Posted by www.lightofislamiblogspot.co.in
On 21 September 2023 .11 40 Am
അൽ അമീനിന്റെ കച്ചവടയാത്ര വളരെ ശ്രദ്ധിക്കപ്പെട്ടതാണ്. മൈസിറത്ത് തന്നെ ആ യാത്രയിലെ അത്ഭുതങ്ങൾ കണ്ട് ആസ്വദിച്ചതാണ്.
നബിയും മൈസിറത്തും സംഘവും യാത്ര തുടർന്നു കൊണ്ടിരുന്നു. തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാനുള്ള വഴികൾ മനസ്സിൽ കണ്ടു കൊണ്ടാണ് നബിയുടെ യാത്ര. മൈസിറ ആണങ്കിൽ മുഹമ്മദ് (സ) യുടെ ഓരോ അനക്കങ്ങളും ചലനങ്ങളും മനസ്സിൽ പതിപ്പിച്ചു സഞ്ചരിക്കുകയാണ്.
അതി ശക്തമായ ചൂടുള്ള സമയം. കഠിനമായെ വെയിലിൽ ആണ് ഇവരുടെ സഞ്ചാരം. കൂടെയുള്ളവരിൽ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ മുഹമ്മദ് (സ) യുടെ ഭാഗത്ത് മാത്രം തണൽ അനുഭവപ്പെടുന്നു. മൈസിറത്ത് അതു തന്നെ ശ്രദ്ധിച്ചു.
എന്തായിരിക്കും നബിക്ക് മാത്രം തണൽ.
അതെ നബിക്ക് ചൂട് ഏൽക്കാതിരിക്കാൻ മേഘം തണലിട്ട് കൊടുക്കുന്നു. അത്ഭുതപരതന്ത്രനായി മൈസിറത്ത് തന്റെ യജമാനത്തിയോട് വിശദീകരിക്കാൻ മനസ്സിൽ ഓർത്തു വെച്ചു
പിന്നീട് ഈ സംഭവം അദ്ദേഹം വിവരിച്ചു. അന്തരീക്ഷത്തിലെ ചൂട് കഠിനമായാൽ ആകാശലോകത്ത് നിന്ന് രണ്ട് മലക്കുകൾ നബിക്ക് നിഴൽ വിരിച്ച് കൊടുക്കുമായിരുന്നു.അങ്ങനെ അവർ യാത്ര ചെയ്തു ബസ്റയിലെ അങ്ങാടിയിൽ എത്തി.
ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ബസ്വറ, ഇന്നത്തെതു പോലെ വികസനം ഒന്നും അന്നുണ്ടാവില്ല.
ബസ്റയിലെ അങ്ങാടിയിലെ ഒരു മരണ തണലിൽ അവർ വിശ്രമിക്കാൻ ഇരുന്നു. ഇതെല്ലാം വീക്ഷിച്ച് ഒരാൾ അപുറത്ത് നിൽക്കുന്നുണ്ട്. നബി വരുന്നതും മരണത്തണലിൽ ഇരുക്കുന്നതും എല്ലാം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. മൈസറത്തിനെ പണ്ടേ പരിചയമുണ്ട്. എന്നാൽ കൂടെ ഉള്ള വ്യക്തിയെ പരിചയമില്ല.
അത് ആരാണന്നറിയുമോ കൂട്ടുകാരെ ?
നസ്ത്വൂറ എന്ന പുരോഹിതൻ ആയിരുന്നു അത്. അദ്ദേഹം തന്റെ ആശ്രമത്തിലിരുന്നാണ് ഇതല്ലാം കാണുന്നത്.
നസ്ത്വൂറ മൈസറത്തിനോട് ചോദിച്ചു:
ഓ മൈസറ ഈ മരത്തണലിൽ വിശ്രമിക്കാൻ ഇറങ്ങിയ വ്യക്തി ആരാണ്. ?
മൈസറത്ത് : ഹറമുകാരിൽപെട്ട ഖുറൈശിക്കാരനാണ്.
നസ്ത്വൂറ: ഈ മരണത്തണലിൽ ഒരു നബിയല്ലാതെ വിശ്രമിക്കില്ല , അദ്ദേഹത്തിന്റെ രണ്ടു കണ്ണുകളിൽ ചുവപ്പ് നിറമുണ്ടോ ?
മൈസറ : അതെ
നസ്ത്വൂറ: അത് ഞാൻ പറഞ്ഞ നബി തന്നെയാണ്. അവസാനത്തെ നബി, അദ്ദേഹം നബിയായി നിയോഗിക്കപ്പെടുമ്പോൾ ഞാനുണ്ടായിരുന്നുവെങ്കിൽ .
കച്ചവടയാത്ര കഴിഞ്ഞ് വലിയ ലാഭവുമായി അവർ തിരിച്ചെത്തി. യാത്രക്കിടയിലെ ചില അത്ഭുത സംഭവങ്ങൾ ഖദീജ ബീവിക്ക് പറഞ്ഞു കൊടുത്തു. നബിയിൽ അവർ ആകൃഷ്ടയായി
നബിക്ക് ഇപ്പോൾ പ്രായം 25, വിവാഹാലോചനകൾ വരുന്നു. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാൻ സമയമായി തുടങ്ങി.
0 അഭിപ്രായങ്ങള്‍