www.lightofislami.blogspot.com
On September 20 , 2023 2.35 pm
റബീഉൽ അവ്വൽ 4
മുത്ത് നബി (സ) എല്ലാവർക്കും പ്രിയങ്കരനായി മക്കയിൽ വളരുകയാണ്. "അൽ അമീൻ " എന്നാണ് എല്ലാവരും നബിയെ വിളിക്കുന്നത്.
ചെറുപ്പത്തിൽ തന്നെ നല്ല സ്വഭാവ മഹിമ ഉള്ളവർ ആയിരുന്നു നബി തങ്ങൾ . അത് കൊണ്ട് തന്നെ വിശ്വസ്തത കൊണ്ടും സത്യസന്ധത കൊണ്ടും അവർക്കിടയിൽ പ്രസിദ്ധനായി അങ്ങനെ ആ നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ നബിയെ വിളിച്ചു. "അൽ അമീൻ ".......
അന്ധകാരവും സംസ്കാര ശുന്യതയും എല്ലാമുള്ള ഒരു കാലത്താണല്ലോ നബി തങ്ങൾ വളരുന്നത്. എന്നിട്ടും അതിൽ ഒന്നിലും അകപെടാതെ അവർക്കിടയിൽ മാന്യനായി, സംസ്കാര സമ്പന്നനായി അവർ ജീവിച്ച് കാണിച്ചു കൊടുത്തു. എല്ലാവർക്കും സ്വീകാര്യനായിരുന്നു , അത് കൊണ്ടാണ് ഖുറൈശികൾ നബിയെ കാണുമ്പോൾ അൽ അമീൻ എന്ന് വിളിച്ചിരുന്നത്. അവരുടെ സൂക്ഷിപ്പ് സ്വത്തുക്കൾ എല്ലാം നബിയെയായിരുന്നു ഏൽപ്പിച്ചത്. ഒരിക്കൽ പോലും കളവ് പറഞ്ഞില്ല അത് കൊണ്ട് തന്നെ അവർക്ക് വിശ്വസ്ഥനായിരുന്നു തിരുനബി (സ്വ).
ഒരു ദിവസം ഹറമിൽ തർക്കം നടക്കുന്നു. കഅ്ബ പുനർ നിർമ്മാണ ശേഷം ഹജ്റുൽ അസ് വദ് എവിടെ വെക്കും എന്നതാണ് തർക്കം. പലരും പല അഭിപ്രായങ്ങളും പറഞ്ഞു ഒന്നും സ്വീകാര്യമായില്ല. ഗോത്രങ്ങൾ തമ്മിലുള്ള തർക്കം രൂശമായി.
ഒടുവിൽ അവർ ഒരു തീരുമാനത്തിൽ എത്തി. ഇനി ആദ്യം ഹറമിൽ പ്രവേശിച്ചയാൾ പറയുന്ന തീരുമാനം സ്വീകരിക്കാം. അങ്ങനെ അവർ പുറത്തേക്ക് നോക്കി ഇരുന്നു. ആരായിരിക്കും കടന്ന് വരിക. അങ്ങനെയിരിക്കെ ഒരു ചെറുപ്പക്കാരൻ ആയിരുന്നു കടന്ന് വന്നത്. ആ ചെറുപ്പക്കാരനെ കണ്ടപാടെ എല്ലാവരും കൂടി പറഞ്ഞു അൽ അമീൻ. അദ്ദേഹം പറയുന്നത് നമുക്ക് സ്വീകരിക്കാം. നബി (സ) എടുത്ത നിലപാടായിരുന്നു അവർ സ്വീകരിച്ചത്. അൽ അമീൻ എന്നേ പേര് നബിയുടെ സത്യസന്ധതക്കുള്ള അംഗീകാരമാണിത് ശൈശവവും ബാല്യവും കടന്ന് യുവത്വത്തിലേക്ക് പ്രവേശിക്കുകയാണ്. മാതാപിതാക്കൾ ഇല്ലങ്കിലും അവയൊന്നുമറിയാതെ വളർന്നു വലുതായി. പിതൃവ്യൻ അബൂതാലിബിന്റെ സംരക്ഷണത്തിലാണ് വളർച്ച. അതിനിടയിൽ കച്ചവടത്തിനായി നബി തങ്ങൾ പല യാത്രകളും നടത്തി. സത്യസന്ധതയും അച്ചടക്കവും കച്ചവടത്തിൽ നബി തങ്ങൾക്ക് ഉയർച്ച ലഭിച്ചു. മാർക്കറ്റിൽ നബിയുടെ ചരക്കുകൾക്ക് മൂല്യം കൂടി വന്നു. തിരക്കേറി, അളവിലും തൂക്കത്തിലും കൃത്രിമമില്ല, വിശ്വസിക്കാം ഇതെല്ലാം ജനങ്ങളെ മുഹമ്മദി(സ)ലേക്ക് ആകർഷിപ്പിച്ചു. ഇല്ലാത്ത മേന്മകൾ പറഞ്ഞ് പറ്റിക്കില്ല, ന്യൂനതകൾ തുറന്നു പറയും ഇതാണ് കച്ചവട രീതി എന്നിട്ടും ലഭിക്കുന്ന ലാഭങ്ങളിൽ കുറവുണ്ടാവില്ല. സത്യസന്ധമായ കച്ചവടത്തെ കുറിച്ച് നാട് മുഴുവൻ കീർത്തി പരന്നു.
ആ വാർത്ത മക്കയിലെ അന്നത്തെ കുലീനയും വലിയ ബിസിനസ്സ് കാരിയുമായ ഖുവൈലിദിന്റെ മകൾ ഖദീജ എന്നവരുടെ ചെവിയിലുമെത്തി. ഈ വിശ്വസ്ഥനായ വ്യക്തിയിൽ ആകൃഷ്ടയായി തന്റെ കച്ചവട സംഘത്തിന്റെ തലവനാക്കാൻ ക്ഷണിച്ചു. അബൂതാലിബിന്റെ വീട്ടിലെ പ്രയാസം കണ്ടറിഞ്ഞ അവർക്ക് മറുത്തൊന്നും ചിന്തിക്കാനില്ല സമ്മതം പറഞ്ഞു
അങ്ങനെ നബിയുടെ നേതൃത്വത്തിൽ കച്ചവട സംഘം നീങ്ങി. സഹായത്തിനായി മൈസിറത്ത് കൂട്ടിനുമുണ്ട്. നീതി നിഷ്ഠ മായ കചവടം. ന്യൂനതകൾ തുറന്നു പറയുന്നു. കച്ചവടം കഴിയുമ്പോൾ പതിവിന് വിപരീതമായ ലാഭവും. ബസറ കച്ചവടത്തിൽ ഒരു സംഭവം ഉണ്ടായി.
ഒരാൾ വന്നു. അയാൾ വില പേശുന്നുണ്ട്.
ആഗതൻ : ലാത്തയെയും ഉസ്സയെയും മുൻ നിർത്തി ഞാൻ സത്യം ചെയ്യുന്നു
മുഹമ്മദ് (സ). : ഞാൻ ഒരിക്കലും അവരെ കൊണ്ട് സത്യം ചെയ്യില്ല .
ആഗതൻ : നിങ്ങൾ പറഞ്ഞതാണ് ശരി
ആഗതൻ മൈസിറത്തിനെ വിളിച്ച് രഹസ്യമായി പറയുന്നു: ഓ മൈസിറ ; ഇദ്ദേഹം ഒരു നബിയാണ്. റബ്ബ് തന്നെ സത്യം. ഞങ്ങളുടെ പുരോഹിതന്മാർ അവരുടെ വേദ ഗ്രന്ഥങ്ങളിൽ കണ്ടെത്തിയ വിശേഷണങ്ങളുള്ള വ്യക്തിയാണ് ഇദേഹം. ഇക്കാര്യം മൈസിറത്ത് വെളിപ്പെടുത്തിയില്ല. നബി (സ) യുടെ സത്യസന്ധതക്കും വിശ്വസ്തതക്കുമുള്ള ചരിത്ര രേഖകളാണ് ഇതെല്ലാം.
തന്റെ യുവത്വകാലത്ത് വ്യത്യസ്ഥ ഇടങ്ങളിലേക്ക് യാത്ര പോയി. ശ്യാമിലേക്കും മറ്റുമായി. പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച യാത്ര ഇരുപതഞ്ചിലും തുടർന്നു. ഓരോ യാത്രകൾ കഴിയുംതോറും , ഓരോ ദിവസങ്ങൾ അവസാനിക്കുമ്പോഴും അവസാന നബി ആഗതമായെന്ന് എല്ലാവരും , ആ വാർത്ത അവസാനം ഖദീജയുടെ ചെവിയിലുമെത്തി.
0 അഭിപ്രായങ്ങള്‍