യേശുവിന്റെ സന്തതസഹചാരിയും ഇഷ്ട ശിഷ്യനുമാണ്
ബര്ണബാസ്. യോസേഫ് എന്നാണ് പേര്. സത്യസന്ധമായ മത
പ്രബോധനം ലക്ഷ്യം വെച്ച് ഇറങ്ങി തിരിച്ച
വ്യക്തിയാണ്. യേശുവിന്റെ സഹചാരിയായതിനാല്‍ ഇന്നുള്ള
പലതും അദ്ദേഹത്തിനു അന്യമായിരുന്നു. അദ്ദേഹത്തിന്െറ
സുവിശേഷത്തില് അത് മുഴച്ച് കാണാം. പ്രബോധന മേഖലയിൽ
പ്രതിപാദ്യം തെളിയിച്ചു. ബെെബിള്
അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു:36
പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള
ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ
മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ
യോസേഫ്
37 എന്നൊരു ലേവ്യൻ
തനിക്കുണ്ടായിരുന്ന നിലം വിറ്റു
പണം കൊണ്ടുവന്നു
അപ്പൊസ്തലന്മാരുടെ കാൽക്കൽ
വെച്ചു(അപ്പോസ്തല പ്രവർത്തികള് 4:36,37).
അദ്ദേഹത്തിന്െറ പ്രബോധന വെെജാത്യം
കൊണ്ടാണ് പ്രബോധന പുത്രൻ എന്ന് പേര്
കൊടുത്തത്. അപ്പോസ്തലന്മാരാണ് ഇൗ പേര് നല്കിയത്
അവരിൽ ചിലർ കുപ്രൊസ്കാരും
കുറേനക്കാരും ആയിരുന്നു; അവർ
അന്ത്യൊക്ക്യയിൽഎത്തിയശേഷം
യവനന്മാരോടും കർത്താവായ
യേശുവിനെക്കുറിച്ചുള്ള സുവിശേഷം
അറിയിച്ചു.
21 കർത്താവിന്റെ കൈ അവരോടുകൂടെ
ഉണ്ടായിരുന്നു; വലിയൊരു കൂട്ടം
വിശ്വസിച്ചു കർത്താവിങ്കലേക്കു
തിരിഞ്ഞു.
22 അവരെക്കുറിച്ചുള്ള ഈ വർത്തമാനം
യെരൂശലേമിലെ സഭയുടെ ചെവിയിൽ
എത്തിയപ്പോൾ അവർ
ബർന്നബാസിനെ
അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
23 അവൻ ചെന്നു ദൈവകൃപ കണ്ടു
സന്തോഷിച്ചു. എല്ലാവരും
ഹൃദയനിർണ്ണയത്തോടെ
കർത്താവിനോടു
ചേർന്നുനില്പാന്തക്കവണ്ണം
പ്രബോധിപ്പിച്ചു.
24 അവൻ നല്ല മനുഷ്യനും
പരിശുദ്ധാത്മാവിനാലും
വിശ്വാസത്താലും നിറഞ്ഞവനും
ആയിരുന്നു; വളരെ പുരുഷന്മാരും
കർത്താവിനോടു ചേർന്നു. (അപ്പോ. പ്രവ 11. 20-24).
ജനങ്ങളെ വശീകരിക്കാനും മതത്തിലേക്ക്
അടുപ്പിക്കാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അത്
കൊണ്ട് തന്നെ യേശു ശിഷ്യന്മാരില് കൂടുതൽ
സ്വീകാര്യത ബര്ണബാസിനാണ്. കൃസ്തുമതത്തിന്െറ
സ്ഥാപകനായി പലരും പരിചയപ്പെടുത്തിയ
പൗലോസിനെപ്പോലും ശിഷ്യന്മാര് അടുപ്പിക്കാന് കാരണം
ബര്ണബാസിന്െറ സത്യസാക്ഷ്യം കൊണ്ടാണ്.
ബെെബിള് വിവരിക്കുന്നു : 26 അവൻ
യെരൂശലേമിൽ എത്തിയാറെ
ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു;
എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു
വിശ്വസിക്കാതെ എല്ലാവരും
അവനെ പേടിച്ചു.
27 ബർന്നബാസോ അവനെ കൂട്ടി
അപ്പൊസ്തലന്മാരുടെ അടുക്കൽ
കൊണ്ടു ചെന്നു; അവൻ വഴിയിൽ
വെച്ചു കർത്താവിനെ കണ്ടതും
കർത്താവു അവനോടു സംസാരിച്ചതും
ദമസ്കൊസിൽ അവൻ യേശുവിന്റെ
നാമത്തിൽ പ്രാഗത്ഭ്യത്തോടെ
പ്രസംഗിച്ചതും എല്ലാം അവരോടു
വിവരിച്ചു പറഞ്ഞു.
28 പിന്നെ അവൻ യെരൂശലേമിൽ
അവരുമായി പെരുമാറുകയും
കർത്താവിന്റെ നാമത്തിൽ
പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും
ചെയ്തു പോന്നു.(അപ്പോ. പ്രവ 9:26-28)
ത്രീ യേകത്വം, യേശുവിന്റെ ദിവ്യത്വം,
ക്രൂശീകരണം, പാപമോചനം, അങ്ങിനെ പലതും
യേശുവിന്റെ ആകാശാരോഹണ ശേഷം കെട്ടിചമച്ചുണ്ട
ാക്കിയതാണെന്ന് അദ്ദേഹം തന്െറ സുവിശേഷത്തില്
പറയുന്നു. ഇങ്ങനെ ക്രിസ്തുമതത്തിന്റെ ആണി
ഇളകും വിധത്തിലുള്ള പല സത്യങ്ങളും അതില് ഉള്ളതിനാല്
ഇന്ന് ക്രെെസ്തവര്ക്ക് അസ്വീകാര്യമാണ്
ബര്ണബാസ് സുവിശേഷം.
(തുടരും)
0 അഭിപ്രായങ്ങള്‍