പഴയനിയമം ഭാഗം 1 -- മുനിർ അഹ്സനി ഒമ്മല

പഴയനിയമത്തിലെ ആദ്യത്തെ ഭാഗമായി
കൊടുത്തിരിക്കുന്നത് തോറ . ന്യായ പ്രമാണങ്ങൾ, പഞ്ച
ഗ്രന്ഥികൾ എന്ന പേരുകളിൽ അറിയപ്പെടുന്നു. ഉല്പ്പത്തി,
പുറപ്പാട്, ലേവ്യ പുസ്തകം, സംഖ്യ പുസ്തകം, ആവര്ത്തന
പുസ്തകം എന്നിവയാണ് ഇൗ അഞ്ചു പുസ്തകങ്ങൾ.
ഇതിനെയാണ് മൂസാ നബിക്ക് ഇറക്കിയ തൗറാത്ത് എന്ന്
പറയുന്നത്. യഥാർത്ഥ ത്തില് ഇത് മോശെ പ്രവാചകരുടെ
തോറയാണോ. ഒരിക്കലുമല്ല കാരണം അദ്ദേഹത്തിന്െറ
മരണവും അനന്തര സംഭവങ്ങളും ഇതിൽ പ്രതിപാദിക്കുന്
നുണ്ട് ഇതെങ്ങനെ മോശെ പ്രവാചകര്ക്ക്
ഇറക്കിയതാവും
അത് ഇപ്രകാരം വായിക്കാം 5 അങ്ങനെ
യഹോവയുടെ ദാസനായ
മോശെ യഹോവയുടെ വചനപ്രകാരം
അവിടെ മോവാബ് ദേശത്തുവെച്ചു
മരിച്ചു.
6 അവൻ അവനെ മോവാബ് ദേശത്തു
ബെത്ത് പെയോരിന്നെതിരെയുള്ള
താഴ്വരയിൽ അടക്കി; എങ്കിലും
ഇന്നുവരെയും അവന്റെ ശവകൂഴിയുടെ
സ്ഥലം ആരും അറിയുന്നില്ല.
7 മോശെ മരികൂമ്പോൾ അവന്നു
നൂറ്റിരുപതു വയസ്സായിരുന്നുന്ന
അവന്റെ കണ്ണു മങ്ങാതെയും അവൻറെ
ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
8 യിസ്രായേൽമക്കൾ
മോശെയെകൂറിച്ചു മോവാബ്
സമഭൂമിയിൽ മുപ്പതുദിവസം
കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ
മോശെയെകൂറിച്ചു കരഞ്ഞു
വിലപികൂന്ന കാലം തികഞ്ഞു(ആവര്ത്തന പുസ്തകം. 34:
5-8) പ്രവാചകർ ആവുബോള് ധാര്മിക മൂല്യങ്ങൾ ആയിരിക്കണം
പഠിപ്പിക്കേണ്ടത്. എന്നാല് ഇതിൽ അശ്ളീല കഥകളാണ് .
നോഹ, ലോത്ത്, ദാവീദ്, സോളമൻ, തുടങ്ങിയ പ്രവാചകന്മാരെ
സ്ത്രീ ലംബഡന്മാരായും മദ്യപാനികളായുമൊ
ക്കെ ചിത്രീകരിക്കുന്നു. ലോത്ത് പ്രവാചകന്െറ
രണ്ടു പെണ്മക്കള് പിതാവിനെ വീഞ്ഞ്
കുടിപ്പിക്കുകയും . രണ്ട് ദിവസങ്ങളിലായി ഇരുവരും
ബന്ധപ്പെട്ടുവെന്ന് ഉല്പത്തിയില് പറയുന്നുണ്ട്
അത് ഇപ്രകാരം 30 അനന്തരം ലോത്ത് സോവർ
വിട്ടുപോയി; അവനും അവന്റെ രണ്ടു
പുത്രിമാരും പർവ്വതത്തിൽ ചെന്നു
പാർത്തു; സോവരിൽ പാർപ്പാൻ
അവൻ ഭയപ്പെട്ടു; അവനും അവന്റെ
രണ്ടു പുത്രിമാരും ഒരു ഗുഹയിൽ
പാർത്തു.
31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ
ഇളയവളോടു: നമ്മുടെ അപ്പൻ
വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ
എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ
അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു
പുരുഷനും ഇല്ല.
32 വരിക; അപ്പനാൽ സന്തതി
ലഭിക്കേണ്ടതിന്നു അവനെ
വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ
ശയിക്ക എന്നു പറഞ്ഞു.
33 അങ്ങനെ അന്നു രാത്രി അവർ
അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ
അകത്തു ചെന്നു അപ്പനോടുകൂടെ
ശയിച്ചു; അവൾ ശയിച്ചതും
എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു:
ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ
ശയിച്ചു; നാം അവനെ ഇന്നു
രാത്രിയും വീഞ്ഞു കുടിപ്പിക്ക;
അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു
നീയും അകത്തുചെന്നു അവനോടു കൂടെ
ശയിക്ക എന്നു പറഞ്ഞു.
35 അങ്ങനെ അന്നു രാത്രിയും അവർ
അപ്പനെ വീഞ്ഞു കുടിപ്പിച്ചു;
ഇളയവൾ ചെന്നു അവനോടു കൂടെ
ശയിച്ചു; അവൾ ശയിച്ചതും
എഴുന്നേറ്റതും അവൻ അറിഞ്ഞില്ല.
36 ഇങ്ങനെ ലോത്തിന്റെ രണ്ടു
പുത്രിമാരും അപ്പനാൽ ഗർഭം
ധരിച്ചു.
37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു
അവന്നു മോവാബ് എന്നു പേരിട്ടു; അവൻ
ഇന്നുള്ള മോവാബ്യർക്കും പിതാവു.
38 ഇളയവളും ഒരു മകനെ പ്രസവിച്ചു;
അവന്നു ബെൻ -അമ്മീ എന്നു പേരിട്ടു;
അവൻ ഇന്നുള്ള അമ്മോന്യർക്കും
പിതാവു. (ഉല്പത്തി 19: 30-38 ) ഇങ്ങനെ പലതും. ധര്മ്മം
പഠിപ്പിക്കേണ്ടവര് അധര്മ്മത്തിന്െറ പിടിയിലാണെന്ന്
വിളിച്ചു പറയുന്ന ഈ പുസ്തകങ്ങൾ എങ്ങനെ ഒരു
പ്രവാചകനു ഇറക്കിയതാണെന്ന് പറയും. എങ്ങനെ
ദെെവീക ഗ്രന്ഥമാവും. അത് പോലെ
ചിലയിടങ്ങളിൽ എല്ലാം മോശയോടെ അല്ലാത്ത നിലക്കാണ്
സംസാരങ്ങള്. ഇതെങ്ങനെ മോശെയുടെ
തോറയാവും. ദെെവത്തിന്െറ കല്പനകളെ
എഴുതിയ പലകകളെ കോപത്താല് എറിഞ്ഞ് ഉടക്കുന്ന
മോശെയെ പുറപ്പാട് പുസ്തകം പരിചയപ്പെടുത്തു
ന്നു. പറയൂ ഇത് മോശെയുടെ തോറയാണോ.?.
ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു. നോഹ്
പ്രവാചകന് വീഞ്ഞ് കുടിച്ച് ലഹരി മൂലം നഗ്നനായി
കിടക്കുന്നത് ഉല്പത്തിയില് (9:21,22 ല് ) പറയുന്നു.
ഇങ്ങനെയാണോ ഒരു ദെെവീക ഗ്രന്ഥം
പ്രവാചകനെ പരിചയപ്പെടുത്തുക.
ദെെവത്തെ മല്പ്പിടുത്തില് തോല്പ്പിച്ച യാക്കോബ്
പ്രവാചകനെ കുറിച്ച് ബെെബിള് ഉല്പത്തി യില്
പറയുന്നു. ഇതാണോ മോശെയുടെ ന്യായ പ്രമാണങ്ങൾ.
ആണെന്ന് സമ്മതിക്കാന് ക്രിസ്ത്യൻ ബുദ്ധി തന്നെ
വേണം
( തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍