പഴയ നിയമം ഭാഗം 3 - മുനീർ അഹ്സനി ഒമ്മല

പഴയ നിയമം അല്പം ചര്ച്ച ചെയ്തു . അതിലെ
ബെെബിളുകളില് പലയിലും പല പുസ്തകളാണ്.
ദെെവീക ഗ്രന്ഥം എല്ലാവര്ക്കും
ഏകീകരണത്തിലെത്താന് കഴിഞ്ഞിട്ടില്ല. അത്
പോലെ തന്നെ പുസ്തകങ്ങളുടെ ക്രമത്തിലും
അവര്ക്ക് വ്യത്യസ്ത തന്നെയാണ്. പലതിലും പല
പുസ്തകങ്ങളും മുന്നിലും പിറകിലുമെല്ലാമായി ക്രമം
തെറ്റിയത് കാണാം ഉദാഹരണത്തിന് ഹീബ്രു
ബെെബിളിലെ 26-)0 പുസ്തകമായി
കൊടുത്തത് മലാഖിയാണ്. ഇത് ഇന്ന് ലഭ്യമായ
സത്യവേദപുസ്തകത്തില് ഏറ്റവും അവസാനത്തെ
പുസ്തകമാണ്. സുരിയാനി ബെെബിളില് 35, യിര്യമാവ്
ഹീബ്രുവില് 13 എന്നാല് സത്യവേദപുസ്തകം 24,
സുരിയാനിയിലാണെങ്കില് 36. റൂത്ത് സത്യവേദപുസ്തകത്തില്
8 ഹീബ്രുവില് 31, ഹീബ്രുവില് അവസാന പുസ്തകം 2.
ദിന വൃത്താന്തം, സുരിയാനിയില് ദാനിയേലും സത്യവേദപുസ്തകത്
തില് മലാഖിയും. പ്രൊട്ടസ്റ്റന്റ് ആയാലും കത്തോലിക്ക
ആയാലും എല്ലാത്തിലും വ്യത്യാസങ്ങള് ഇങ്ങനെ
തന്നെ. ഇനിയും ഉണ്ട് ഇതു പോലെ. എല്ലാം
ഇറക്കിയത് ഒരോ ദെെവം. പക്ഷേ എല്ലാം
വ്യത്യസ്തം , ചിന്തിക്കുക. പഴയനിയമത്തിലെ ഉത്തമ
ഗീതത്തെ പറ്റി ഒരാൾള് എഴുതുന്നത് കാണുക.
അതിലെ വിവരണങ്ങളെ പറ്റി പറഞ്ഞിട്ട് പറയുന്നു...
ഇൗ പുസ്തകം ബെെബിളില് ഉള്പ്പെടുത്തിയ
തിനെ കുറിച്ച് തര്ക്കങ്ങളും,വിയോജിപ്പുകളും ഇന്നും
നിലനില്ക്കുന്നുണ്ട്. (സബൂര്ണ്ണ ബെെബിളിന് ഒരു
സംഗ്രഹ പഠനം. 197 . ജേക്കബ്) ദെെവമാണ് ഇൗ
പുസ്തകം ഇറക്കിയതെങ്കില്, അതില്
ഉള്പ്പെടുത്തിയതെങ്കില് ആരൊടായിരിക്കും
ഇവര്ക്ക് തര്ക്കം.. ദെെവത്തിനോടാണോ.?
ദെെവത്തിനോടല്ല എന്ന് പറഞ്ഞാല് മനുഷ്യ
കെെകടത്തലും, ഇടപെടലും വ്യക്തം.
ഇനിയും അധികം വേണോ മനുഷ്യ കെെകടത്തലിന്.
പി.റ്റി കുരുവിള എഴുതുന്നു. ഏറ്റവും പുരാതനമായ
കയ്യെഴുത്തു പ്രതി കോഡക്സ് വത്തിക്കാനാണെന്ന്
പൊതുവേ പറയുന്നു ഇതിൽ ഉല്പത്തി 1/46,
സങ്കീര്ത്തനം 106-130, എബ്രാ 9-14 വരെയും
പുതിയ നിയമത്തിന്െറ അവസാന ഭാഗങ്ങളും
നഷ്ടപ്പെട്ടു പോയി. ഇതിന്െറ മൂല ലിഖിതങ്ങൾ
സുന്ദരമായിരുന്നു. പത്താം ശതകത്തിൽ ശാസ്ത്രിമാരില്
ആരുടെയോ ചില തിരുത്തലുകള് ഇതില് വരുത്തിയിട്ടുണ്ട് . 1500
സംവത്സരങ്ങള് കഴിഞ്ഞിട്ടും ഇന്നും അത്
സ്പഷ്ടമായിരിക്കുന്നു. ( ബെെബിള് നൂറ്റാണ്ടുകളിലൂ
ടെ. 47). ഇനി നിങ്ങള് തീരുമാനിക്കുക. ഇതിന്െറ
അവസ്ഥ
(തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍