സൂറത്തുൽ കൗസർ, അളവറ്റ അനുഗ്രഹങ്ങളുടെ വിശകലനം

അവതരണം മക്ക . സൂറത്ത് 108 , 3
ആയത്ത് , 10 വാചകങ്ങൾ, 42 അക്ഷരങ്ങൾ . പതിനഞ്ചാം സൂക്തമായിട്ട് ഇറക്കം
      വിശുദ്ധ ഖുർആനിലെ ഏറ്റവും ചെറിയ സൂക്തമാണ് സൂറത്തുൽ കൗസർ. തിരു നബി(സ)യുടെ പ്രകീർത്തനമാണ് ഉള്ളടക്കം . ലോകത്തിന് അനുഗ്രഹമായി ജന്മം കൊള്ളുകയും സൃഷ്ടികളിൽ അത്യുത്വമരായി മാറുകയും ചെയ്ത തിരുദൂതർ (സ)ക്ക് ലഭിച്ച അളവറ്റ അനുഗ്രഹങ്ങളുടെ വിശകലനമാണ് ആ നാമം കൊണ്ട് തന്നെ അർത്ഥമാക്കുന്നത്. ചെറുപ്രായത്തിലെ ആൺമക്കളുടെ വിയോഗം എടുത്ത് പറഞ്ഞ് അവഹേളനത്തിന്റെ വാക്കുകൾ തൊടുത്ത് വിട്ട ശത്രു വിഭാഗത്തിന് വ്യക്തമായ താക്കീതാണ് വിശുദ്ധ ഗ്രന്ഥം സൂറത്തുൽ കൗസറിലൂടെ അടിവരയിട്ട് പ്രഖ്യാപിക്കുന്നത്. മാത്രമല്ല ആ ആക്ഷേപകന്റെ ശിഷ്ടകാലം എന്തായിരിക്കുമെന്നും മുൻകൂട്ടി പ്രവചിക്കുന്നു ഇങ്ങനെ സൂറത്ത് കേവലം മൂന്ന് വചനങ്ങൾ മാത്രമാണങ്കിലും ആശയമേറെയുണ്ട്. ആക്ഷേപകന്റെ ശകാരവാക്കുകളിൽ ഹൃദയം വിശമിച്ച നബിയെ സാന്ത്വനിപ്പിക്കുകയാണ് ലോകസൃഷ്ടാവ്. 
         നബി(സ)യുടെ പ്രിയപുത്രൻ ഇബ്റാഹീം എന്ന കുട്ടി ദിവ്യംഗതനായപ്പോൾ ആസ്വ് ബിൻ വാഇൽ എന്ന വ്യക്തി പിൻതലമുറക്കാരില്ലാത്ത വാലറ്റവൻ എന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോഴാണ് പ്രസ്തുത സൂക്തം അവതീർണ്ണമായത്. ഉഖ്ബത് ബ്നുനു അബീ മുഐതിന്റെ വിഷയത്തിൽ ഇറങ്ങിയതാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കൗസർ എന്നാൽ  ധാരാളം അനഗ്രഹം എന്നാണ് ഏകദേശ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം നൽകിയ അർത്ഥ കല്ലന .  ആ അനുഗ്രഹത്തിൽപ്പെട്ടതാണ് ലോകാവസാനം വരെ നിലനിൽക്കുന്ന കുടുംബ പരമ്പര നൽകി എന്നത് . തിരു നബിയുടെ പുത്രി ഫാത്വിമ ബീവിയുടെ സന്താന പരമ്പരയിലൂടെയാണ് ഇന്നും തിരുനബികുടുംബ പരമ്പര നിലനിൽക്കുന്നത്. നബി(സ)യുടെ പരമ്പര അറ്റു എന്ന് പറഞ്ഞ വ്യക്തിയെ പറ്റി തന്നെ ഈ സൂക്തത്തിന്റെ അവസാന വാചകമായി അല്ലാഹു പറയുന്നു തീർച്ച വാലറ്റവൻ അവൻ തന്നെയാണ്.  എന്നാൽ തിരുനബി (സ) ലോകത്ത് വാഴ്ത്തപ്പെട്ടു, അവിടുത്തെ നാമം കേൾക്കാത്ത സ്ഥലങ്ങളോ കാലങ്ങളോ ഉണ്ടായിട്ടില്ല, എവിടെയും ഉയർന്നു കേൾക്കപ്പെട്ടിട്ടുണ്ട് ദിനംപ്രതി അഞ്ചു നേരം പള്ളിമുനാരങ്ങളിൽ നിന്ന് മുഴങ്ങികൊണ്ടിരിക്കുന്ന വാങ്കൊലികളിലും നമസ്ക്കാരങ്ങളിലും  ഉച്ചരിക്കപ്പെടുമ്പോൾ ലോകം കാത്തിരുന്ന ആ നബിയുടെ സ്മരണയാണ് എല്ലാ കാലത്തും ഉയർന്ന് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ശത്രുക്കളുടെ ഇത്തരത്തിലുള്ള ദുരാരോപണങ്ങൾക്ക് മറുപടിയായും തിരുദൂതർക്ക് സമാധാനത്തിനായും പറഞ്ഞത്. നബിയേ അങ്ങേക്ക് നാം നിത്യമായ ധാരാളം അനുഗ്രഹങ്ങൾ നൽകിയില്ലയോ. 
            മഹ്ശറയിലും സ്വർഗത്തിലും നബിക്കായി ഒരുക്കി വെക്കപ്പെട്ട ജലാശയവും, അന്ത്യനാൾ വരെ കണ്ണി മുറിയാത്ത കുടുംബ പരമ്പരയും, ഇസ്ലാം ,വിശുദ്ധ ഖുർആനും, നുബുവ്വത്തും, അന്ത്യദിനത്തിലെ ശഫാഅത്തും , ഇഹപരത്തിലെ ഉന്നത സ്ഥാനങ്ങളും സ്മരണകളും ,ഉത്തമ സമുദായം, ഉന്നത ജ്ഞാനം, നല്ല സ്വഭാവം തുടങ്ങിയവയെല്ലാം തിരുനബി തങ്ങൾക്ക് അല്ലാഹു നൽകിയ അളവറ്റഅനുഗ്രഹങ്ങൾക്ക് ഉദാഹരണങ്ങളാണ് ഇനിയും ഒരുപാടുണ്ട് ഈ അനുഗ്രഹങ്ങൾ നൽകിയതിനെ പരാമർശിക്കപ്പെടുകയാണ് ഒന്നാം വചനത്തിലെ 'കൗസർ' എന്ന പദം കൊണ്ടുള്ള വിവക്ഷയെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു. എങ്കിലും പ്രഥമദൃഷ്ട്യ പലരും ഹൗളുൽ കൗസർ എന്ന ജലാശയമെന്നാണ് അർത്ഥ കൽപ്പന നൽകിയിരിക്കുന്നത്. നബി(സ)ക്ക് അല്ലാഹു പ്രത്യേകം നൽകിയ രണ്ട് ജലാശയമാണിത്. ഒന്ന് മഹ്ശശറയിലും രണ്ടാമത്തത് സ്വർഗത്തിലുമാണ്.  നബി(സ) പറയുന്നു  കൗസർ എന്നത് സ്വർഗത്തിലെ പുഴയാകുന്നു എന്റെ രക്ഷിതാവ് എനിക്ക് വാഗ്ദാദാനം ചെയ്തതാണത്. അതിന്റെ രണ്ടു തീരവും സ്വർണ്ണമാണ്. മുത്തിലും മാണിക്യത്തിലുമാണ് അത് ഒഴുകുന്നത്. അതിലെ മണ്ണ് കസ്തൂരിയേക്കാൾ ഗന്ധമുള്ളതും വെള്ളം തേനിനേക്കാൾ മധുരിക്കുന്നതും നിറം മഞ്ഞുകട്ടയേക്കാൾ വെളുത്തതുമാണ് ,
ആരെങ്കിലും അതിൽ നിന്ന് കുടിച്ചാൽ പിന്നീടവന് ഒരിക്കലും ദാഹിക്കുകയില്ല( തുർമുദി)മറ്റൊരു ഉദ്ധരണിയിൽ പാലിനേക്കാൾ വെളുത്തത് എന്നുമുണ്ട്. ഖുർആൻ വ്യാഖ്യാതാക്കളുടെ തലവൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇബ്നു അബ്ബാസ് (റ) ഈ സൂക്തത്തെവിശദീകരിച്ച് കൊണ്ട് പറയുന്നു ഇത് നമ്മുടെ നബി തങ്ങളുടെ മാത്രം പ്രത്യേകതയാണ്. ആഇശാബിവി (റ) പറയുന്നു : കൗസർ സ്വർഗീയ നദിയാണ് ,വല്ലവനും അതിന്റെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ചെവിയിൽ കൈകൾ വെക്കട്ടെ
.ഈ ജലാശയത്തിൽ ചിലർക്ക് പ്രവേശനാനുമതി ഇല്ല  അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്ത ഒരു
ഹദീസിൽ ഇങ്ങനെയുണ്ട് അന്യരുടെ ഒട്ടകങ്ങൾ തന്റെജലസംഭരണിയിൽ വരുന്നത് തടയുന്ന പോലെ
ചിലയാളുകളെ ഹൗളിൽ നിന്ന് ഞാൻ തടയുക തന്നെചെയ്യും സ്വഹാബത് ചോദിച്ചു. അന്ന് ഞങ്ങളെ അങ്ങ്
തിരിച്ചറിയുമോ?' അതെ, അന്ന് നിങ്ങൾക്ക്ഇതരസമുദായങ്ങൾക്കില്ലാത്ത ചില അടയാങ്ങളുണ്ടായിരിക്കും
വുളൂഇന്റെ അടയാളത്താൽ കൈകാലുകളും വദനവും
വെളുത്തവരായിക്കൊണ്ടായിരിക്കും നിങ്ങൾഎന്റെയടുക്കൽ സന്നിഹിതരാകുന്നത് (മുസ്ലിം)
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം നബി (സ)പറഞ്ഞു: നിങ്ങളിൽ വെച്ച് ആദ്യമായി ഹൗളിനടുത്ത്ചെല്ലുന്നവൻ ഞാനായിരിക്കും തീർച്ചയായും നിങ്ങളിൽപെട്ടചിലയാളുകളെ ഉയർത്തിക്കാണിക്കപ്പെടും പിന്നീട്എന്നിൽ നിന്ന് അവർ ആട്ടിയകറ്റപ്പെടുകയും ചെയ്യും
അന്നേരം ഞാൻ പറയും എന്റെ നാഥാ, എന്റെഅനുചരന്മാർ ... അപ്പോൾ പറയുപ്പെടും താങ്കൾക്ക് ശേഷം
എന്തോക്കെയാണ് അവർ (മതത്തിൽ) പുതുതായിഉണ്ടാക്കിയിട്ടുള്ളതെന്ന് താങ്കൾക്ക് അറിയില്ല (ബുഖാരി) റബ്ബിന്റെ തൃപ്ത്തിക്കും പ്രീതിക്കും വേണ്ടിയും ഈ അനുഗ്രഹങ്ങൾക്ക് നന്ദിയായിട്ടും
നമസ്ക്കാരം മുറപ്രകാരം നിർവഹിക്കുകയും ബലിപെരുന്നാളിലെ ബലികർമ്മം നിർവഹിക്കണമെന്നാണ് രണ്ടാം വാചകത്തിന്റെ ഉദ്ധേശ്യം. മൂന്നാം ആയത്തിൽ നബിയെ ആക്ഷേപിച്ചവനെ തിരിച്ച് ആക്ഷേപിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. 
         ഖുർആനിലെ ഏറ്റവും ചെറിയ സൂക്തതമാണങ്കിലും നബിയുടെ കീർത്തനമടങ്ങിയതാകയാൽ പാരായണത്തിന് അളവറ്റ പ്രതിഫലമുണ്ട്. ചില പണ്ഡിത മഹത്തുക്കൾ പറയുന്നു ആരെങ്കിലും വെള്ളിയാഴ്ച്ച രാവിൽ ആയിരം തവണ വീതം സൂറത്തുൽ കൗസർ പാരായണം ചെയ്യുകയും സ്വാലാത്ത് ചൊല്ലുകയും ചെയ്തതിന്ശേഷം ഉറങ്ങിയാൽ ആ മയക്കത്തിൽ തിരുനബിയെ ദർശിക്കാൻ സാധിക്കും ( ഹസീനത്തുൽ അസ്റാർ 175)  ആരെങ്കിലും സൂറത്തുല്‍ കൗസര്‍ ഓതിയാല്‍ ആ വ്യക്തിക്ക് അല്ലാഹു സ്വര്‍ഗത്തിലെ അരുവികളില്‍ നിന്ന് കുടിപ്പിക്കുന്നതാണെന്ന് നബി തങ്ങൾ പറഞ്ഞതായിരേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇമാം തമീമി(റ) പറയുന്നു: കൗസര്‍ സൂറത്ത് പതിവാക്കിയാല്‍ ഹൃദയം വിശാലമാകും. അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വഴിയൊരുക്കും. മഴ പെയ്യുമ്പോള്‍ ഈ സൂറത്ത് നൂറ് പ്രാവശ്യം പാരായണം ചെയ്ത ശേഷം ദുആ ചെയ്താല്‍ ഉടനെ ഉത്തരം കിട്ടും. അനുഭവ സാക്ഷ്യമാണിത് ( ഹസീനത്തുൽ അസ്റാർ ] സൂറത്തുല്‍ കൗസര്‍ എഴുതികെട്ടിയാല്‍ സുരക്ഷിതത്വം ലഭിക്കും. ശത്രുക്കളുടെ ദ്രോഹം ഫലിക്കില്ല. ആ ശരീരത്തിലുള്ളപ്പോള്‍ ഒരാപത്തും ചതിപ്രയോഗവും ആര്‍ക്കും നടത്താന്‍ കഴിയുകയില്ല. (ഖവാസ്സുല്‍ ഖുര്‍ആന്‍). മേൽ പറയപ്പെട്ടവയെല്ലാം പ്രസ്തുത സൂക്തതത്തിന്റെ  ശ്രേഷ്ഠതകളാണ്. വചനങ്ങൾ മൂന്നാണങ്കിലും പുണ്യം മഹത്വമേറിയതാണ്. 

മുനീർ അഹ്സനി ഒമ്മല


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍