ലോക്ഡൗൺകാലം സമ്പുഷ്ടമാക്കിയ അമൂല്യഗ്രന്ഥം .


ഐ പി ബി പബ്ലിഷ് ചെയ്ത ലോസ്റ്റ് ഹിസ്റ്ററി ( നഷ്ടപ്പെട്ട ചരിത്രം) 394 പേജ്. അമേരിക്കയിലെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും നയതന്ത്രജ്ഞനുമായ മൈക്കൽ ഹാമിൽട്ടൺ മോർഗനാണ് ഗ്രന്ഥകർത്താവ് പത്രവർത്തകൻ മലപ്പുറം വള്ളിക്കുന്ന് സ്വദേശി വി.ടി സന്തോഷ് കുമാറാണ് വിവർത്തകൻ. ഹൃദ്യമായ വായനയിലൂടെ അറിവിൻ്റെ ആഴങ്ങളിലെക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്ന ഹൃദയസ്പർശിയായ രചന. സാംസ്കാരിക-വൈജ്ഞാനിക-ശാസ്ത്ര മേഖലകളിൽ മുസ് ലിം ശാസ്ത്രജ്ഞർ നൽകിയ വിലപ്പെട്ട അമൂല്യമായ അറിവുകൾ. നഷ്ട ചരിത്രങ്ങളെ പുനരാവിഷ്ക്കരിക്കുന്ന രചന. ബിജഗണിതത്തിൻ്റെ പിതാവ് അൽ ഖവാരിസ്മി മുതൽ ഗണിതജ്ഞനായ കവി ഒമർ ഖയ്യാം വരെയുള്ള മഹാപ്രതിഭകളുടെ ജീവിതങ്ങളിലൂടെ, ദമസ്ക്കസിൻ്റെയും ബഗ്ദാദിൻ്റെയും കയ്റോയുടെയും സമർകന്ദിൻ്റെയും ഇസ്താൻബൂളിൻ്റെയും കയ്റോയുടെയും സമർക്കന്ദിൻ്റെയും  സുവർണ്ണകാലങ്ങളിലൂടെ സഞ്ചാരം.

രസതന്ത്രവും ഗണിതശാസ്ത്രവുമടക്കം ശാസ്ത്ര, സാങ്കേതിക വിദ്യകളുടെ തുടക്കവും കണ്ടുപിടുത്തവും ആധുനികവത്കരിച്ച പുതിയ കണ്ടുപിടുത്തക്കാരിൽ ചെന്നെത്തുമ്പോൾ യത്ഥാർത്ത അവകാശികളിലേക്ക് കൊണ്ടെത്തിക്കുന്ന അവിസ്മരണീയ ഗ്രന്ഥം.
ഗണിത ശാസ്ത്രത്തിന് അൽ ഖവാരിസ്മിയുടെ സംഭാവനകൾ ഉദിച്ചു നിൽക്കുമ്പോൾ രസതന്ത്രത്തിൻ്റെ പിതാവ് ജാബിർ ബിൻ ഹയ്യാൻ നടത്തിയ കണ്ടത്തലുകൾ സമാനതകളില്ലാത്തതാണ്. ഇരുനൂറിലേറെ ഗ്രന്ഥങ്ങൾ രചിച്ച ജാബിർ ബിൻ ഹയ്യാൻ സൂഫീ പണ്ഡിതനാണ്. യൂറോപ്പിലെ രാസായന വിദ്യക്കാർക്കിടയിൽ ഗെബർ എന്ന പേരിലാണറിയപ്പെടുന്നത്. ശാസ്ത്ര ഗവേഷണതൽപരർക്ക് ഗവേഷണ കേന്ദ്രങ്ങൾ മലക്കെ തുറന്നിട്ട് അൽത്തൂസി പ്രഖ്യാത വ്യക്തിത്വമായി. അദ്ധേഹത്തിൻ്റെ വാനനിരീക്ഷണ കേന്ദ്രത്തിനോട് ചേർന്ന് ഗവേഷണശാലകളും ഗ്രന്ഥശാലകളും ഉണ്ടായിരുന്നു. പ്രകാശശാസ്ത്രത്തെ കുറിച്ച് വിലമതിക്കാനാവാത്ത രചന നിർവഹിച്ച അൽ ഹൈസമിൻ്റെ പ്രവർത്തന പഥം മനസ്സിൽ പതിപ്പിക്കേണ്ടതാണ്. അൽജബർ വൽ മുഖാബല എന്ന അൽ ഖവാരിസ്മിയുടെ ഗ്രന്ഥത്തിൻ്റെ തലവാചകത്തിൽ നിന്നാണ് അൽ ജിബ്ര എന്ന നാമം തന്നെ ഉത്ഭവിക്കുന്നത്. മുസ് ലിം ലോകത്തെ ആദ്യ മഹാഭിഷഗ്വരാനായി അൽ റാസി വിശേഷിപ്പിക്കപ്പെട്ടപ്പോൾ റസേസ് എന്ന ലത്തീൻ നാമത്തിൽ യൂറോപ്യൽ വിശ്രുതനായി.
യൂറോപ്യൻ നവോത്ഥാനത്തിന് വഴിമരുന്നിട്ട മുസ്ലിം ലോകം സർഗാത്മകതയെയും കണ്ടുപിടുത്തങ്ങളെയും അനാവരണം ചെയ്യുന്ന ബൃഹത് ഗ്രന്ഥം
ഇങ്ങനെ എത്രയെത്ര ചരിത്ര സത്യങ്ങൾ. വായിച്ചനുഭവിക്കണം നഷ്ട്ട ചരിത്രത്തിലൂടെ. 

അറിവിൻ്റെ മഹാ ഗോപുരമാണിത്, വായിക്കാതിരുന്നാൽ തീരാ നഷ്ടം. വായിക്കുമ്പോൾ ഹഠാദാകർഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍