീനയുടെ
പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ
പർവതത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക്
അഭിമുഖമായിട്ടാണ് മസ്ജിദ്
ഖിബ്ലതൈൻ സ്ഥിതിചെയ്യുന്നത്.
തുരു നബി മദീനയിലെത്തി
പതിനേഴ് മാസക്കാലം
നിസ്കാരത്തിൽഅഭിമുഖീകരിച്ചിരുന്നത് ജെറുസലേമിലെ ബൈതുൽ
മുഖദ്ദസിലേക്കായിരുന്നു. എന്നാൽ
ശേഷം വിശുദ്ധ ഗേഹം കഅബയിലേക്ക്
ഖിബ് ല മാറ്റാനുള്ള ഉത്തരവ്
ഖുർആനിലടെ ലഭിച്ചു. തിരു നബിയുടെ അതിയായ ആഗ്രഹമായിരുന്നു അത്.
അതു പ്രകാരംനബിയും സ്വഹാബികളും
കഅബയിലേക്ക് തിരിയുകയും
അതിനെ ഖിബ്‌ല യാക്കി
സ്വീകരിക്കുകയും ചെയ്തു. നാല്
റക്അത്തുള്ള ളുഹ്റിന്റെ രണ്ട് റക്അത്ത് നിസ്കരിച്ച ശേഷമായിരുന്നു ഈ
വഹ് യ് ഉണ്ടായത്. അതിനാൽ
ബാക്കി രണ്ട് റക്അത്ത് കഅബക്ക്
നേരെ തിരിഞ്ഞാണ് നിസ്കരിച്ചത്.
ഒരു നേരത്തെ നിസ്ക്കാരം രണ്ട്
വ്യത്യസ്ത ഖിബ്‌ല കളുടെ നേരെ
തിരിഞ്ഞ് നിന്ന്
നിസ്ക്കരിച്ചതിനാൽ
അത് മുതൽ രണ്ട് ഖിബ് ലകളുള്ള
പള്ളിയെന്നർഥം വരുന്ന മസ്ജിദ്
ഖിബ്‌ലതൈൻ എന്ന പേരിൽ
അറിയപ്പെട്ടു.
പുണ്യ റൗള
-------------------------
തിരു നബി (സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനാണ് റൗളാ ശരീഫ് ( പണ്യ റൗള) എന്ന് പറയുന്നത്. സ്വര്‍ഗീയ സ്ഥാനമെന്ന് തിരു നബി പറഞ്ഞയിമാണിത്. മസ്ജിദു നബവിയില്‍ ആണ് റൗള സ്ഥിതി ചെയ്യുന്നത്. ലോകത്തൊരു മറ്റൊരു വ്യക്തിയുടെയും ഖബറിടത്തിന് ഇങ്ങനെയൊരു പേരോ, മഹത്ത്വമോ ലഭിച്ചിട്ടില്ല. എറ്റവും സന്ദര്‍ശിക്കപ്പെടുന്ന സ്ഥലവും ഇത് തന്നെ മുത്ത് നബി യുടെ മഹത്ത്വമാണ് വിളിചോദുന്നത്. തിരു നബി യെ സന്ദര്‍ശിക്കല്‍ ഏതൊരു വിശ്വാസിയുടെയും കടമയാണ് , ഹജ്ജും ഉംറയും കഴിഞ്ഞല്‍ അവിടെ ചെല്ലണം. പുണ്യ നബിയെസന്ദര്‍ശിക്കണം
ഇമാം നവവി (റ) പറയുന്നു “ഹജ്ജും ഉംറയും
കഴിഞ്ഞതിനുശേഷംമക്കയില് നിന്ന് മദീനയിലേക്കെത്തണം. നബിയുടെ വിശുദ്ധ റൗള സിയാറത്തിനാണത്.ഏറ്റവും പുണ്യമായ ആരാധനയാണത്.
ബസ്സാര്, ദാറുഖുത്നി, ഇബ്നു ഉമര്(റ)വില് നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു,എന്റെ ഖബ്ര്‍ ഒരാള് സിയാറത്ത്ചെയ്താല് എന്റെ ശഫാഅത്ത് അവന്
നിര്ബന്ധമായി. നബിയുടെ ഖബ്ര്‍ശരീഫിനടുത്ത് അവന് ചെന്നു നില്ക്കണം.
റൗളയുടെ ചുമരിന്നഭിമുഖമായി
ഖിബ്ലക്ക് പിന്നിട്ടാണ് നില്ക്കേണ്ടത്. ഭൗതികമായ മുഴുവന് വിചാരങ്ങളില്
നിന്നും മുക്തനായി കണ്ണടച്ച്
തിരുനബിയുടെ മഹത്ത്വവും സ്ഥാനവും മനസ്സില് കൊണ്ടുവന്നുള്ള നില്പ്പ്.
ശേഷം ശബ്ദം ഉയര്ത്താതെ സലാം
പറയണം. ആരെങ്കിലും സലാം
പറഞ്ഞേല്പ്പിച്ചതുണ്ടെങ്കില് അതും പറയുക. ശേഷം സിദ്ദീഖ്(റ), ഉമര്(റ)എന്നിവര്ക്ക് സലാം പറയണം. അതിനു
ശേഷം നബിയുടെ ഖബ്ര്‍
ശരീഫിന്നരികില് തന്നെയെത്തി
തിരുനബിയെ തവസ്സുല് ചെയ്ത്
പ്രാര്ത്ഥിക്കണം. പ്രാര്ത്ഥനയില്
വെച്ച് ഏറ്റവും നല്ലത് ഉതബിയില്
നിന്ന് ഉദ്ധരിക്കപ്പെടുന്ന
പ്രാര്ത്ഥനയാണ്’’ (ഈളാഹ്)
റൗളാശരീഫിന്റെ
മണ്ണ് അനുഗൃഹീതമാണ്.
അതാണ് ബറക്കത്തെടുക്കാന്
പറ്റിയതും. പുണ്യ
പൂമേനിയെ പുല്കിയ
പുണ്യസ്ഥലത്തിന് ബറക്ക
ത്തില്ലാതിരിക്കുമോ?
മദീനയിലെ പൊടിപടലങ്ങള് പോലുംരോഗശാന്തിയാണെങ്കില്
അവിടുത്തെ മണ്ണ്
ബര്ക്കത്തുള്ളത് തന്നെയാണ്.
ജന്നത്തുല്‍ ബഖീഅ്
----------------------------------------
മസ്ജിദുന്നബവിയുടെ പരിസരത്ത് കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ജന്നത്തുല് ബഖീഅ് മദീനയിലെ ഏറ്റവും വലിയഖബ്ര്സ്ഥാനാണ്. തിരുനബി(സ്വ)പലസന്ദര്ഭങ്ങളിലും ഈ ഖബ്ര്സ്ഥാനില്
സന്ദര്ശനം നടത്തിയതായും അവിടെ മറപെട്ടു കിടക്കുന്നവര്ക്കു വേണ്ടി
പ്രാര്ത്ഥന നടത്തിയിരുന്നതായും
ഹദീസുകളില് പറയുന്നുണ്ട്.
സ്വഹാബിമാരും പ്രവാചക
പത്നിമാരും, തിരുസന്താനങ്ങളും
രക്തസാക്ഷികളും, താബിഉകളും
അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണ്ജന്നത്തുല് ബഖീഅ്. അവിടെ സന്ദര്ശനം
നടത്തല്‍ വെള്ളിയാഴ്ച
പ്രത്യേകിച്ചുംസുന്നത്താണ്. അല്‍ ഗര്‍ഖദ് എന്ന് പേരുള്ള വലിയ മുള്ളുകളുള്ള ചെടികൾ അവിടെയുണ്ട് അത്കൊണ്ടാണ് "ബഖീഉല്‍ ഗര്‍ഖദ്" എന്ന നാമത്തില്‍ അറിയപ്പെടുന്നത്. ഉസ്മാൻ ബിന്‍ മള്ഊന്‍ (റ) വിനെയാണ് ആദ്യമായി ഇവിടെ മറവ് ചെയ്യപ്പെട്ടത്. മുഅ്മിനീങ്ങള്‍ അവിടെ മറമാടപ്പെടാന്‍ കൊതിക്കുന്നവരാണ്. പ്രധാന കാരണം മഹാന്‍മാരുടെ സമീപമെത്താന്‍ വേണ്ടിയാണ് . അത് പോലെ തന്നെ തിരു നബി പറഞ്ഞു അവിടെ കിടക്കുന്നവര്‍ക്ക് അന്ത്യ നാളില്‍ ശുപാർശ ലഭിക്കുമെന്ന്. അവിടെയുള്ളവര്‍ക്ക് നിര്‍ഭയരായി എണീക്കാമെന്നും. മുത്ത് പുനർജന്മം ലഭിച്ച് അവിടുന്ന് ബഖീഇല്‍ ചെന്ന് അവിടെയുള്ളവര്‍ തിരുനബിയോടൊപ്പമാണ് പുനർജന്മം നല്‍കുക. ഇത് കൊണ്ടെല്ലാമാണ് ലോകം മുഴുവനുമുള്ള വിശ്വാസി വൃന്ദങ്ങള്‍ ഇൗ മണ്ണില്‍ മരിച്ചു വീഴാന്‍ അഭിലാഷവുമായി നടക്കുന്നത്. അതാണ് മഹത്തുകള്‍ പാടിയത്.
" സര്‍വ്വോത്തമരായ മുത്ത് നബി യുടെ ജാഹ് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും എന്നെ രക്ഷിക്കണേ നാഥാ
മദീനയിലെ ആവാസവും ജന്നത്തുല്‍ ബഖീഇല്‍ ഒരു ഖബറിടവും എനിക്ക് ഒൗദാര്യമായി നല്‍കണേ".
ഉസ്മാന്‍ ബിന്‍ മള്ഊന്‍(റ), ഉബയ്യ്ബ്ബ്നു കഅ്ബില്‍ അന്‍സാരി, ഉസെെദ് ബിന്‍ ഹുദെെര്‍, അബ്ദുറഹ്മാൻ ബിന്‍ ഒൗഫ് (റ), ഉസാമത് ബിന്‍ സെെദ് (റ), അബ്ബാസ്( റ), ഫാത്തിമ ബീവി (റ), ഹസൻ, ആയിശ ബീവി, സെെനബ ബീവി, ഇബ്രാഹീം തുടങ്ങിയവർ അവിടെ മറവ് ചെയ്യപ്പെട്ട മഹാരഥന്‍മാരാണ്.
ഇങ്ങനെ നിരവധി മഹത്തായ കേന്ദ്രങ്ങളും സ്മാരകങ്ങൾ കൊണ്ടും പുണ്യമാക്കപ്പെട്ട മഹാനഗരമാണ് മദീന. ചരിത്രം മുദ്ര കുത്തിയ ഏറ്റവും വലിയ ഭൂമികയാണ് മദീന.
9048740007

0 അഭിപ്രായങ്ങള്‍