ഇമാം ശാഫിഈ (റ) വിന്റെ പ്രധാന ശിഷ്യരിൽ പ്രമുഖൻ ഇമാം അബു ഇബ്റാഹിം ഇസ്മാഈലുബ്നു യഹ് യ അൽ മുസനി [ റ] ഹിജറ 175 ൽ ജനിച്ചു. എന്റെ മദ്ഹബിന്റെ സഹായി എന്നാണ് ശാഫിഈ (റ) വിശേഷിപ്പിച്ചത്. അത് ഇമാം യാതാർത്ഥ്യമാക്കുകയും ചെയിതു. പണ്ഡിതനും പരിത്യാഗിയും ആബിദും സൂക്ഷമശാലിയുമായിരുന്ന മുസനി (റ) തന്നെയാണ് ഇമാം ശാഫിഈ [ റ] വിന്റെ വാക്കുകൾ മാലോകർക്ക് മുൻപിൽ വരച്ച് കൊടുത്തത്. നിരവധി ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിക്കാൻ അവർക്ക് സാധിച്ചു ശൈഖ് മൻസൂറുൽ ഫഖീഹ് (റ) പറയുന്നു: ഇമാം മുസനി(റ) വിന്റെ ഗ്രന്ഥങ്ങളിലെ കോർവയേക്കാൾ നല്ലതായി മറ്റൊന്നിനെയും ഞാൻ എന്റെ ഇരു നയനങ്ങൾ കൊണ്ട് ദർശിക്കുകയോ, എന്റെ ശ്രവണേന്ദ്രിയങ്ങൾ കൊണ്ട് ശ്രവിക്കുകയോ ചെയിതിട്ടില്ല. ഇമാം ബൈഹഖി[റ] പറയുന്നു: ഏറ്റവും ഉപകാരപ്രദവും ഫലമുളവാക്കിയതും ബർക്കത്തുടയതുമായതായി ഇമാം മുസനിയുടെ മുഖ്ത്വസറിനേക്കാൾ വേറെ ഒരു ഗ്രന്ഥത്തെയും നമുക്ക് അറിവായിട്ടില്ല. ഇങ്ങനെ മുസനി [റ] വിന്റെ ഗ്രന്ഥങ്ങളെ കുറിച്ച് ഇപ്രകാരം വിശാരദന്മാരായ പല പ്രമുഖ വ്യക്തിത്വങ്ങളും വാചാലരായിട്ടുണ്ട്.
ശാഫിഈ മദ്ഹബിലെ ദഖീഖായ മസ്അലകളും മറ്റും അവ്യക്തതയില്ലാത്ത വണ്ണം ക്രോഡീകരിക്കുകയും ചെയിത മുഖ് ത്വസർ ഇമാമിന്റെ പ്രധാന ഗ്രന്ഥമാണ്. ഇമാം തന്നെ പറയുന്നു ഇരുപത് വർഷം കൊണ്ടാണ് അത് പൂർത്തികരണം നടത്തിയത്. പല മാറ്റങ്ങൾ വരുത്തി 8 തവണ അതിന്റെ രചന നിർവഹിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല അവർ തുടരുന്നു എല്ലാ ഗ്രന്ഥവും രചന നടത്താൻ ഉദ്ധേശിക്കുമ്പോൾ അതിനു മുൻപ് മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കുകയും പ്രത്യേകം നിസ്ക്കാരം നിർവഹിക്കുകയും ചെയ്യാറുണ്ട്.
ഇമാം മുസനിയോട് ശൈത്വാൻ ഏറ്റുമുട്ടിയാൽ മുട്ട്കുത്തി പോവുമെന്നാണ് സ്വന്തം ശിഷ്യനെ സംബന്ധിച്ച് ഇമാം ശാഫിഈ [റ] സ്മരിക്കുന്നത്. ശാഫിഈ ഇമാമിന്റെ ജദീദായ ഖൗലുകളെ ഉദ്ധരിച്ചവരിൽ പ്രധാനിയാണ്. ശാഫിഈ ഇമാമിന്റെ വഫാത്തിനു ശേഷം അറുതുപത് കൊല്ലം ജീവിച്ചു. ശാഫിഈ [റ ] വിന്റെ ജനാസ കുളിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. മുഖ്ത്വസറിനു പുറമേ പല ഗ്രന്ഥങ്ങളും രചന നടത്തി.
الجامع الكببير, الجامع الصغير ، المنثور، المسائل المعتبرة ، الترغيب في العلم، كتاب الوثائق
തുടങ്ങിയവ അവയിൽ ചിലത്.
ഇമാം ശാഫിഈ (റ ) വിനെയും മദ്ഹബിനേയും ലോകത്തിന് പരിചയപ്പെടുത്തിതന്ന ജ്ഞാന ദീപം ഇമാം മുസനി [റ] ഹിജ്റ 264 റബീഉൽ അവ്വൽ 24ന് ഈ ലോകത്ത് നിന്നും യാത്രയായി.
മുനിർ അഹ്സനി ഒമ്മല
9048740007
0 അഭിപ്രായങ്ങള്‍