മുത്ത് നബിയുടെ കൊച്ചു സേവകൻ


തിരുനബി(സ) മക്കയില്‍ നിന്ന് പലായനംചെയ്ത് മദീനയിലെത്തിയ സന്ദര്‍ഭം . മദീനക്കാരുടെ ആനന്ദത്തിന് അതിരില്ല. വില മതിക്കാനാവാത്ത സൗഭാഗ്യമാണ് കൈവന്നത്. നബിക്ക് സമ്മാനങ്ങള്‍ നല്കാനും  സൗകര്യങ്ങളൊരുക്കി സല്ക്കരിക്കാനും അവര്‍ മത്സരിച്ചു. പലരും പലവിധത്തിലുള്ള സമ്മാനങ്ങളുമായി നബിക്കരികിലെത്തി.എന്നാൽ ഉമ്മുസുലൈം (റ) ക്ക് . നബിക്കൊരു സമ്മാനം നല്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. പക്ഷേ, നല്കാനൊന്നുമില്ല. മഹതി ഒറ്റക്കിരുന്ന് ആലോചിച്ചു. സങ്കടപ്പെട്ടു. അവസാനം ഒരു മാര്‍ഗം കണ്ടെത്തി.
ഒട്ടും വൈകിയില്ല. അവർ ദ്രുതഗതിയിൽ നബിക്കരികിലേക്ക് പുറപ്പെട്ടു. പത്തു വയസ്സുകാരന്‍ പുത്രനെയും കൂടെക്കൂട്ടി.
നബിയേ, അങ്ങേക്ക് പലരും പല ഉപഹാരങ്ങളും തരുന്നുണ്ടല്ലോ. എനിക്കുമുണ്ട് അതിയായ മോഹം. പക്ഷേ, എന്റെയടുത്ത് യാതൊന്നുമില്ല. ഇവനെന്റെ പൊന്നുമോന്‍ അനസ്. എന്റെ സമ്പാദ്യം. എന്റെ ജീവന്റെ ജീവന്‍! ഇവനെ അങ്ങ് സ്വീകരിക്കണം. അങ്ങയുടെ സേവകനായി, ഭൃത്യനായി കൂടെ നില്ക്കട്ടെ. വേണ്ടെന്നു പറയരുത്. തീര്‍ച്ചയായും സ്വീകരിക്കണം. ഇവനു വേണ്ടി പ്രാര്‍ഥിക്കണേ റസൂലേ.''
തിരുനബി ആ സമ്മാനം സ്‌നേഹപൂര്‍വം സ്വീകരിച്ചു. അവർക്ക് വേണ്ടി പ്രാര്‍ഥിച്ചു. ആ ദിവസം മുതല്‍ തിരുനബിയുടെ ജീവിതാന്ത്യം വരെ അനസ്(റ) കൂടെ നിന്നു. വിഖ്യാത പണ്ഡിതനായി, തലമുറകള്‍ക്ക്  തിരുചര്യ പഠിപ്പിച്ച ഗുരുനാഥനായി; അനസ്ബ്‌നു മാലിക്(റ). (അല്‍ഇസ്വാബ)
        മുത്ത് നബിക്ക് പത്തു വർഷക്കാലം സേവനമനുഷ്ഠിച്ച അനസ് (റ) പറയുന്നു  അനസേ എന്തിന് അത് ചെയ്തു എന്ന് നബി തങ്ങൾ ചോദിച്ചിട്ടില്ല, ശകാരവാക്കുകൾ കേൾക്കേണ്ടി വന്നിട്ടില്ല
ഇന്നത്തെ ഭരണീയർക്കും നേതൃസ്ഥാനങ്ങൾ വഹിക്കുന്നവർക്കും പാഠമാണ് തിരുനബി ജീവിതം
മുത്ത് നബിയുടെ പ്രാർത്ഥന
അനസ്(റ) ഉമ്മുസുലൈം(റ)ൽ നിന്ന് നിവേദനം.  അവർ ഒരിക്കൽ തിരുമേനി(സ)യോട് പറഞ്ഞു. തിരുദൂതരെ!  അനസ് താങ്കളുടെ സേവകനാണല്ലോ അവന്  വേണ്ടി തങ്ങൾ പ്രാർത്ഥിച്ചാലും. _
തിരുനബി(സ) പ്രാർത്ഥിച്ചു. അല്ലാഹുവേ!  നീ അദ്ദേഹത്തിന് ധനവും സന്താനവും വർധിപ്പിച്ച് കൊടുക്കേണമേ!  നീ അദ്ദേഹത്തിന് നൽകുന്നതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ!...
   (ബുഖാരി: )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍