കൗതുകമുണർത്തുന്ന കണ്ണാടി ബ്രിട്ടീഷ് പാലം

തസ്റാക്ക് യാത്ര 2



കണ്ണാടി Aqueduct പാലം തസ്രാക്കിലേക്ക് ചന്ദ്രനഗറിൽ നിന്നും ഇടവഴിയിലൂടെ പോകുമ്പോൾ ലഭിക്കുന്ന ഒരു പാലമാണിത്. ബ്രിട്ടീഷ് പാലം എന്നാണ് പറയപ്പെടുന്നത്. വളരെ മനോഹരമായാണ് ഈ കനാൽ പാലത്തിന്റെ നിർമ്മാണം. ഒരു വാഹനത്തിന് കഷ്ടിച്ച് യാത്ര ചെയ്യാം എതിർ ദിശയിൽ നിന്ന് ഒരു ഇരു ചക്രമാണങ്കിൽ കഷ്ടിച്ച് കടന്നുപോകും അത്രെയൊള്ളു അതിന്റെ വീതി. പാലത്തിന്റെ രൂപകൽപന തന്നെ യാത്രികരെ ആകർഷിക്കുന്നതാണ്. ഭാരതപ്പുഴക്ക് കുറുകെയാണ് ഈ പാലം. മലമ്പുഴ അണക്കെട്ടിന്റെ പ്രധാന കനലാണിത്. മലമ്പുഴ സംഭരണിയിലെ വെള്ളം ശേഖരിക്കാനാണ് ഇത് നിർമ്മിച്ചത്. വെള്ളം നിറഞ്ഞു നിൽക്കുന്നതായി കാണാം. പകുതിയിൽ വെള്ളം പോകുന്നത് ക്ലോസ് ചെയ്തു കൊണ്ട് വാഹനത്തിന് കടന്നുപോകാൻ സൗകര്യം ചെയ്തു കൊണ്ടാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. അടിഭാഗം തൂണുകൾ നാട്ടിയാണ് പടുത്തുയർത്തിയിരിക്കുന്നത്. 30 അടിയോളം ഉയരമുള്ള പതിമൂന്ന് തൂണുകൾ ഉണ്ട്. അത് തന്നെ റൗണ്ട് 
ശൈപ്പിലായതിനാൽ കാഴ്ച്ചക്ക് നല്ല ഭംഗിയുണ്ട്. കനാൽ 539 സ്ക്വയർ ഫീറ്റ് നീളവും 7 വീതം അടി ആഴവും വീതിയുമുള്ള തരത്തിലാണ് കനാലിന്റെ നിർമ്മാണം. വാഹനങ്ങൾ കടന്നുപോകുന്നതിന്റെ മറുവശത്ത് ജനങ്ങൾക്ക് നടക്കാൻ സൗകര്യത്തിന് നടപ്പാതയും നിർമ്മിച്ചിട്ടുണ്ട്.അറുപത് വർഷങ്ങളധികം പഴക്കമുണ്ട് എന്നിരുന്നാലും മറ്റു കേടുപാടുകൾ ഒന്നുമില്ല. 1955 ൽ മലമ്പുഴ ഡാം നിർമ്മാണത്തിന്റെ ശേഷം 3 വർഷം കഴിഞ്ഞാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായതെന്ന് പറയപ്പെടുന്നു.
പാലത്തിന്റെ വശങ്ങളിൽ ഭാരതപ്പുഴയിലേക്ക് ഇറങ്ങാൻ സ്റ്റെപ്പുകൾ ഉണ്ട് അതിലൂടെ താഴെ ഇറങ്ങിയാൽ പാലത്തിന്റെ ശരിയായ കാഴ്ച്ചയും ഒപ്പം ഭാരതപ്പുഴയും കാണാം. 
      നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. രാവിലെയും വൈകിട്ടും ഇവിടെ ആസ്വദിക്കാൻ കഴിയും. അത് കൊണ്ട് തന്നെ സഞ്ചാരികളും കൂടുതലാണ്. വൈകുന്നേരം തിരിച്ച് വരും വഴിയാണ് ഞങ്ങൾ അവിടെ ഇറങ്ങിയത്. നിരവധി പേർ അവിടെ അപ്പോഴുമുണ്ട്. ചിത്രങ്ങൾ പകർത്തുന്നു. ചിലർ സായാഹ്നത്തിന്റെ കുളിർ കാറ്റിൽ ആസ്വദിച്ചിരിപ്പുണ്ട്. സമയം വൈകിയതിനാൽ അല്പം ചിത്രങ്ങൾ പകർത്തി ഞങ്ങൾ യാത്ര തിരിച്ചു. പാലത്തിലൂടെ നടന്ന് യാത്ര ചെയ്യാൻ നല്ല രസമുണ്ട്. ഇരു വശങ്ങളിലും പച്ചപ്പ് നിറഞ്ഞ പ്രദേശം, അടിയിലൂടെ ഭാരതപ്പുഴയിലെ വെള്ളം ഒഴുകുന്നു മുകളിൽ കനാലിലെ വെള്ളവും ഒഴുകുന്നതായി കാണാം. അവിടെ നിൽക്കുമ്പോൾ നല്ല കാറ്റ് വീശുന്നുണ്ട്. ആ കാറ്റിലൂടെ നടന്ന് ആസ്വാദനം കൊള്ളാൻ കഴിയുന്നതാണ് പലരും രാവിലെയും വൈകിട്ടും അവിടെ സന്ദർശകരായി എത്തുന്നത്. ആ വഴി അപ്രതീക്ഷിതയിൽ യാത്ര ചെയ്ത് വരുന്നവരും അവിടെയിറങ്ങും. കാരണം അത്രമേൽ മനോഹാരിതയുണ്ടതിന്. പാലത്തിന് ഇടയിൽ കയറിന് നിൽക്കാൻ പാകത്തിന് കൂടുകൾ ഉണ്ട്. പലരും അവിടെ നിന്ന് ചിത്രമെടുക്കുന്നുണ്ട്. ഞങ്ങൾ പാലത്തിനപ്പുറത്ത് വണ്ടി നിർത്തി ചിത്രങ്ങൾ പകർത്തി. പലരും ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. അതിശയോക്തിയോടെ നോക്കുന്നുണ്ട്. പക്ഷേ അതിലേക്കൊന്നും ശ്രദ്ധിക്കാതെ അല്പ നേരം കഴിഞ്ഞ് അവിടെ നിന്നും മടങ്ങി. ആ സുന്ദരമായ കാഴ്ച്ചകൾ കാണാൻ മറ്റൊരിക്കൽ വരാമെന്ന് ഇരുവരും സംസാരിച്ചു. സായാഹ്ന സമയത്തെ അവിടുത്തെ കാഴ്ച്ച കൗതുകവും ആസ്വാദ്യകരവുമാണ്. 
പാലത്തിന്റെ തുടക്കത്തിൽ തന്നെ അതിനെ കുറിച്ച് കൊത്തിവെച്ചിട്ടുണ്ട്. പാലത്തിന്റെ പേര് കണ്ണാടി Aqueduct എന്ന് ഉല്ലേഖനം ചെയ്തിട്ടുണ്ട്. അതിന്റെ ഉയരവും വീതിയും എല്ലാം അടയാളപ്പെടുത്തിയിട്ടുണ്ട്. പഴക്കം ചെന്നതിനാൽ അല്പം സൂക്ഷിച്ച് നോക്കിയാൽ കൃത്യമായി വായിച്ചെടുക്കാനാവും. ഫോട്ടോ ഷൂട്ടിന് പ്രതേകമായി ചിത്രീകരണങ്ങൾക്ക് പലരും ഇവിടെ എത്താറുണ്ട്. പല ചിത്രീകരണങ്ങൾക്കും ഇവിടം സാക്ഷിയായിട്ടുണ്ടത്രെ. 
പാലക്കാട് ജില്ലയിൽ ഇങ്ങനെ നിരവധി സ്ഥലങ്ങൾ ഉണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ കണ്ണാടി ബ്രിട്ടീഷ് പാലം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍