പഴയ നിയമം 4 മുനീർ അഹസനി ഒമ്മല

പഴയ നിയമത്തിലെ
പുസ്തകങ്ങളും എണ്ണങ്ങളും ക്രമങ്ങളെയും
വെച്ച് ഇത് മനുഷ്യകൃതി യാണെന്ന് നാം
തെളിയിച്ചു. അടുത്തതായി പഴയ നിയമത്തിലെ
വെെരുദ്ധ്യങ്ങളെ പരിചയപെടാം. 2.
ശാമുവേല് ആയിരത്തെഴുനൂര് കുതിരപ്പടയാളികളെയും.
ഇരുപതിനായിരം കലാള്പ്പടയാളികളേയും. ദാവീദ് അയാളില്
നിന്നും പിടിച്ചെടുത്തു. ഇതേ സംഭവം 1
ദിനവൃത്താന്തത്തില് നിന്ന് വായിക്കാം അയാളില് നിന്ന് ആയിരം
രഥവും ഏഴായിരം കുതിരപ്പടയാളികളെയും
ഇരുപതിനായിരം. കാലാള്പ്പടയാളികളെയും ദാവീദ്
പിടിച്ചെടുത്തു. ഇതിൽ ഏഴായിരമോ ആയിരത്തിഎഴുനൂറോ ?
ഏതാണ് വസ്തുത. ദാവീദിനെ പുകഴ്ത്തി ജനങ്ങള്ക്ക്
എല്ലാം നീതിയും ന്യായവും നല്കിയെന്ന് 1 ദിന
വൃത്താന്തം 18 :14 ല് പറയുബോള് 2 ശാമുവേലില് (11:2-27)
അദ്ദേഹത്തിന്െറ നീതികേടും അന്യായവും
ചിത്രീകരിക്കുന്നു. ഏതിനെ സ്വീകരിക്കേണ്ടത്
ഏതിനെ വെടിയണം. 2 ശാമുവേല് 10: 18 ല്
സിറിയക്കാരില് എഴുനൂറ് തേരാളികളെയും നസല്പതിനായിരം
കുതിരപ്പടയാളികളെയും വധിച്ചു. എന്ന് പ്രസ്താവിക്കുബോള്
1 ദിന വൃത്ത 19:18 ല് പറയുന്നു ഏഴായിരം തേരാളികളെയും
നാല്പ്പതിനായിരം കാലാള്പ്പടയെയും വധിച്ചു.
ദെെവത്തിന് തെറ്റ് പിണഞ്ഞോ ? ? ആദാമിനോട്
നീ മരിക്കുമെന്ന് ബെെബിള്
പറഞ്ഞുവെങ്കിലും അപ്പോള് അദ്ദേഹം മരിച്ചില്ല 2
രാജാക്കന്മാര് അനുസരിച്ച് പിതാവിന് പകരം രാജാവാകുന്നത്
അസറിയാവെ എന്നാല് 2 ദിന വൃത്താന്തം പ്രകാരം
ഉസ്സിയയെയാണ്. എന്നാല് 2. ദിന 26:16-23 വചനങ്ങള്
രണ്ടും വ്യത്യസ്തരാണെന്ന് വ്യക്തമാക്കുന്നു.
ഇങ്ങനെ എന്തെല്ലാം പിഴവുകൾ .
ദെെവത്തിനും പിഴക്കുമോ??.........!
(തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍