വശ്യ സുന്ദരം , മരുഭൂമിയിലെ തേനറകൾ

Published by
wwww.lightofislamiblogspo.com
12 march 2020,6 40 pm
മരുഭൂമിയിലെ തേനറകൾ പേര് കേൾകുമ്പോൾ വായനക്ക് മധുരമേറുന്നു. വായിച്ച് തുടങ്ങിയാൽ വീണ്ടും വീണ്ടും വായിക്കാനുള്ള ആർത്തി. പേരിനെ അന്വർത്തമാക്കുന്ന വിവരണങ്ങൾ എല്ലാം കൊണ്ടും സമൃദ്ധമാണ് പി സുരേന്ദ്രൻ എന്ന മലയാള സാഹിത്യകാരന്റെ അറേബ്യൻ സഞ്ചാരവിവരണം. മരുഭൂമിയിലെ തേനറകൾ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം സാംസ്കാരികമായി മാനവ സമൂഹത്ത സംസ്ക്കരിച്ചെടുക്കാൻ അറേബ്യായുടെ മണൽ തരികളിലൂടെ സഞ്ചരിച്ച കാരുണ്യദൂതർ തിരുനബി(സ്വ)യുടെ പുണ്യപാദസ്പർശനമേറ്റ മണ്ണിലൂടെ ഗതകാലസ്മരണകളെ ഓർമിപ്പിച്ച് വയനാക്കാരന്റെ ശ്രദ്ധയെ പുണ്യഭൂമികയിലേക്കെത്തിക്കുകയാണ് ലേഖകൻ.
        യാത്ര വിവരണങ്ങളിൽ നിന്ന് ഏറെ വ്യത്യസ്ഥമാണിത്. സന്ദർശന സ്ഥലങ്ങളിലെ ഗതകാല ഓർമകൾ , നവയുഗത്തിലെ ഉദയങ്ങൾ, എല്ലാറ്റിലുമുപരി ഓരോ പ്രദേശങ്ങളെയും സംഭവങ്ങളെയും തിരുനബി ചരിതങ്ങളുമായുള്ള ബന്ധപ്പെടുത്തലുകൾ , പൂർവ്വപ്രവാചകരുമായുള്ള ചരിത്ര ശേഖരങ്ങളിലേക്കുള്ള തിരിഞ്ഞു നോട്ടം. എന്ത് കൊണ്ടും ഹൃദയഹാരിയായ വിവരണം. വായിച്ച് തീർന്നപ്പോൾ ഹഠാദാകർഷിച്ചു പോയി. മാത്രമല്ല മനസിൽ അവിടെയെല്ലാം സന്ദർശിച്ചു വന്ന പ്രതീതി അത്രമേൽ സൗകുമാര്യതയുണ്ട് ഈ വിവരണത്തിന്. 
ആശിച്ച് പോവുന്നു അവിടെയെല്ലാം ചുറ്റി സഞ്ചരിക്കാൻ.

മുനീർ അഹ്സനി ഒമ്മല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍