ഖദീജ ബീവി ഇണയാകുന്നു

റബീഉൽ അവ്വൽ 6

നബിയും  മെെസറയും ശ്യാം യാത്ര കഴിഞ്ഞു മടങ്ങിയെത്തി. ഈ യാത്രയിൽ നബിയിൽ നിന്ന് കണ്ട അത്ഭുത സംഭവങ്ങളെല്ലാം മൈസറത്ത് ഖദീജാ ബീവിക്ക് വിവരിച്ചു നൽകി. അവരും ചിലതെല്ലാം കണ്ടിട്ടുണ്ട്. ഭർതാവ് മരണപ്പെട്ടതിനാൽ വിധവയായിട്ടാണ് ഖദീജാ ബീവിയുടെ ജീവിതം. നബി (സ) വിവാഹിതനാവാൻ പ്രായമെത്തിയിരിക്കുന്നു ഖദീജ ബീവിക്ക് നബിയെ വിവാഹം കഴിക്കുന്നതിൽ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ ഇത്രയും മാന്യനും സത്യസന്ധനുമൊക്കെയായ ഒരു വ്യക്തിയെ തനിക്ക് ഇണയായി ലഭിക്കുമോ എന്ന സംശയവും അവർക്കുണ്ട്.ഖദീജാ ബീവി തന്ത്രപൂർവ്വം ബുദ്ധിപരമായി നീങ്ങി. 
    ഉറ്റ കൂട്ടുകാരി നഫീസയെ പറഞ്ഞയച്ചു അവർ നബിയോട് സംസാരിച്ചു. മൈസറത്തിനെ അബൂതാലിബിന്റെ അടുത്തേക്കും വിട്ടു. അദ്ദേഹം സമ്മതം മൂളി. 
നഫീസയോട് മുത്ത്നബി സാമ്പത്തിക കുറവ് തടസ്സം പറഞ്ഞു. 
നഫീസ പറഞ്ഞു: അത് പ്രശ്നമാക്കേണ്ട നല്ല കുലീനയും സമ്പന്നയും ഒക്കെയായ ആദരവുള്ള സ്ത്രീയാണ്
നബി : എന്നാൽ അത് ആരാണ്
നഫീസ : ഖുവൈലിദിന്റെ പുത്രി ഖദീജ

നബി തങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം അത്രക്കും വലിയ പ്രമാണിയാണവർ. നബി തങ്ങൾ സമ്മതം പറഞ്ഞു. അങ്ങനെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. എല്ലാവരും കൂടി തീരുമാനിച്ച പോലെ നബിയുടെ വിവാഹം നടക്കുകയാണ് ബന്ധുമിത്രാതികളെല്ലാം കൂടിയിട്ടുണ്ട്. അബൂതാലിബിന്റെയും അംറിന്റെയും നേതൃത്വത്തിൽ വിവാഹം നടന്നു.
നബി തങ്ങൾ  നൽകിയ മഹർ 
500 ദിർഹമായിരുന്നു. അബൂതാലിബായിരുന്നു അവിടെ പ്രസംഗം നടത്തിയത്. തന്റെ സഹോദര പുത്രൻ ഇവിടെയുള്ള മറ്റു യുവാക്കളേക്കാൾ ഉന്നതീയനാണ്. സാമ്പത്തിക കുറവ് നോക്കണ്ട അത് നീങ്ങി പോവും.
      അങ്ങനെ നബിയും ഖദീജാ ബീവിയും തമ്മിലുള്ള വിവാഹ ജീവിതം ആരംഭിച്ചു. പലരും ഇത് എതിർത്തെങ്കിലും മഹതി പിന്മാറിയില്ല. എന്നല്ല തന്റെ സമ്പത്ത് മുഴുവൻ സൽകാര ചടങ്ങിൽ നബിക്ക് എഴുതി കൊടുത്തു.
അങ്ങനെ നല്ല സുന്ദരമായ ജീവിതം നയിച്ച് അവർ ജീവിച്ച് കൊണ്ടിരുന്നു. ഇബ്റാഹീം അല്ലാത്ത എല്ലാ സന്താനങ്ങളും ഖദീജ ബീവിയിൽ ഉണ്ടായതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പരിഹാരമായി കൂടെ അവർ നിന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഖദീജ ബീവിയുടെ വഫാത്തിന് ശേഷവും അവരെ എപ്പോഴും ഓർക്കുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍